
നടൻ Vikram ഇപ്പോഴത്തെ ആരോഗ്യസ്ഥിതി ഇങ്ങനെ….. തിരിച്ചുവരൂ എന്ന പ്രാർത്ഥനയിൽ ആരാധകർ
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തെന്നിന്ത്യൻ താരം വിക്രം ആശുപത്രി വിട്ടേക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡികൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.
ജ യിലിൽ തകർത്ത് അഭിനയിച്ച് ശ്രീജിത്ത് രവി, പൊട്ടിക്കരഞ്ഞ് പോലീസുകാരോട് പറഞ്ഞത് കേട്ടോ
മുറിയിലേക്ക് മാറ്റിയ അദ്ദേഹം ഇപ്പോൾ മെഡികൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ വിക്രത്തിന് ഉടൻ ആശുപത്രി വിടാനാകുമെന്നാണ് വ്യക്തമാകുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിൻ സെൽവന്റെ ടീസർ റിലീസ് ചടങ്ങിൽ പങ്കെടുക്കാനിരുന്നതിന് തൊട്ടുമുമ്പാണ് വിക്രമിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ താരത്തിന് ഹൃദയാഘാതമാണെന്ന നിലയിലുള്ള റിപോർടുകളാണ് ആദ്യം പുറത്തുവന്നത്. എന്നാൽ പിന്നിട് മകൻ ധ്രുവ് വിക്രമടക്കമുള്ളവർ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
നടന് ശ്രീജിത്ത് രവിയുടെ ഭാര്യയുടെ ഞെട്ടിക്കുന്ന പ്രതികരണം, ഈ മക്കളുടെ അവസ്ഥ!
നടൻ വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന വാർത്തകൾ തള്ളി വൈകിട്ടോടെയാണ് മകനും നടനുമായ ധ്രുവ് വിക്രം രംഗത്തെത്തിയത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ധ്രുവിന്റെ പ്രതികരണം. വിക്രമിന് നെഞ്ചിൽ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അതിനായി ചികിത്സയിലാണ്. ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികൾ കേൾക്കുന്നതിൽ തങ്ങൾക്ക് വേദനയുണ്ടെന്ന് ധ്രുവ് പറഞ്ഞു.
ചിയാൻ ഇപ്പോൾ സുഖമായിരിക്കുന്നു. ഈ സമയത്ത് കുടുംബത്തിന് സ്വകാര്യത ആവശ്യമാണ്. ഒരു ദിവസത്തിനകം അദ്ദേഹം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകാനാണ് സാധ്യതയെന്നും ധ്രുവ് പറഞ്ഞിരുന്നു.
സ്കൂളിൽ ജോലിക്ക് ചേരേണ്ട ആദ്യ ദിവസം, എന്നാൽ അന്ന് യുവതിക്ക് സംഭവിച്ചത്
വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത പുറത്തുവന്നതോടെ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നത്. ‘ഗെറ്റ് വെൽ സൂൺ ചിയാൻ’ എന്ന ഹാഷ് ടാഗ് ഇപ്പോൾ ട്വിറ്ററിൽ ട്രെന്റിംഗ് ആണ്.
സ്കൂൾ വിട്ട് അമ്മയുടെ കൈയ്യും പിടിച്ചു നടന്ന കുട്ടിക്ക് സംഭവിച്ചത്