
പിറന്നാള്‍ ഇന്നലെയേ ആഘോഷിച്ചപ്പോള്‍ അറിഞ്ഞില്ലല്ലോ പൊന്നേ ഇനി നിനക്കൊരു പിറന്നാള്‍ ഇല്ലെന്ന്
പ്രവാസ ലോകത്തെ അകെ നടക്കുകയാണ് ഇപ്പോൾ മിൻസ മറിയം ജെയ്ക്കബ് എന്ന നാലു വയസ്സുകാരിയുടെ ദാരുണ മരണം. ഖത്തറിൽ താമസിക്കുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോ സൗമ്യ ദമ്പതികളുടെ ഇളയമകള്‍ മിന്‍സ ഇന്നലെ രാവിലെയാണ് അന്തരിച്ചത്.
ഓണത്തിന് തലേന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഭർത്താവ് – പക്ഷെ പിന്നീട് നടന്നത്
മിർസയുടെ നാലാം പിറന്നാൾ കൂടിയായിരുന്നു ഇന്നലെ. മുത്തം നൽകി സ്കൂൾ ബസിൽ കയറിപ്പോയ മകൾ ഇനി തിരിച്ചു വരില്ലെന്ന് അറിഞ്ഞു അലമുറയിടുകയാണ് അമ്മയും അച്ഛനും. ശനിയാഴ്ച രാത്രിയില്‍ വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിന്റെ സന്തോഷത്തിലായിരുന്നു മിന്‍സ.
ഇന്നലെ രാവിലെ പിറന്നാള്‍ സന്തോഷത്തില്‍ നിറഞ്ഞ ചിരിയുമായാണ് അമ്മയോട് യാത്ര പറഞ്ഞ് സ്കൂള്‍ ബസില്‍ സ്കൂളിലേയ്ക്ക് പോയത്. ഉച്ചയോടെ മിന്‍സയ്ക്ക് സുഖമില്ല ഉടന്‍ സ്കൂളിലെത്തണമെന്ന സന്ദേശമാണ് അച്ഛന് അഭിലാഷ് ചാക്കോയ്ക്കും അമ്മ സൗമ്യയ്ക്കും ലഭിക്കുന്നത്. അഭിലാഷ് സ്കൂളിലെത്തുമ്പോഴേയ്ക്കും മിന്‍സയെ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ചിരുന്നു.
വിശ്വസിക്കാനാകാതെ ആകെ തകർന്ന് നടൻ പ്രഭാസ്
ദോഹയിലെ അല്‍ വക്ര ആശുപത്രിയിലെ പോ സ്റ്റുമാര്ട്ടം ഉള്‍പ്പെടെയുള്ള ഔദ്യോഗിക നടപടികള്‍ക്ക് ശേഷം കുഞ്ഞു മിന്‍സയെ കോട്ടയം ചിങ്ങവനത്തേയ്ക്ക് കൊണ്ടുപോകും. മിന്‍സയുടെ സഹോദരി മീഖ എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍ 2-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
2010 ല്‍ സമാനമായ സംഭവം ഉണ്ടായതിനെ തുടര്‍ന്ന് സ്കൂള്‍ ബസുകളില്‍ വിദ്യാർഥികളെ രാവിലെ സ്കൂളിലേയ്ക്ക് ഇറക്കിയ ശേഷവും ഉച്ചയ്ക്ക് തിരികെ വീട്ടിലേയ്ക്ക് എത്തിച്ച ശേഷവും ബസിനുള്ളില്‍ കുട്ടികള്‍ ഉണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിച്ച ശേഷമേ വാഹനം ലോക്ക് ചെയ്യാവൂ എന്ന് വിദ്യാഭ്യാസ മന്ത്രാലയം ആവര്‍ത്തിച്ച് നിര്‍ദേശം നല്‍കുന്നുണ്ട്.
അമ്മയുടെ പിറന്നാൾ ദിനത്തിൽ മീനാക്ഷി ചെയ്തത് – കാരണം എന്തെന്ന് പ്രേക്ഷകർ
ഇക്കാര്യത്തില്‍ സ്കൂള്‍ അധികൃതരുടെ കര്‍ശന മേല്‍നോട്ടം വേണമെന്നും നിര്‍ദേശങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് കുഞ്ഞു മിന്‍സയുടെ ദാരുണ അന്ത്യം. കുഞ്ഞു മിന്‍സയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലില്‍ തന്നെയാണ് ദോഹയിലെ പ്രവാസ ലോകം. മിന്‍സയുടെ മരണം കുടുംബത്തെയും സുഹൃത്തുക്കളെയും മാത്രമല്ല ഖത്തറിലെ പൊതുസമൂഹത്തെ മുഴുവനായും കണ്ണീരിലാഴ്ത്തി.
അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെജി 1 വിദ്യാര്‍ഥിനിയാണ് മിന്‍സ. രാവിലെ മിന്‍സ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുമായി സ്കൂളിലെത്തിയ ബസ് ജീവനക്കാര്‍ ബസിനുള്ളില്‍ മിന്‍സ ഇരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ വാഹനം പാര്‍ക്കിങ്ങിലിട്ട് ലോക്ക് ചെയ്തു പോകുകയായിരുന്നു.
ഉച്ചയോടെ വിദ്യാർഥികളെ തിരികെ വീട്ടിലെത്തിക്കാനായി ബസില്‍ കയറിയപ്പോഴാണ് മിന്‍സയെ അബോധാവസ്ഥയില്‍ കാണുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കടുത്ത ചൂടില്‍ അടച്ചിട്ട ബസിനുള്ളില്‍ മണിക്കൂറുകളോളം കഴിഞ്ഞ മിന്‍സയുടെ ജീ വന്‍ നഷ്ടപ്പെട്ടിരുന്നു.
മോനെ നീ പോകുവാണോ – ഞങ്ങളെ വിട്ടു പോകുവാണോ – ഈ അമ്മയുടെയും അച്ഛന്റെയും നൊമ്പരം
ഇന്നലെ പകല്‍ താപനില 36 നും 43 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു. രക്ഷിതാക്കള്‍ നല്കിയ പരാ തിയില്‍ അല്‍ വക്ര പൊ ലീസ് കേ സെടുത്തിട്ടുണ്ട്. മലയാളി ഉള്‍പ്പെടെയുള്ള ബസ് ജീ വനക്കാരെ അറ സ്റ്റ് ചെയ്തുവെന്നുമാണ് പ്രാഥമിക വിവരങ്ങള്‍.