
എന്നും വൈകിട്ട് മകൾക്കായി പലഹാരവും ആയി വരുന്ന വിഷ്ണു – ഇന്നലെ എത്തിയത് നിശ്ചലമായി
വിദ്യാർഥികൾക്കും നാട്ടുകാർക്കും പ്രിയങ്കരനായ കായിക അധ്യാപകന്റെ വേർപാടിൽ കണ്ണീരണിഞ്ഞ് മുളന്തുരുത്തി. ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ വി.കെ.വിഷ്ണു കഴിഞ്ഞ ദിവസവും ഇഞ്ചിമലയിലെ വട്ടത്തറ വീട്ടിൽ എത്തിയിരുന്നു.
നാടിനെ നടുക്കിയ സംഭവം… ആ കാഴ്ച കണ്ട് ഞെട്ടി നാട്ടുകാർ
സ്കൂളിലെ കുട്ടികളെക്കൊണ്ടു വിനോദയാത്രയ്ക്കു പോകാനായി പുതിയ ഷർട്ട് വാങ്ങാൻ പണമില്ലെന്നു പറഞ്ഞാണു വീട്ടിലെത്തിയത്. വീട്ടിൽനിന്ന് 1500 രൂപ വാങ്ങി. അതിൽ 500 രൂപയ്ക്കു ഷർട്ട് വാങ്ങണം എന്നു പറഞ്ഞിറങ്ങിയ മകന്റെ മരണ വിവരമാണ് രാവിലെ വീട്ടിലെത്തിയത്. ദേശീയപാതയിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് കൊല്ലത്തറ ബസ് സ്റ്റോപ്പിനു സമീപമുണ്ടായ അപകടത്തിലാണ് വിഷ്ണു മരിച്ചത്. മുപ്പത്തി മൂന്നു വയസ്സായിരുന്നു.
കായികരംഗത്ത് മികവുപുലർത്തിയ അധ്യാപകനെയാണ് നാടിന് നഷ്ടമായത്. ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട വിഷ്ണുവിന് പഠനത്തിനും ഉപരിപഠനത്തിനും സഹായമായത് കായികരംഗത്തെ മികവായിരുന്നു.
ആ പുഞ്ചിരി മാഞ്ഞു; ഒരുപിടി സ്വപ്നങ്ങൾ ബാക്കിയായി പ്രഭുലാൽ പ്രസന്നൻ യാത്രയായി
കായിക അധ്യാപകനായി ജോലി ചെയ്യുമ്പോഴും അവധിദിവസങ്ങളിൽ മറ്റുതൊഴിൽ ചെയ്യാനും വിഷ്ണു തയ്യാറായി. സ്കൂളിലെ വിദ്യാർഥിയുടെ വീട്ടിൽ അവധിദിവസം ടൈൽ വിരിക്കാൻ എത്തിയത് ഏവരിലും മതിപ്പുളവാക്കി.
ബേസ്ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയവയിലെല്ലാം വിഷ്ണു പ്രാഗല്ഭ്യം തെളിയിച്ചു. എല്ലാ കായിക ഇനങ്ങളെക്കുറിച്ചും ആഴത്തിൽ അറിവും സമ്പാദിച്ചു. മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്ന വിഷ്ണു ഏറെ പ്രാരാബ്ധങ്ങൾക്കു നടുവിലും സ്പോർട്സിനെ സ്നേഹിച്ചു. സ്കൂളിലെ ഡ്യൂട്ടിക്കു ശേഷം മറ്റു ജോലികളിലും ഏർപ്പെട്ടാണ് കുടുംബം പുലർത്തിയിരുന്നത്.
27 വർഷം മുൻപു നടന്ന സംഭവം, പ കയുമായി കാത്തിരുന്ന അച്ഛൻ… ഒടുവിൽ നടന്നത് കണ്ടോ
മുളന്തുരുത്തി ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. മുമ്പ് വെട്ടിക്കൽ ബസേലിയോസ് സ്കൂളിൽ ജോലി നോക്കിയശേഷം ആലുവയിലെയും പെരുമ്പാവൂരിലെയും സ്കൂളുകളിൽ ജോലിചെയ്തു. രണ്ടുവർഷംമുമ്പാണ് വെട്ടിക്കൽ സ്കൂളിൽ തിരികെയെത്തിയത്. ശീതളാണ് ഭാര്യ. ഏക മകൾ നൈനിക.
കുഞ്ഞിനെയും ഐശ്വര്യയെയും കാത്തിരുന്ന ബന്ധുക്കൾ കേട്ടത് ഞെട്ടിക്കുന്ന വാർത്ത – ഡോക്ടർ ചെയ്തത്