
നിനക്ക് വിശന്ന് വലയുന്നുണ്ടോ ഡാ – കൂട്ടുകാരന് ഭക്ഷണം വാരി നൽകുന്ന വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ വൈറൽ
സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ് ഒരു വീഡിയോ. നന്മയുടെ വീഡിയോ എന്ന് വേണം ഈ വീഡിയോയെ വിശേഷിപ്പിക്കുവാൻ. വേദിയിൽ മാപ്പിളപ്പാട്ടു മത്സരം നടക്കുന്ന സമയത്തു തന്റെ കൂട്ടുകാരനായ മുഹമ്മദ് ഷിഫിനു ഭക്ഷണം വാരി നൽകുന്ന ആദർശ് എന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്.
എത്രത്തോളം നന്മയുള്ള മനസാണ് അവന്റേതു എന്ന് കൂടുതൽ പേരും അഭിപ്രായപ്പെടുകയാണ്. നിരവധിപേരാണ് ഈ വീഡിയോ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. കൂട്ടുക്കാർ തമ്മിലിലുള്ള ഈ സ്നേഹം കാണുമ്പോൾ ആരുടെയും ഹൃദയം നിറഞ്ഞു തുളുമ്പും.
ആദർശ് എന്ന കുട്ടിയാണ് തന്റെ കൂട്ടുകാരനായ മുഹമ്മദ് ഷിഫിനു ഭക്ഷണം വാരി കൊടുക്കുന്നത്. വേദിയിൽ മാപ്പിള പാട്ടു മത്സരം നടക്കുബോളാണ് ഭക്ഷണം നൽകുന്നത്. കോട്ടക്കൽ കോട്ടൂർ AKM ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപികയാണ് ദൃശ്യങ്ങൾ പകർത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസിലാക്കുവാൻ സാധിക്കുന്നത്. ഈ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
എത്രയെത്ര സിനിമകളിൽ അഭിനയിച്ചതാ.. ഒടുവിൽ കണ്ടോ? ലാലേട്ടനും മമ്മൂക്കയും കാണാതെ പോകരുത്