
വിനീത് വരച്ച ചിത്രങ്ങൾ കണ്ടോ? യുവാവിന്റെ കഥയറിഞ്ഞ് കൈയടിച്ച് സോഷ്യൽമീഡിയ.. കലക്കി മോനെ
കഴിവുണ്ടായിട്ടും തിരിച്ചറിയാതെ പോകുന്ന നിരവധി കലാകാരന്മാർ ഉണ്ട് നമുക്കിടയിൽ. അത്തരം ഒരാളെയാണ് പരിചയപ്പെടുന്നത് താനൂർ കാട്ടിലങ്ങാടി സ്വദേശി വിനീത് വിശ്വനാഥൻ എന്ന ചിത്രകാരൻ ആണിത്. വിനീത് വരച്ച ചിത്രങ്ങൾ ഏറെ കൗതുകം നിറഞ്ഞവയാണ്.
വിവാഹവേദിയിൽ തന്നെ താലിയൂരി വരനു തിരികെനൽകി വധു; കൊല്ലത്ത് പിന്നീട് നടന്നത്
സാധാരണ ചിത്രകാരനെപ്പോലെ ചായക്കൂട്ടുകളും ഉപയോഗിച്ചല്ല പകരം ബോൾ പോയിന്റ് പേനകൾ കൊണ്ടാണ് ഈ മനോഹരമായ ചിത്രങ്ങൾ വിനീത് തീർത്തിരിക്കുന്നത്. നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് പാഠപുസ്തകങ്ങളിലും കുട്ടികളുടെ മാഗസിനുകളിലും കണ്ട ചിത്രങ്ങൾ വരച്ച് ആണ് വിനീത് ചിത്രകലയുടെ ലോകത്തെത്തിയത്.
സമീപവാസിയായ ആർട്ടിസ്റ്റ് ഇഖ്ബാലിൽ നിന്നും ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിച്ച് വരകളുടെ ലോകത്ത് സജീവമായി പെൻസിൽ ഡ്രോയിങ്ങ്,വാട്ടർ കളർ എന്നിവയിലായിരുന്നു ആദ്യഘട്ടങ്ങളിൽ ശ്രദ്ധ ചെലുത്തുന്നത്. കാട്ടിലങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി പഠനത്തിനുശേഷം 2011 തിരൂർ ഫിനാൻസിൽ കോളേജിൽ ചിത്രരചന ശാസ്ത്രീയമായി അഭ്യസിക്കാൻ പോയെങ്കിലും കുടുംബത്തിലെ സാമ്പത്തിക അവസ്ഥ പഠനം തുടരാൻ അനുവദിച്ചില്ല.
മകളുടെ ഫോൺ വിളിയും കാത്തിരുന്ന് അച്ഛനും അമ്മയും; എന്നാൽ എത്തിയത്
ചിത്രരചന പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തയ്യൽ തൊഴിലാളിയായി വിനീത് മാറി. ജോലി ചെയ്യുന്നതിനിടയിൽ ലഭിക്കുന്ന ഒഴിവുവേളകളിൽ രാത്രി സമയവും ഉപയോഗപ്പെടുത്തി ചിത്രം വരയിൽ സജീവമായി. തുടർന്ന് മൂന്നു വർഷം മുൻപ് രാമനാട്ടുകര സ്വദേശി തൂലി ചിത്രകാരൻ ഷാജി സുബ്രഹ്മണ്യനെ പരി ചയപ്പെട്ടതോടെ വിനീതിന്റെ രചനാശൈലിയിൽ വലിയ മാറ്റം വന്നു.
വിവിധ നിറത്തിലുള്ള പേനകൾ ഉപയോഗിച്ച് കുത്തുകളിലൂടെയും നേർ വരകളിലൂടെ മനോഹരമായ ചിത്രങ്ങൾ ആണ് നെയ്യ്ത് ഒരുക്കിയത്. രാധാകൃഷ്ണൻ പ്രണയം, ശിവൻ, ഗണപതി,, ഹനുമാൻ തുടങ്ങിയ പുരാതന മിത്തുകൾ അടിസ്ഥാനപ്പെടുത്തി ഒട്ടേറെ ചിത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്.
മകളുടെ ഫോൺ വിളിയും കാത്തിരുന്ന് അച്ഛനും അമ്മയും; എന്നാൽ എത്തിയത്
എഴുത്തുകാരായ എംടി വാസുദേവൻ, ഓ. വി വിജയൻ, പി പത്മരാജൻ നടന്മാരായ മമ്മൂട്ടി,മോഹൻലാൽ, ദുൽഖർ സൽമാൻ, ഹൃതിക് റോഷൻ തുടങ്ങിയവരെ പേന കുത്ത് കളിലൂടെയാണ് വരച്ചിട്ടുള്ളത്. സൂക്ഷ്മതയാണ് വിനീതിന്റെ വരകളുടെ പ്രത്യേകത. ഏറെ സമയമെടുത്താണ് ഓരോ ചിത്രവും പൂർത്തീകരിക്കുന്നതിന്.
ചിലവ് കുറഞ്ഞ രീതിയാണ് പേനകൊണ്ടുള്ള വരങ്ങളിലേക്ക് എത്താനുള്ള കാരണമെന്ന് വിനീത് പറഞ്ഞു. മകന്റെ വരകളിൽ ഏറെ സന്തോഷവതിയാണ് അമ്മ സരസ്വതി. ശാസ്ത്രീയമായി പഠിപ്പിക്കാൻ കഴിയാത്ത ദുഃഖം ആ അമ്മയിൽ ഉണ്ട്. പരേതനായ വിശ്വനാഥനാണ് വിനീതിന്റെ അച്ഛൻ.
ഭക്ഷണം പോലും കഴിക്കാതെ യജമാനന് വേണ്ടിയുള്ള കാത്തിരിപ്പ്… എന്നാൽ അവർ പോയതറിഞ്ഞില്ല
ഇന്റർനാഷണൽ ഓൺലൈൻ ആർട്ടിസ്റ്റ് എക്സിബിഷൻ ആൻഡ് കോമ്പറ്റീഷൻ എന്ന പേരിൽ നടന്ന അന്തർദേശീയ ചിത്രരചനാ മത്സരങ്ങളിലും ഡൽഹി കേന്ദ്രീകരിച്ച് നടന്ന കളെർസ് ഓഫ് ആർട്സ് എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളിലും മികച്ച ചിത്രകാരനായി വിനീതിനെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോ വി ഡിനെ തുടർന്ന് ഉണ്ടായപ്പോൾ ലഭിച്ച ഒഴിവു സമയങ്ങളിൽ ആണ് ചിത്രങ്ങൾ വരച്ചത്. ബോൾ പോയിന്റ് പേനകൾ കൊണ്ടാണ് ഈ മനോഹരമായ ചിത്രങ്ങൾ തീർത്തത് എന്നാണ് കൗതുകം.
വീട്ടമ്മ ജോലിക്കാരന് നൽകിയ കോടികളുടെ സമ്മാനം കണ്ട് ഞെ ട്ടിത്ത രിച്ച് ബന്ധുക്കൾ, സംഭവം കൊ ടൂര വൈറൽ