
ആ പുഞ്ചിരി മാഞ്ഞു; ഒരുപിടി സ്വപ്നങ്ങൾ ബാക്കിയായി പ്രഭുലാൽ പ്രസന്നൻ യാത്രയായി
അപൂർവ്വരോഗത്തെ മനോധൈര്യം കൊണ്ട് പോരാടി ശ്രദ്ധേനേടിയ പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു. ഇരുപത്തിയഞ്ചു വയസ്സായിരുന്നു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ-ബിന്ദു ദമ്പതികളുടെ മകനാണ്. മുഖത്തിന്റെ മുക്കാൽഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്.
കോടിയേരിയെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു
അർബുദം ബാധിച്ച് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മര ണം. ഹരിപ്പാട് നഗരസഭയിലെ ജീവനക്കാരനായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും പ്രഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയാണ് പ്രഭുലാൽ. പ്രതിസന്ധികളെ അതിജീവിക്കാനുള്ള മനശക്തി ഒന്ന് കൊണ്ട് മാത്രമാണ് തൻറെ ശരീരാവസ്ഥ സൃഷ്ടിച്ച പ്രതിസന്ധിയെ പ്രഭുലാൽ മറികടന്നത്. ശരീരത്തെ മൂടിക്കൊണ്ടിരിക്കുന്ന മറുക് വേദന കൂടി പടർത്തുമ്പോഴും പ്രഭുലാൽ ശുഭാപ്തി വിശ്വാസം കൈവിട്ടില്ല.
മലയാളികൾക്ക് ഏറെ സുപരിചിതനായ അറ്റ്ലസ് രാമചന്ദ്രൻ വിട പറഞ്ഞു. സംഭവിച്ചത് ഇങ്ങനെ
വലതുതോളിലുണ്ടായ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സ തേടുന്നതിനിടെയാണ് മരണം. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.
തുടർന്ന് വിദഗ്ധ പരിശോധനയിൽ മാലിഗ്നന്റ് മെലോമ എന്ന അപകടകാരിയായ സ്കിൻ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. വലതു കയ്യിലേക്കുള്ള ഞരമ്പുകളെ സാരമായി ബാധിച്ചതിനാൽ കൈകൾക്ക് ചലനശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും കണ്ടെത്തി.
ഭർത്താവിൻ്റെയും കാമുകിയുടെയും വിവാഹം നടത്തി ഭാര്യ, ഒടുവിൽ സംഭവിച്ചത്
സുഹൃത്തുക്കളുടെ സഹായത്താൽ കോഴിക്കോട് എം.വി.ആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിറ്റ് ആയിരുന്നു. സ്കിൻ കാൻസർ ആണെന്നും ഇത് വലതു കയ്യിലേക്കുള്ള ഞരമ്പുകളെ സാരമായി ബാധിച്ചതിനാൽ കൈകൾക്ക് ചലനശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും കണ്ടെത്തി. തുടർച്ചയായി ആറു മാസം ചികിത്സ നടത്തുവാൻ എല്ലാ ചിലവുകളും കൂടി ഏകദേശം 35 ലക്ഷം രൂപയാണ് ആവശ്യമായിരുന്നത്.
കൂലിപ്പണിക്കാരനായ പിതാവിന്റെ വരുമാനം മാത്രം വരുമാനമായിരുന്നു കുടുംബത്തിന് ഉണ്ടായിരുന്നത്. നാടിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ചികിത്സക്ക് ലഭിച്ചത്. ചെലവേറിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് പ്രഭുലാലിനെ മര ണം കവർന്നത്.
27 വർഷം മുൻപു നടന്ന സംഭവം, പ കയുമായി കാത്തിരുന്ന അച്ഛൻ… ഒടുവിൽ നടന്നത് കണ്ടോ