
സ്കൂളിൽ ജോലിക്ക് ചേരേണ്ട ആദ്യ ദിവസം, എന്നാൽ അന്ന് യുവതിക്ക് സംഭവിച്ചത്
കണ്ണൂരിനെ നടുക്കി സഹോദരങ്ങളുടെ അപകടമര ണം. തളിപ്പറമ്പ് പാച്ചേനി പൂമാലക്കാവിന് സമീപത്തെ അക്കരമ്മൽ ലക്ഷ്മണന്റെയും പടിഞ്ഞാറ്റ പുരയിൽ ഭാനുമതിയുടെയും മക്കളായ ലോപേഷ് മുപ്പത്തിമൂന്നു വയസ്സ് സ്നേഹ ഇരുപത്തിമൂന്നു വയസ്സ് എന്നിവരാണ് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ ദാ രുണമായി കൊ ല്ലപ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം നടന്നത്.
അറസ്റ്റ് ചെയ്ത പോലീസിനോട് നടൻ പറഞ്ഞത് കേട്ടോ? ചിരിച്ചു ചാകും
പുതുതായി ഹയർസെക്കണ്ടറി സ്കൂൾ അധ്യാപികയായി ജോലിക്ക് ചേരാൻ പോകുന്നതിനിടയിലാണ് സ്നേഹയെ വിധി തട്ടിയെടുത്തത്.
മഞ്ചേശ്വരത്തെ ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപികയായി സ്നേഹക്ക് നിയമനം ലഭിച്ചിരുന്നു.
പയ്യന്നൂരിൽ നിന്ന് ട്രെയിനിൽ പോകുന്നതിനായി ബൈക്കിൽ സഹോദരനോടൊപ്പം പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പരിയാരം പോലീസും പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമനസേനയും ചേർന്നാണ് കോഴിലോറിക്കടിയിൽ കുടുങ്ങിയ ഇരുവരേയും പുറത്തെടുത്ത്മെഡിക്കൽ കോളേജിൽ എത്തിച്ചത്. സ്നേഹ അപകടസ്ഥലത്ത് തന്നെ മര ണപ്പെട്ടിരുന്നു.
തൃശൂർ കുന്നംകുളത്ത് ഇന്ന് രാവിലെ നടന്നത് കണ്ടോ? നടുങ്ങി നാട്ടുകാർ
ദേശിയ പാതയിൽ അലക്യം പാലത്താണ് പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവതിയും സഹോദരനും റെയിൽവെ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ ദാരുണമായി മര ണമടഞ്ഞത് .
പയ്യന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. മുന്നിൽ പോകുകയായിരുന്ന ബൈക്ക് റോഡിൽ തെന്നിവീണപ്പോൾ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് കോഴിലോറി നിയന്ത്രണം വിട്ട് വീണുകിടക്കുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്ത് മറിഞ്ഞതെന്നാണ് ലോറി ഡ്രൈവർ പോലീസിനോട് പറഞ്ഞത്.
ആശുപത്രിയിൽ കൊണ്ടുചെന്ന ‘അമ്മ കേട്ടത് ഞെട്ടിക്കുന്ന ആ സത്യം – കണ്ണീരോടെ കേരളക്കര
പോലീസ് ഈ ഭാഗത്തെ സി. സി. ടി. വി കാമറകൾ പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ പോ സ്റ്റുമോർട്ടം നടപടിക്കു ശേഷം സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മുയലിനെവിറ്റ പണവുമായി 16കാരനെത്തി; സ്കൂളിൽ നിന്നു മുങ്ങി അഞ്ചാം ക്ലാസുകാരി; സംഭവം കണ്ണൂരിൽ