
യുവതി സ്വയം വിവാഹിതയായി എങ്ങനെ എന്ന് കണ്ടോ? വീഡിയോ വൈറലാകുന്നു
വിവാദങ്ങൾക്കൊടുവിൽ സ്വയം വിവാഹിതയായി ഗുജറാത്തി സ്വദേശിനി ക്ഷമ ബിന്ദു. ”ഒടുവിൽ ഞാനും സുമംഗലിയായി. ഒരുപാട് സന്തോഷം തോന്നുന്നു.” നെറ്റിയിൽ സിന്ദൂരവും കഴുത്തിൽ താലിയുമായി വിവാഹവസ്ത്രത്തിൽ തിളങ്ങിനിന്ന 24-കാരി ഗുജറാത്തി യുവതി ക്ഷമ ബിന്ദുവിന്റെ വാക്കുകളാണിത്. ഇന്ത്യയിൽ ആദ്യമായി ആഘോഷത്തോടെ സ്വയം വിവാഹം കഴിച്ച യുവതിയാണ് ക്ഷമ.
അമ്മ എഴുതിയ കുറിപ്പ് മുഴുവൻ വായിച്ച് നെഞ്ചുപൊട്ടി മകൾ, അമ്മയെ തിരിഞ്ഞുനോക്കാത്ത മകൾ
ജൂൺ 11-നായിരുന്നു ക്ഷേമയുടെ വിവാഹം ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സാമൂഹിക മാധ്യമങ്ങളിലൂടെ വിവാഹ വാർത്ത പരക്കുകയും വിവാദമാവുകയും ചെയ്തതോടെ വിവാഹം നേരത്തയാക്കി ബുധനാഴ്ച നടത്താൻ തീരുമാനിക്കുകയായിരുന്നു.
ക്ഷേത്രത്തിൽവെച്ച് വിവാഹം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അത് നടത്താൻ സമ്മതിക്കില്ലെന്ന് ബി.ജെ.പി. നേതാക്കളിൽ ചിലർ പറഞ്ഞിരുന്നു.
യുവതിക്ക് സംഭവിച്ചത് കണ്ട് വിറങ്ങലിച്ച് നാട്ടുകാരും പോലീസും
കല്യാണത്തിന് മുമ്പ് ഹൽദി, മെഹന്തി ചടങ്ങുകളെല്ലാം കുടുംബാംഗങ്ങളും അയൽവാസികളും സുഹൃത്തുക്കളും ചേർന്ന് ഉത്സവമാക്കി. 40 മിനിട്ട് നീണ്ടുനിന്ന വിവാഹച്ചടങ്ങാണ് നടന്നത്. കല്യാണച്ചെറുക്കനും പൂജാരിയും ഇല്ല എന്നതൊഴിച്ചാൽ ആചാരപ്രകാരമുള്ള അനുഷ്ഠാനങ്ങളൊക്കെയും വീട്ടിൽവെച്ചുനടത്തിയ വിവാഹത്തിനുണ്ടായിരുന്നു.
അഗ്നിയും ഏഴുതവണ വലംവെക്കലും എല്ലാം നടന്നു. ജീവിതത്തിന്റെ ഈ നിമിഷം മുതൽ മര ണം വരെ കൂടെയുണ്ടാകുമെന്ന് പ്രതിജ്ഞയെടുക്കുമ്പോൾ ക്ഷേമയുടെ കൂട്ടുകാർ വധുവിന് നേരെ പൂ വിതറി. വിവാഹം കഴിഞ്ഞാൽ മറ്റു വധുക്കളെപ്പോലെ സ്വന്തം വീട്ടിൽനിന്നും പോകണമെന്ന ആചാരം ഇല്ല എന്നതും ക്ഷേമയുടെ സന്തോഷത്തിന്റെ ഭാഗമാണ്.
സ്വന്തം മകളെ പരസ്യമായി ഒരമ്മ ചെയ്തത് കണ്ടോ? നടുങ്ങി ജനങ്ങൾ