
15 വർഷത്തിന് ശേഷം ചന്ദ്രനെ കണ്ടെത്തി പ്രവാസികൾ – 6 ആം വയസിൽ നഷ്ടമായ അച്ഛനെ കണ്ടെത്തി മകൾ
മനാമ- പതിമൂന്ന് വർഷം മുമ്പ് ബഹ്റൈനിലേക്ക് വന്ന അച്ഛനെ കണ്ടെത്താനായി തിരുവനന്തപുരം കുളത്തൂർ സ്വദേശിയായ അഞ്ജു ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഫലവത്തായി. ബഹ്റൈനിലെ സാമൂഹികപ്രവർത്തകരും മലയാളികളും ഒത്തുചേർന്നപ്പോൾ അഞ്ജുവിന്റെ അച്ഛൻ ചന്ദ്രനെ ദിവസങ്ങൾക്കുള്ളിൽ തിരഞ്ഞു കണ്ടെത്തി.
സ്കൂൾ വിട്ട് അമ്മയുടെ കൈയ്യും പിടിച്ചു നടന്ന കുട്ടിക്ക് സംഭവിച്ചത്
ഭാര്യയും മക്കളുമായി ഫോണിൽ സംസാരിച്ച ചന്ദ്രൻ ഇപ്പോൾ നാട്ടിലേക്ക് തിരിച്ചെത്താനുള്ള ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ്. 13 വർഷം മുൻപ്, തനിക്ക് ആറു വയസ്സുള്ളപ്പോൾ നാടുവിട്ട പിതാവിനെ ഏതുവിധേനയും കണ്ടെത്തി നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നായിരുന്നു നഴ്സിംഗ് വിദ്യാർഥിനിയായ അഞ്ജു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
നാട്ടിൽ തന്റെ അമ്മക്ക് ജോലിയൊന്നുമില്ലെന്നും തന്റെ ഫീസ് കൊടുക്കുവാൻപോലും നിവൃത്തിയില്ലെന്നും അഞ്ജു സൂചിപ്പിച്ചിരുന്നു. അഞ്ജുവിന്റെ കരളലിയിപ്പിക്കുന്ന വാക്കുകൾ മലയാളികൾ ഏറ്റെടുത്തു. സാമൂഹിക പ്രവർത്തകരും മലയാളികളുമടങ്ങുന്ന നിരവധി ഗ്രൂപ്പുകളാണ് അഞ്ജുവിന്റെ പോസ്റ്റിനു പ്രചാരണം കൊടുത്തത്.
ജ യിലിൽ തകർത്ത് അഭിനയിച്ച് ശ്രീജിത്ത് രവി, പൊട്ടിക്കരഞ്ഞ് പോലീസുകാരോട് പറഞ്ഞത് കേട്ടോ
വിവരമറിഞ്ഞ ബഹ്റൈനിലെ സാമൂഹികപ്രവർത്തകരും തിരുവനന്തപുരം കുളത്തൂർ സ്വദേശിയായ കെ. ചന്ദ്രനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസമാണ് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ ചന്ദ്രനെ കണ്ടെത്തിയത്.
മുഹറഖ് സ്വദേശിയായ ശറഫുദ്ദിൻ, ചന്ദ്രനെക്കുറിച്ചുള്ള ആദ്യ സൂചന നൽകിയപ്പോൾ തന്നെ സുധീർ മുഹറഖിലുള്ള ചന്ദ്രന്റെ താമസസ്ഥലത്തെത്തി തിരിച്ചറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടിലുള്ള ഭാര്യയും മക്കളുമായി സംസാരിക്കാനുള്ള അവസരമൊരുക്കി കൊടുത്തു. എല്ലാവരും അതീവ സന്തോഷത്തിലാണ് സംസാരിച്ചതെന്ന് സുധീർ പറഞ്ഞു.
നടന് ശ്രീജിത്ത് രവിയുടെ ഭാര്യയുടെ ഞെട്ടിക്കുന്ന പ്രതികരണം, ഈ മക്കളുടെ അവസ്ഥ!
2009 ഓഗസ്റ്റിലാണ് ചന്ദ്രൻ ബഹ്റൈനിലെത്തിയത്. രണ്ടു വർഷം കഴിഞ്ഞപ്പോൾ വിസ കാലാവധി തീർന്നു. പിന്നീട് പുതുക്കാനായില്ല. പാസ്പോർട്ടിന്റെ കാലാവധിയും കഴിഞ്ഞതോടെ നാട്ടിൽ പോകാനുള്ള ആഗ്രഹമൊക്കെ മാറ്റിവെച്ചു. തുടർന്നു നിർമാണരംഗത്തു ചെറിയ ജോലികൾ ചെയ്തു ജീവിതം തള്ളിനീക്കുകയായിരുന്നു.
നടൻ Vikram ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ….. തിരിച്ചുവരൂ എന്ന പ്രാർത്ഥനയിൽ ആരാധകർ