
ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയിൽ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് ; ഗോപി സുന്ദർ
അമൃതയ്ക്കും ഗോപിസുന്ദറിനും ഇത്തവണത്തെ ഓണം വളരെ സ്പെഷ്യൽ തന്നെ ആയിരുന്നു. കാരണം രണ്ടുപേരും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ആദ്യ ഓണമായിരുന്നു. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം ഇരുവരും ഓണം വളരെ ആഘോഷമാക്കുകയായിരുന്നു.
ഈ ഓണം വിശേഷങ്ങൾ അമൃതയും അഭിരാമിയും അവരുടെ യുട്യൂബ് ചാനലായ എജി വ്ലോഗ്സിലൂടെ പങ്കുവെച്ചിട്ടുണ്ട്. അതിന്റെ വീഡിയോയും മൂവരും ചേർന്നുള്ള രസകരമായ സംഭാഷണത്തിന്റേയും വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഗോപി സുന്ദറിന് ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് അമൃത സുരേഷിനോട് ചോദിച്ചപ്പോൾ അമൃത മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു..’എണ്ണയിൽ വറുത്തത് ഒന്നും ചേട്ടൻ കഴിക്കില്ല ഡയറ്റിലാണ്. ബി പി കൂടിയപ്പോഴാണത്രെ ഡയറ്റ് ചെയ്യാം എന്ന തീരുമാനത്തിൽ ഗോപി സുന്ദർ എത്തിയത്’ അമൃത പറഞ്ഞു.
‘ഡോക്ടറെ കണ്ടപ്പോൾ ബിപി നന്നായി കൂടുന്നുണ്ട് ഒന്നുകിൽ ജീവിത കാലം മുഴുവൻ ബിപിയുടെ മരുന്ന് കഴിക്കാം അല്ലെങ്കിൽ ശരീരം ശ്രദ്ധിക്കാമെന്ന് ഡോക്ടർ പറഞ്ഞു. പെട്ടന്ന് കേട്ടപ്പോൾ എനിക്ക് പേടിയായി. എന്തായാലും ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കാൻ പറ്റില്ല.’ ‘അതുകൊണ്ട് ജീവിത രീതി മാറ്റാമെന്ന് കരുതി. ഡയറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു’ ഗോപി സുന്ദർ പറഞ്ഞു.
ഓണത്തിന് തലേന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഭർത്താവ് – പക്ഷെ പിന്നീട് നടന്നത്
‘ശ്രുതി ശുദ്ധമായി പാടാൻ കഴിയുന്ന ആളാണ് അമൃത. വണ്ടി ഓടിക്കുമ്പോഴാണ് അമൃത പാട്ട് പ്രാക്ടീസ് ചെയ്യുന്നത്’ ഗോപി സുന്ദർ പറഞ്ഞു. ‘ഞാൻ എന്നും ഗോപി സുന്ദർ ഫാനായിരുന്നു. ഗോപി സുന്ദറിനൊപ്പം എളുപ്പം പാട്ട് പാടി തീരും. ഞാൻ പറ്റില്ലെന്ന് പറഞ്ഞാലും അദ്ദേഹം എന്നെ കൊണ്ട് പാട്ട് പാടിക്കും’ അമൃത കൂട്ടിച്ചേർത്തു. അമൃതയ്ക്ക് ഇഷ്ടമുള്ള ഭക്ഷണം ഏതാണെന്ന് ചോദിച്ചപ്പോൾ അമൃതയ്ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം ഏതാണ് എന്നായിരുന്നു ഗോപി സുന്ദറിന്റെ മറുചോദ്യം.
‘എന്തും അമൃത കഴിക്കും. ഭക്ഷണ പ്രിയയാണ്. ഇപ്പോൾ കഴിപ്പ് കുറച്ച് കൂടുതലാണ്’ ഗോപി സുന്ദർ പറയുന്നു. അഞ്ചാറ് കിലോ വരെ കൂടിയെന്ന് അമൃതയും വെളിപ്പെടുത്തി. ‘ദീപിക പദുക്കോണിനെ പോലൊരു ശരീരമാണ് അമൃതയിൽ ഞാൻ പ്രതീക്ഷിക്കുന്നത്’ ഗോപി സുന്ദർ പറയുന്നു. ‘നമുക്ക് ആവശ്യമുള്ളത് പറയണമല്ലോ…. കരയുന്ന കുട്ടിക്കേ പാലുള്ളൂ..
അമ്മയുടെ പിറന്നാൾ ദിനത്തിൽ മീനാക്ഷി ചെയ്തത് – കാരണം എന്തെന്ന് പ്രേക്ഷകർ
അതുകൊണ്ട് അമൃതയോട് എന്നും വണ്ണം കുറയ്ക്കാൻ പറയും’ ദീപിക പദുക്കോൺ ബിക്കിനി ഇട്ട് നിൽക്കുന്ന ഫോട്ടോ കാണിച്ച് ഗോപി സുന്ദർ പറയും ഇതാണെന്റെ ആവശ്യം… ഇതുപോലത്തെ ശരീരമാണ് വേണ്ടതെന്ന് അതിലും ഭേതം എന്റെ ഫോട്ടോ ദീപികയ്ക്ക് കാണിച്ച് കൊടുത്ത് തന്നെ പോലെ ആവാൻ പറയുന്നതാണെന്ന് അമൃത സുരേഷ് പറഞ്ഞു. സംഭവം എന്തുതന്നെ ആയാലും ആരാധകർ ഇത് ഏറ്റെടുത്തിരിക്കുകയാണ്.
പിറന്നാള്‍ ഇന്നലെയേ ആഘോഷിച്ചപ്പോള്‍ അറിഞ്ഞില്ലല്ലോ പൊന്നേ ഇനി നിനക്കൊരു പിറന്നാള്‍ ഇല്ലെന്ന്