
സച്ചി കണ്ടെത്തിയ മലയാളികളുടെ ഇടയിലെ മാണിക്യം
ഇത്തവണത്തെ അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരം, മലയാളിക്ക് ഹൃദയം നിറയ്ക്കാൻ ആവോളം നേട്ടങ്ങൾ നല്കിയതായിരുന്നു. എന്നാൽ ഇതിൽ ഏറ്റവും പ്രിയപ്പെട്ടത് എന്താണെന്നു ചോദിച്ചാൽ, ഏറ്റവും മികച്ച ഗായികയായി നഞ്ചിയമ്മയെ തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനമായിരുന്നു എന്ന് തന്നെയാകും എല്ലാവരും പറയുക.
ബാഗും കളിപ്പാട്ടങ്ങളുമായി മകനെ ഭർത്താവിന്റെ വീട്ടിലേക്കു യാത്രയാക്കി വീണ നായർ, കണ്ണു നിറയുന്ന വീഡിയോ
ടിവിയിൽ തൽസമയം അവാർഡ് വിവരം അറിഞ്ഞ് ഹൃദയം തുറന്ന് ചിരിക്കുകയാണ് നഞ്ചിയമ്മ. വിഡിയോ പങ്കിട്ട് കെ.കെ രമ എംഎൽഎയും പ്രിയ ഗായികയ്ക്ക് ആശംസ അറിയിച്ചു. ഇന്നലെ പ്രഖ്യാപിച്ച ദേശീയ പുരസ്കാരത്തിൽ മലയാളി പ്രേക്ഷകർക്ക് വിങ്ങുന്ന നോവോർമയാവുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ സച്ചി.
മികച്ച സംവിധായകൻ (സച്ചി), സഹനടൻ (ബിജു മേനോൻ), ഗായിക (നഞ്ചിയമ്മ), സംഘട്ടനം (രാജശേഖർ, മാഫിയ ശശി, സുപ്രീം സുന്ദർ) എന്നീ നാലു വിഭാഗങ്ങളിലാണ് അയ്യപ്പനും കോശിയും എന്ന സിനിമ പുരസ്കാര പട്ടികയിൽ ഇടം നേടിയത്.
സർവ്വ ദൈവങ്ങളെയും വിളിച്ച് കാവ്യ.. ദിലീപിന്റെ കളികൾ അവസാനിക്കുന്നു
നഞ്ചിയമ്മയടക്കം സച്ചി കണ്ടെത്തിയവരൊക്കെ പുരസ്കാരനിറവിലേക്ക് ഉയർത്തപ്പെടുമ്പോൾ ഈ സന്തോഷം കാണാൻ സച്ചി ഇല്ലാതെ പോയെന്ന സങ്കടം ബാക്കിയാകുന്നു. മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ ബിജു മേനോൻ ഇക്കാര്യം മറച്ചു വയ്ക്കാതെയാണ് ആദ്യപ്രതികരണം രേഖപ്പെടുത്തിയത്.
പുരസ്കാര സന്തോഷത്തേക്കാളേറെ സച്ചി എന്ന ചലച്ചിത്ര പ്രതിഭയെ നഷ്ടമായതിന്റെ സങ്കടമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളിൽ നിറയെ! കൃത്യമായ രാഷ്ട്രീയം പറയുമ്പോഴും അതു ജനപ്രിയമായി തന്നെ അവതരിപ്പിക്കാൻ സച്ചി എന്ന സംവിധായകൻ പുലർത്തിയ സൂക്ഷ്മതയും നിഷ്കർഷതയും വ്യക്തമായി പ്രതിഫലിച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും.
പാണ്ടിയെന്നു വിളിച്ചു കളിയാക്കിയവർക്ക് അമറിന്റെ ചുട്ടമറുപടി; തേപ്പുകാരന്റെ മകനു കൈയടിച്ച് മലയാളക്കര
അരികുവത്ക്കരിക്കപ്പെടുന്നവരുടെ ജീവിതത്തെ അതിന്റെ കൃത്യമായ രാഷ്ട്രീയ ബോധ്യത്തോടെ മുഖ്യധാരാ സിനിമയുടെ സംവാദ വേദികളിൽ സച്ചി ചർച്ചയാക്കി. ബാഹ്യമായ പറച്ചിലുകളായിരുന്നില്ല സച്ചിക്ക് ആ രാഷ്ട്രീയം. കഥ പറയുന്ന ഭൂമികയിലെ പ്രതിഭകളെ അദ്ദേഹം കണ്ടെടുത്തു. ആ വലിയ കണ്ടെത്തലുകളൊന്നായിരുന്നു ആദിവാസി ഗായിക നഞ്ചിയമ്മ.
അയ്യപ്പനും കോശിയും എന്ന ചിത്രം നഞ്ചിയമ്മ എന്ന ഗായികയുടെ ശബ്ദത്തിന്റെയും പാട്ടിന്റെയും കൂടി ആഘോഷമായിരുന്നു. ദേശീയ പുരസ്കാര നിറവിലേക്കു കൂടിയാണ് സച്ചി, നഞ്ചിയമ്മയെ കൈ പിടിച്ചു നടത്തിയത്. അട്ടപ്പാടിയിൽ താമസിച്ചും അവിടെയുള്ള ജനങ്ങളുമായി നേരിൽ സംവദിച്ചും സച്ചി ഒരുക്കിയ തിരക്കഥയിൽ ആ മണ്ണിന്റെ മണമുള്ള സംഗീതം വേണമെന്ന നിർബന്ധമാണ് നഞ്ചിയമ്മയെ ആ സിനിമയിലേക്കെത്തിച്ചത്.
പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ, 18 പേജുള്ള ഡയറി കുറിപ്പ് പുറത്ത്
നഞ്ചിയമ്മ സച്ചിക്കു പാടിക്കൊടുത്ത പാട്ടുകളിൽ രണ്ടെണ്ണം സിനിമയുടെ ഭാഗമായി. ഒപ്പം നഞ്ചിയമ്മയും. ആ പാട്ടുകൾക്കൊപ്പം നഞ്ചിയമ്മയുടെ മുഖം കൂടി മലയാളികൾക്ക് പരിചയപ്പെടുത്താൻ സച്ചി തന്നെ മുന്നിൽ നിന്നു.
ദിൽഷ വീണ്ടും ഡോക്ടറിനെ ചതിച്ചെങ്കിലും ഡോക്ടർ അങ്ങനെയല്ല