
വസ്ത്രധാരണ സംഭവത്തിൽ ഭാവനയുടെ ഭർത്താവ് നവീന്റെ മറുപടി
കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന സിനിമയിലൂടെ വന്ന് മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളായ അഭിനേത്രിയാണ് ഭാവന . തന്റെ ജീവിതത്തിൽ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്ത് പെൺ കരുത്തിനു ഉദാഹരണം കൂടിയാണ് നടി ഭാവന.
നാടിനെ നടുക്കിയ സംഭവം… സംഭവം പാലക്കാട്… ഉറങ്ങി കിടന്ന ഭാര്യയോടും മകളോടും യുവാവ് ചെയ്തത്
2018ലായിരുന്നു ഭാവനയുടെയും കന്നഡ സിനിമ നിർമ്മാതാവ് നവീനിന്റെയും വിവാഹം.ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിലേയ്ക്കു തിരിച്ചെത്തുന്ന ഭാവനയുടെ പുതിയ ചിത്രം ‘ന്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന്’ആണ്. കഴിഞ്ഞ ദിവസം ഗോൾഡൻ വീസ സ്വീകരിക്കാനെത്തിയ സമയത്ത് ധരിച്ച വസ്ത്രത്തിന്റെ പേരിൽ താരത്തിനു സൈബർ ആക്രമണം നേരിടേണ്ടി വന്നു. അനവധി പേർ ഭാവനയെ ഈ പ്രശ്നത്തിൽ പിന്തുണച്ചിരുന്നു.
മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ഭാവന. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന ആരാധകർക്കായി ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്. ഭർത്താവ് നവീനും ഒന്നിച്ച് ഭാവന ഷെയർ ചെയ്ത ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഇനി പുതിയ ആൾ ആ സ്ഥാനത്തേക്ക് – ഭാര്യ ഉപേക്ഷിച്ചു പോയി എന്ന് നടൻ മനോജ് കുമാർ
‘എന്തൊക്കെ ആണെങ്കിലും ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ ആരാണെന്നു എനിക്കറിയാം. നീ ആരാണെന്ന് നിന്റെ സുഹൃത്തുക്കൾക്കും കുടുംബത്തിനും അറിയാം. അത് പോരേ?’എന്ന നവീന്റെ ചോദ്യമാണ് ഭാവന പോസ്റ്റിനു താഴെ കുറിച്ചിരിക്കുന്നത്. ‘അതെ, അതാണ് എനിക്ക് വേണ്ടത് ‘എന്ന ചോദ്യത്തിനുളള ഭാവനയുടെ മറുപടിയും അടിക്കുറിപ്പിൽ ഉൾപ്പെടുന്നുണ്ട്. നവീനോടൊപ്പം സന്തോഷവതിയായി നിൽക്കുന്ന ഭാവനയെ ചിത്രത്തിൽ കാണാം.
ഭാവനയുടെ അടുത്ത സുഹൃത്തുക്കളും സെലിബ്രിറ്റികളുമായ പാർവതി, ശിൽപ ബാല തുടങ്ങിയവർ പോസ്റ്റിനെ പിന്തുണച്ച് രംഗത്തുവന്നിട്ടുണ്ട്. ഏറ്റവും സുരക്ഷിതമായ കൈകളിലാണ് നിങ്ങളെന്നായിരുന്നു ആരാധകരിൽ ഒരാളുടെ കമന്റ്.
അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങിയത് മകൾ ഇറങ്ങിയത് മര ണത്തിലേക്ക്