
വീട്ടീന്ന് ഇറക്കിവിട്ട രണ്ടാനമ്മയ്ക്കും അച്ഛനും 11 വയസുള്ള മകൾ നൽകിയ മുട്ടൻ പണി
മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോളുള്ള സന്തോഷത്തേക്കാൾ മറ്റൊന്നുമില്ല എന്നാണ് പറയുന്നത്. എന്നാൽ ചിലപ്പോൾ മാതാപിതാക്കളാകും കുഞ്ഞുങ്ങളുടെ ജീവിതത്തിൽ വില്ലന്മാരാകുന്നത്.
വീട്ടുകാരി പറഞ്ഞത് കേട്ട് തലയിൽ കൈവച്ച് നാട്ടുകാർ, സംഭവം കൊല്ലത്ത്
ഇപ്പോൾ അത്തരത്തിൽ ഒരു സങ്കടപെടുത്തുന്ന സംഭവമാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. സ്വന്തം അച്ഛനെതിരെ പരാതിയുമായി കളക്ടറെ തേടിയെത്തിയത് ആറാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞുമോളാണ്. അതും പത്ത് കിലോമീറ്റർ നടന്നാണ് അച്ഛനെതിരെ പരാതി നൽകാൻ കുഞ്ഞ് എത്തിയത് എന്നത് തന്നെ എത്രത്തോളമാണ് അച്ഛൻ ആ കുഞ്ഞിന്റെ ജീവിത്തിൽ പ്രശ്നക്കാരനാകുന്നത് എന്നതിന് തെളിവായി മാറുകയാണ്.
ഒഡീഷയിലെ ഡുകുക ഗ്രാമത്തിൽ താമസിക്കുന്ന 11 വയസുള്ള സുശ്രീ സംഗീത സേഥിയാണ് പിതാവ് രമേശ് ചന്ദ്ര സേഥിക്കെതിരെ പരാതിയുമായി കളക്ടറെ തേടിയെത്തിയത്. രണ്ടുവർഷം മുൻപ് കുട്ടിയുടെ അമ്മ മ രിച്ചതിനെ തുടർന്ന് പിതാവ് രണ്ടാം വിവാഹം കഴിച്ചിരുന്നു. എന്നാൽ, പിതാവോ രണ്ടാനമ്മയോ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായില്ല. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി കഴിയുന്നത്. എന്നാൽ കുഞ്ഞിന്റെ പരാതി ഇതിന്റെ പേരിൽ അല്ലായിരുന്നു.
അയ്യപ്പനെ കൺമുമ്പിൽ കണ്ട് യാത്രക്കാർ, സംഭവിച്ചത് കണ്ടോ
ഉച്ചഭക്ഷണ പദ്ധതി അനുസരിച്ച് സർക്കാർ നൽകിയ പണവും അരിയും പിതാവ് രമേശ് ചന്ദ്ര സേഥി തട്ടിയെടുത്തു എന്നായിരുന്നു കുട്ടിയുടെ പരാതി. ഉച്ചഭക്ഷണ പദ്ധതിയനുസരിച്ച് നൽകുന്ന പണം വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലാണ് സർക്കാർ നിക്ഷേപിക്കുന്നത്. എന്നാൽ, തന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം പിതാവ് സ്വന്തം അക്കൗണ്ട് വിവരങ്ങളാണ് നൽകിയതെന്നും ആ അക്കൗണ്ടിലാണ് സർക്കാർ പണം നിക്ഷേപിക്കുന്നതെന്നും കുട്ടി പരാതിയിൽ സൂചിപ്പിക്കുന്നു.
പണം ആവശ്യപ്പെട്ടാൽ പിതാവ് നൽകാറില്ലെന്നും തനിക്ക് ലഭിക്കുന്ന അരി പിതാവ് വാങ്ങുന്നുവെന്നും കുട്ടി പരാതിയിൽ പറയുന്നു. പരാതിയിൽ ഇടപെട്ട കളക്ടർ, അനുവദിച്ച പണം ഉടൻ തന്നെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദ്ദേശം നൽകി. പണവും അരിയും വീണ്ടെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കളക്ടർ ഉത്തരവിടുകയും ചെയ്തു.
സംഭവിച്ചത് വിശ്വസിക്കനാകാതെ അധ്യാപികയുടെ വിദ്യാർഥികൾ