ഇനി പുതിയ ആൾ ആ സ്ഥാനത്തേക്ക് – ഭാര്യ ഉപേക്ഷിച്ചു പോയി എന്ന് നടൻ മനോജ് കുമാർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടൻ മനോജ് കുമാർ. ഇദ്ദേഹത്തിൻറെ ഭാര്യ ആണ് നടി ബീന ആൻറണി. ഇരുവരും സീരിയൽ മേഖലയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളാണ്. 2003 വർഷത്തിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ആരോമൽ എന്നു പേരുള്ള ഒരു മകൻ കൂടിയുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്.
വസ്ത്രധാരണ സംഭവത്തിൽ നടിയുടെ മറുപടി കേട്ടോ? ചങ്കുപിടഞ്ഞ് മലയാളികൾ
തങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ യൂട്യൂബ് ചാനൽ വഴി അറിയിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്ന് പറഞ്ഞുകൊണ്ടാണ് മനോജ് കുമാർ പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, പക്ഷെ ഞാൻ തോൽക്കില്ല’ എന്ന തംബ് നെയിലോടു കൂടെ ബീന ആന്റണിയുടെ പേരും ചേർത്ത് ആണ് മനോജ് കുമാർ പുതിയ വ്ളോഗ് പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയിൽ ഭാര്യ പോയതിനെ കുറിച്ച് പറയുമ്പോൾ മനോജിന്റെ മുഖത്ത് യാതൊരു തരത്തിലുള്ള സങ്കട ഭാവവും കാണാതിരിക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് ഏറെ കുറേ കാര്യം ബോധ്യമാവും. ഇത് ശരിക്കുള്ള സംഭവമാണോ, അതോ മനോജ് പ്രാങ്ക് ചെയ്യുന്നതോ.
നിനക്ക് വിശന്ന് വലയുന്നുണ്ടോ ഡാ – കൂട്ടുകാരന് ഭക്ഷണം വാരി നൽകുന്ന വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ വൈറൽ
‘എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി. പൊരുത്തപ്പെട്ട് പോകാൻ പറ്റാത്തത് കൊണ്ടാണോ എന്തോ എനിക്ക് അറിയില്ല, ആള് പോയി. അതിന്റെ വേദനയുണ്ട്. പക്ഷെ എന്ത് ചെയ്യാൻ പറ്റും ഒട്ടും താത്പര്യമില്ലാത്ത ആളെ പിടിച്ച് നിർത്താൻ പറ്റുമോ. എന്നാൽ ആ ഒരു കാര്യം കൊണ്ട് തകർന്ന് വിഷമിച്ച് ഇരിക്കില്ല.
അതിനോട് എനിക്ക് താത്പര്യമില്ല. ജീവിതം മുന്നോട്ട് പോയേ പറ്റൂ. ആരൊക്കെ ജീവിതത്തിൽ ഉപേക്ഷിച്ചാലും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകണമല്ലോ. അതുകൊണ്ട് ഞാൻ മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് മനോജ് കുമാർ വീഡിയോ ആരംഭിയ്ക്കുന്നത്.
ശേഷം പുതിയ ആളെ നിങ്ങൾക്ക് പരിചയപ്പെടുത്താൻ ആഗ്രഹിയ്ക്കുന്നു എന്ന് പറഞ്ഞ് നടി രശ്മിയെ വിളിച്ചിരുത്തി. അപ്പോഴാണ് സംഗതി ഏതാണ് മനസ്സിലാവുന്നത്, സംഭവം ബീന ആന്റണി മനോജ് കുമാറിനെ ഉപേക്ഷിച്ച് പോയതല്ല, സോണിയ ബോസ് ആണ് മനോജിനെ ഇട്ടിട്ട് പോയത്.
എത്രയെത്ര സിനിമകളിൽ അഭിനയിച്ചതാ.. ഒടുവിൽ കണ്ടോ? ലാലേട്ടനും മമ്മൂക്കയും കാണാതെ പോകരുത്
സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഭാഗ്യലക്ഷ്മി എന്ന സീരിയലിനെ കുറിച്ചാണ് മനോജ് ഇത്രയും നേരം സംസാരിച്ചത്. സീരിയലിൽ സോണിയ ആയിരുന്നു മനോജിന്റെ ഭാര്യ. സോണിയ പിന്മാറിയ സാഹചര്യത്തിൽ ഇനി രശ്മിയായിരിയ്ക്കും ഭാര്യയായി എത്തുന്നത്. മംഗല്യം എന്ന സീരിയലിന് ശേഷം ഞാനും രശ്മിയും ഒന്നിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സീരിയൽ ആണ് ഇത് എന്നും.
ബീനയുമായും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന ആളാണ് രശ്മി എന്നും മനോജ് കുമാർ പറയുന്നു. ഭാഗ്യലക്ഷ്മി എന്ന സീരിയലിലെ ടൈറ്റിൽ റോളിൽ തന്നെ എത്താൻ കഴിഞ്ഞത് വലിയൊരു ഉത്തരവാദിത്വമാണ്. ആരും കൊതിയ്ക്കുന്ന ഒരു കഥാപാത്രമാണ് ഭാഗ്യലക്ഷ്മി. സോണിയയ്ക്ക് നൽകിയ എല്ലാ പിന്തുണയും തനിയ്ക്കും നൽകണം എന്ന് രശ്മി പറഞ്ഞു
ചത്തില്ലേ, പിന്നെയെന്തിന് ആശുപത്രിയിലാക്കണം, കിഷോറിനെ കുടുക്കിയത് ഇങ്ങനെ