
3 മാസം പ്രായമുള്ള കുഞ്ഞിനോട് 3 വയസുകാരി സഹോദരി ചെയ്തത് കണ്ടോ, വിറങ്ങലിച്ച് ഡോക്ടർമാരും
മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ കണ്ടെത്തിയത് മെറ്റൽ ക്ലിപ്പുകൾ. ഈജിപ്തിലാണ് സംഭവം നടന്നത്. വിശദമായ പരിശോധന നടത്തിയ ഡോക്ടർമാരുടെ സംഘം ശസ്ത്രക്രിയയിലൂടെ അഞ്ച് മെറ്റൽ ക്ലിപ്പുകളാണ് പുറത്തെടുത്തത്.
ദുബായ് ഗോൾഡൻ വിസ ചടങ്ങിൽ ഗ്ലാമറസ് ആയെത്തി നടി ഭാവന ; വൈറലായി മാറിയ ആ വീഡിയോ കാണാം
മൻസൂറയിലെ യൂണിവേഴ്സിറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. കുഞ്ഞിന്റെ പ്രായത്തിനൊപ്പം മൂന്ന് സെന്റീമീറ്റർ നീളമുള്ള കൂർത്ത അഗ്രങ്ങളുള്ള മെറ്റൽ ക്ലിപ്പുകളുടെ അപകട സാധ്യതയും ഡോക്ടർമാർക്ക് വെല്ലുവിളിയുമായി മാറുക ആയിരുന്നു.
മെറ്റലിന്റെ കൂർത്ത മുനകൊണ്ട് വയറ്റിലോ ഈസോഫാഗസിലോ മുറിവുകൾ ഉണ്ടായിട്ടുണ്ടോയെന്ന് അറിയാൻ വിശദമായ പരിശോധനകൾ നടത്തിയിരുന്നു. എക്സ്റേയും സിറ്റി സ്കാനും നടത്തി. തുടർന്നാണ് കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മൂന്നു വയസ്സുള്ള സഹോദരിയുടെ അടുത്ത് കുറച്ചു സമയത്തേക്ക് കുഞ്ഞിനെ നിർത്തിയ ശേഷം അമ്മ സ്ഥലത്ത് നിന്ന് മാറിയിരുന്നു.
കെഎസ്ആർടിസി ബസ് ഡിപ്പോയിൽ ഒരു പെൺപുലി ഇറങ്ങിയപ്പോൾ – KSRTC
ഈ സമയം കളിക്കുന്നതിനിടെ മൂന്നു വയസ്സുകാരിയായ സഹോദരി, കുഞ്ഞിന്റെ വായിൽ കർട്ടൻ ക്ലിപ്പുകൾ ഇടുകയായിരുന്നെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ മെഡിക്കൽ സംഘത്തിന് സാധിക്കുകയും ചെയ്തു.
തെറി വിളി ഒരു അലങ്കരമായി കൊണ്ടു നടക്കുന്ന ചിലർ – വിമർശനവുമായി നടൻ ആര്യൻ