
77 കാരനെ കെട്ടിച്ച് മക്കൾ, സംഭവം എങ്ങനെ എന്ന് കണ്ടോ? സംഭവം വൈറൽ
പ്രായം എന്നത് വെറും ഒരു നമ്പർ മാത്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് സോമൻ നായരും ഭാര്യ ബീന കുമാരിയും. മ രിച്ച് കിടക്കണം കിടന്നു മ രിക്കരുത് എന്നതാണ് സോമൻ നായരുടെ അഭിപ്രായം. കഴിഞ്ഞ നവംബർ 24 ന് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്.
ബാല കട്ട കലിപ്പിൽ.. ഗോപി സുന്ദറിനെ വിളിച്ച പേര് കേട്ടോ? ഇനി ഒന്നും മറച്ച് വയ്ക്കുന്നില്ല
ആറ്റിങ്ങൽ മാമം പെരുമാമടം സോമൻ നായർ റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഭാര്യ ബീന കുമാരി ആലപ്പുഴ തലവടി സ്വദേശിനി. ഇരുവരും വാർധക്യത്തിൽ തനിച്ചാകുമെന്ന് തോന്നലിലാണ് ഒരുമിക്കാൻ തീരുമാനിച്ചത്. മകൾ സുമയും മരുമകൻ അശോകും മുൻകൈയെടുത്താണ് വാർധക്യത്തിൽ അച്ഛന് കൂട്ടൊരുക്കിയത്.
ഒരു മാട്രിമോണിയൽ സൈറ്റ് വഴി വിവരം അറിഞ്ഞ് 65 കാരനായ സുഹൃത്തിന് വേണ്ടി പെണ്ണ് അന്വേഷിക്കാൻ പോയതാണ് സോമൻ നായരുടെ ജീവിതത്തിലെ ട്വിസ്റ്റ്. ശ്രീകാര്യത്തെ ഒരു സ്ഥാപനത്തിൽ വിധവയായ ഒരു സ്ത്രീ ജോലി ചെയ്യുന്നതറിഞ്ഞ് അവിടെയെത്തി. ആ സ്ത്രീ ആയിരുന്നു ബീന കുമാരി.
കാലിന്റെ ചലനശേഷി പോയി! ഞരമ്പുകൾ ദുർബലമായി കേരളംവിറപ്പിച്ച സരിത എസ് നായരുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?
കണ്ടപ്പോൾ തന്നെ ഒരു ഇഷ്ടം തോന്നി. സ്വന്തമാക്കണമെന്ന് മനസിലുറപ്പിച്ചു. സുഹൃത്തിനോട് വിളിച്ചു പറഞ്ഞു നീ വേറെ നോക്കിക്കോ, ഈ കുട്ടി ബുക്ക്ഡ് ആണെന്ന്. അങ്ങനെ ഇരുവരും പരിചയപ്പെട്ട് സെൽഫിയെടുത്ത് നമ്പർ വാങ്ങി പിരിഞ്ഞു. പിന്നീട് ഒഴിവു സമയങ്ങളിലുള്ള ഫോൺ വിളി പരസ്പരം മനസിലാക്കുന്നതിനും ഒരുമിച്ച് ജീവിക്കുന്നതിനുമുള്ള തീരുമാനത്തിലെത്തിച്ചു.
പ്രണയം ആയിരുന്നോയെന്ന ചോദിച്ചാൽ അല്ലെന്നും പ്രണയിക്കാനുള്ള പ്രായം കഴിഞ്ഞെന്നും അദ്ദേഹം പറയും. എന്നാൽ ഉള്ളിൽ എവിടെയോ ഒരു സ്പാർക്ക് തോന്നിയിട്ടുണ്ട്. ഇരുവരും അത് അനുഭവിച്ചറിയുകയും ചെയ്തു. അതോടെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇനിയും പ്രണയിക്കാൻ സമയം ബാക്കികിടക്കുകയല്ലേയെന്ന് സോമൻ നായർ ചോദിക്കുന്നു.
വീട്ടീന്ന് ഇറക്കിവിട്ട രണ്ടാനമ്മയ്ക്കും അച്ഛനും 11 വയസുള്ള മകൾ നൽകിയ മുട്ടൻ പണി
ഇപ്പോൾ ഇരുവരും വലിയ സന്തോഷത്തിലാണ്. തന്നെ സംരക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പുള്ളതിനാലാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. തനിക്ക് കിട്ടുന്ന പെൻഷൻ കൊണ്ട് ജീവിക്കാനാകുമെന്ന് കരളുറപ്പും കരുത്ത് നൽകി. ആഗ്രഹം തുറന്നു പറഞ്ഞപ്പോൾ മക്കൾ കളിയാക്കിരുന്നു. ഞാൻ വാടക വീട്ടിലേയ്ക്ക് മാറുമെന്ന് പറഞ്ഞ് തീരുമാനത്തിൽ ഉറച്ചു നിന്നതോടെ മക്കളുടെ എതിർപ്പ് മാറി.
രണ്ട് പെൺമക്കളും ഒരു മകനുമാണ് സോമൻ നായർക്ക്. മക്കളുടെ വിവാഹം കഴിഞ്ഞു. മകൻ വിദേശത്താണ്. മക്കളും കൊച്ചുമക്കളുമൊക്കെയായി ഭാര്യയ്ക്കൊപ്പം കഴിയുമ്പോഴാണ് 2021 സെപ്റ്റംബർ മാസം ഭാര്യ മരിക്കുന്നത്. ആദ്യ ഭാര്യ ചന്ദ്രിക ദേവി പത്തു വർഷത്തോളമായി അസുഖബാധിതയായി കിടപ്പിലായിരുന്നു. തന്റെ മടിയിൽ കിടന്നാണ് ഭാര്യ മരിക്കുന്നതെന്ന് സോമൻ നായർ മറുനാടനോട് പറഞ്ഞു.
സംഭവിച്ചത് വിശ്വസിക്കനാകാതെ അധ്യാപികയുടെ വിദ്യാർഥികൾ
ഭാര്യയുടെ എല്ലാകാര്യവും നോക്കി നടത്തി ഭാര്യയെ അത്രയധികം സ്നേഹിച്ചിരുന്ന സോമൻ നായർക്ക് അവരുടെ മരണത്തോടെ ഏകാന്തത അനുഭവപ്പെട്ടു. ഇത് മക്കൾക്ക് മനസിലായതോടെ വാർധക്യത്തിൽ അച്ഛന് ഒരു സഹായം വേണമെന്ന് തോന്നലുണ്ടായി. ബീന കുമാരിക്കും ഒരു മകൾ മാത്രമാണ്. ഇവർ കുടുംബത്തോടെ വിദേശത്താണ്.
അമ്മയുടെ ആഗ്രഹത്തിന് മകളും എതിര് നിന്നില്ലായെന്ന് ബീനകുമാരിയും പറഞ്ഞു. ഭർത്താവിന്റെ മരണ ശേഷം മകളെ സുരക്ഷിത കരങ്ങളിലേൽപ്പിച്ച ശേഷം ബീന കുമാരി ഒറ്റയ്ക്കായിരുന്നു താമസം. വാർധക്യത്തിൽ ഒറ്റപ്പെട്ടു പോകുന്നവരുടെ പലരുടെയും ജീവിതം താൻ കാണുന്നതാണ്.
എല്ലാവർക്കും തിരക്കേറിയ ജീവിതമാണ്. അതിനിടയിൽ പ്രായമായവരെ നോക്കാൻ പോലും ആർക്കും സമയമില്ല. വൃദ്ധസദനത്തിലേയ്ക്ക് പോകാൻ തീരുമാനിച്ചെങ്കിലും അതിന് കഴിഞ്ഞില്ല. തന്റെ സ്വത്തുക്കളെല്ലാം മക്കൾക്ക് എഴുതി നൽകി. തനിക്ക് പെൻഷൻ മാത്രമാണുള്ളത്. മകളുടെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്്. ഏകാന്തതയിൽ നിന്നും മോചനമായി പൊതുപ്രവർത്തനത്തിനിറങ്ങി.
വീട്ടുകാരി പറഞ്ഞത് കേട്ട് തലയിൽ കൈവച്ച് നാട്ടുകാർ, സംഭവം കൊല്ലത്ത്
പതിനെട്ടാം വയസിലാണ് എ യർഫോഴ്സിൽ സോമൻ നായർ ജോലിയിൽ കയറുന്നത്. 15 വർഷത്തെ സർവീസിനിടയിൽ 1965 ലെ ഇന്ത്യ -പാക്ക് യുദ്ധത്തിൽ പങ്കാളിയായി. 15 വർഷത്തെ സർവീസ് കഴിഞ്ഞ് കുറച്ചു കാലം വിദേശത്ത് ജോലി ചെയ്തു. 1982 ൽ പി. എസ്. സി. പരീക്ഷയിലൂടെ എൻ. സി. സി. വകുപ്പിൽ ജോലി ലഭിച്ചു. അവിടെ നിന്നും ജൂനിയർ സൂ പ്രണ്ടായി വിരമിച്ചു. ഇപ്പോൾ സാമൂഹ്യ പ്രവർത്തനത്തിനാണ് കൂടുതൽ സമയവും നീക്കി വയ്ക്കുന്നത്.
എൻ. എസ്. എസ്. എസ്. സംഘടന പ്രവർത്തനം, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് റിട്ടയേഴഡ് എ യർഫോഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇതിനിടയിൽ പെൻഷൻ മുടങ്ങിയ 12 പേരുടെ പെൻഷൻ ശരിയാക്കി നൽകാനായി. ഈ പ്രായത്തിലും വെറുതെ ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. ആരെങ്കിലും സഹായം ആവശ്യപ്പെട്ടാൽ ഞാൻ മുന്നിട്ടറങ്ങുമെന്ന് പറയുമ്പോൾ സോമൻ നായരുടെ കണ്ണുകളിൽ ചെറുപ്പത്തിന്റെ തിളക്കമുണ്ടാകും.
കൊട്ടാരക്കരയിൽ വീട്ടുകാരുടെ ഉറക്കം കെടുത്തിയ വില്ലനെ കണ്ടെത്തി