
സീതയിലെ ഇന്ദ്രന്റെ യഥാർഥ ഭാര്യയെയും മക്കളെയും കണ്ടോ? ഓണചിത്രങ്ങൾ പുറത്ത്
കുകുങ്കുമപ്പൂ സീരിയലിലെ രുദ്രനായി പ്രേക്ഷക മനസ്സുകളിലേക്ക് കയറിക്കൂടിയ നടനാണ് ഷാനവാസ് ഷാനു. പിന്നീട് സീത സീരിയലിലെ ഇന്ദ്രനായി ഷാനവാസ് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. തന്റെ സീരിയൽ വിശേഷങ്ങളും സൗഹൃദ നിമിഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന നടൻ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് വളരെ കുറവ് തന്നെയാണ്.
പിറന്നാള്‍ ഇന്നലെയേ ആഘോഷിച്ചപ്പോള്‍ അറിഞ്ഞില്ലല്ലോ പൊന്നേ ഇനി നിനക്കൊരു പിറന്നാള്‍ ഇല്ലെന്ന്
ഇപ്പോഴിതാ ആദ്യമായി മകനെ ചേർത്ത് നിർത്തി എടുത്തിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഓണാഘോഷത്തിന്റെ ഭാഗമായിട്ടാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിയ്ക്കുന്നത്. ഫോട്ടോയിലെ വാപ്പയുടെയും മകന്റെയും ലുക്ക് തന്നെയാണ് ആദ്യത്തെ ആകർഷണം.
കിടു ലുക്ക്, സൂപ്പർ എന്നൊക്കെ പറയുന്നതിന് ഇടയിൽ, കൂടെ നിൽക്കുന്ന പയ്യനാരാ എന്ന് ചോദിക്കുന്നവരും കമന്റ് ബോക്സിലുണ്ട്. ഇത്രയും വലിയ മകൻ ഷാനുക്കായ്ക്ക് ഉണ്ടെന്ന് കരുതിയില്ല എന്നാണ് ആരാധകർ പറയുന്നത്. സന്തൂർ വാപ്പ എന്ന് വിളിക്കുന്നവരും ഉണ്ട്. എന്ത് തന്നെയായാലും ഷർട്ടും മുണ്ടും ഇട്ട് ഷാനവാസും മകനും എത്തിയ ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഓണത്തിന് തലേന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഭർത്താവ് – പക്ഷെ പിന്നീട് നടന്നത്
കുങ്കുമപ്പൂവിന് ശേഷം വേറെയും നിരവധി സീരിയലുകൾ പല ചാനലുകൾക്ക് വേണ്ടി ചെയ്തുവെങ്കിലും ഷാനവാസിന് വൻ ആരാധകരെ നേടി കൊടുത്തത് സീത എന്ന സീരിയൽ ആണ്. അതിലെ സ്വാസിക -ഷാനവാസ് കോമ്പിനേഷനും കൈയ്യടി നേടി. തുടർന്ന് ചെയ്ത ഹിറ്റ്ലർ എന്ന സീരിയലിലെ വേഷവും കൈയ്യടി നേടി. എന്നാൽ സീതയുടെ രണ്ടാം ഭാഗം വരുന്നതിനാൽ ഹിറ്റ്ലറിൽ നിന്നും ഷാനവാസ് പിന്മാറുകയായിരുന്നു. സീരിയലുകൾക്ക് പുറമെ ചില സിനിമകളിലും ഷാനവാസ് ഇതിനോടകം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയിൽ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് ; ഗോപി സുന്ദർ