എത്രയെത്ര സിനിമകളിൽ അഭിനയിച്ചതാ.. ഒടുവിൽ കണ്ടോ? ലാലേട്ടനും മമ്മൂക്കയും കാണാതെ പോകരുത്
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ലോകത്തു ശ്രദ്ധേയനായ നടനാണ് വിജയൻ കാരന്തൂർ. സിനിമ നടൻ എന്നതിലുമുപരി നിരവധി നാടകങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകൻ പരിശീലകൻ എന്നി നിലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
സംവിധായകനായും അഭിനയ പരിശീലകനായും വിജയൻ കാരന്തൂർ പ്രവർത്തിച്ചു. 1973ൽ പ്രദർശനത്തിന് എത്തിയ ‘മരം’ എന്ന ചിത്രത്തിലൂടെ വിജയൻ കാരന്തൂർ വെള്ളിത്തിരയിലെത്തുന്നത്. ‘വേഷം’, ‘ചന്ദ്രോത്സവം’, ‘വാസ്തവം’, ‘നസ്രാണി’, ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’, ‘പരുന്ത്’, ‘ഇയ്യോബിന്റെ പുസ്തകം’, ‘മായാവി’, ‘അണ്ടർ വേൾഡ്’ തുടങ്ങിയവയാണ് വിജയൻ കാരന്തൂർ അഭിനയിച്ച പ്രധാനപ്പെട്ട ചിത്രങ്ങൾ.
എന്നാലിപ്പോൾ വിജയൻ കാരന്തൂർ കരൾ രോഗ ബാധിതാണ്. രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് ഇപ്പോൾ താൻ എന്ന് വിജയൻ കാരന്തൂർ തന്നെ പറയുന്നു. കരൾ ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമത്തിലൂടെ വിജയൻ കാരന്തൂർ അഭ്യർഥിച്ചു. അദ്ദേഹത്തിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെയാണ്.
3 മാസം പ്രായമുള്ള കുഞ്ഞിനോട് 3 വയസുകാരി സഹോദരി ചെയ്തത് കണ്ടോ, വിറങ്ങലിച്ച് ഡോക്ടർമാരും
പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സയ്ക്കായി നല്ലൊരു തുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർധന്യാവസ്ഥയിലാണ്. കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്ന് വിജയൻ കാരന്തൂർ അറിയിക്കുന്നു.
ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ട് ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു എന്നും വിജയൻ കാരന്തൂർ ഫേസ്ബുക്കിൽ കുറിച്ചു.
തെറി വിളി ഒരു അലങ്കരമായി കൊണ്ടു നടക്കുന്ന ചിലർ – വിമർശനവുമായി നടൻ ആര്യൻ
നിരവധി പേർ വിജയൻ കാരന്തൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. തന്റെ ഇപ്പോഴത്തെ ഫോട്ടോയും വിജയൻ കാരന്തൂർ പങ്കുവെച്ചിട്ടുണ്ട്. മോഹലാലിനൊപ്പവും മമ്മുട്ടിക്കൊപ്പവും അഭിനയിച്ചിട്ടുള്ള വിജയനെ സഹായിക്കുവാൻ സൂപ്പർ താരങ്ങൾ കനിയണം എന്നാണ് വിജയൻറെ കൂട്ടുക്കാർ അഭ്യര്ഥിക്കുന്നതു.
തിരുവനന്തപുരത്ത് ആണ് സംഭവം – നടന്നത് ഫേസ്ബുക്ക് ലൈവിലൂടെ യുവാവ് കാര്യങ്ങൾ പറഞ്ഞത് ശേഷം