
മലയാള സിനിമക്ക് നികത്താനാവാത്ത നഷ്ട്ടം; യാത്രയായത് മലയാളത്തിന്റെ പ്രിയതാരം
തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ ഇന്നലെയാണ് അ ന്തരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു അദ്ദേഹത്തിന്. കൊച്ചിയിലെ സ്വകാര്യ അശുപത്രിയിൽ വെച്ചായിരുന്നു അ ന്ത്യം.നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച അദ്ദേഹം എക്കാലത്തേയും മികച്ച തിരക്കഥാകൃത്തായിരുന്നു അദ്ദേഹം.
മാതാപിതാക്കൾ പുറത്തുപോയ സമയത്ത് വീട്ടിൽ എത്തിയ യുവാവ് ചെയ്തത്
മാർച്ചിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അദ്ദേത്തിഹത്തിന് വേണ്ടി സഹായമഭ്യർഥിച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു. രണ്ടുമാസത്തോളമായി ആശുപത്രിയിൽ ചികിത്സയിലാണ് ജോൺപോൾ. നിരവധി മനോഹര ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ജോൺപോളിന്റെ ചികിത്സ മുന്നോട്ട് കൊണ്ടു പോകാനാണ് പൊതുസമൂഹത്തിൽ നിന്ന് സഹായം തേടുന്നതെന്നാണ് സുഹൃത്തുക്കൾ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞത്.
രണ്ടുമാസത്തെ ചികിത്സ കൊണ്ട് അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായിട്ടുണ്ടെന്നാണ് സുഹൃത്തുക്കൾ പുറത്തിറക്കിയ കുറിപ്പിൽ പറഞ്ഞിരുന്നത്. ജോൺ പോളിന്റെ ആദ്യ തിരക്കഥ ഇന്ത്യൻ സിനിമയ്ക്ക് അന്നുവരെ അപരിചിതമായൊരു പ്രണയകഥയായിരുന്നു.
പ്രണയമീനുകളുടെ കടൽ എന്ന കമൽ ചിത്രമാണ് ജോൺപോൾ ഏറ്റവും ഒടുവിൽ തിരക്കഥയെഴുതിയ മലയാളസിനിമ. 1980 ൽ ചാമരം എന്ന സിനിമയിലൂടെ മലയാളികൾ പരിചയപ്പെട്ടത് ശക്തമായ തിരക്കഥകളൊരുക്കി പിന്നീട് മലയാളിപ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയും ആരാധകരാക്കി മാറ്റുകയും ചെയ്ത അപൂർവ്വ പ്രതിഭയായിരുന്നു അദ്ദേഹം.
എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും ഏറ്റവും തിരക്കുള്ള സിനിമാ എഴുത്തുകാരനായിരുന്നു അദ്ദേഹം. ആകർഷകമായും ആവർത്തന വിരസതയില്ലാതെയും തിരക്കഥ തയ്യാറാക്കുന്ന ജോൺപോളിനെ സംവിധായകർക്കും പ്രേക്ഷകർക്കും ഏറെ ഇഷ്ട്ടമായിരുന്നു.
കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ,അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഒരു യാത്രാമൊഴി എന്ന് തുടങ്ങി നൂറോളം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥയൊരുക്കി.
കേരളത്തിൽ ഇത് ആദ്യം, അദ്ധ്യാപിക അറ സ്റ്റിൽ… യുവതി ചെയ്തത് എന്തെന്ന് കണ്ടോ?