ഇങ്ങനെ വേണം പ്രതികരിക്കാൻ. കോഴിക്കോട് എയർപോർട്ടിലെ പാർക്കിങ്ങിൽ വാഹനമുടമ നോക്കി നിൽക്കെ വണ്ടി ലോക്ക് ചെയ്തു. പിന്നെ നടന്നത് കണ്ടോ
കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിംഗുമായി ബന്ധപ്പെട്ടുള്ള നിയമം മൂലം വ്യാപക പരാതികളാണ് അധികൃതർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. പിക്കപ്പ് & ഡ്രോപ്പ് ലൈനിൽ മൂന്ന് മിനുട്ട് ഫ്രീയായും, 3 മിനുട്ടിന് ശേഷം 500 രൂപ ഫൈൻ എന്ന രീതിയിലാണ് ചാർജ് ഏർപ്പെടുത്തിയിട്ടുള്ളത്. 3 മിനുട്ടിന് ശേഷം പാർക്കിങ്ങ് ജീവനക്കാർ മോശമായ രീതിയിൽ യാത്രക്കാരോടും വാഹന ഉടമകളോടും പെരുമാറുന്നതായും പരാതിയുണ്ട്.
വരൻ താലി കെട്ടാൻ ഒരുങ്ങവെ മണ്ഡപത്തിൽ നിന്നും ഇറങ്ങി ഓടി വധു ഒളിച്ചിരുന്നു; പിന്നെ നടന്നത്
യാത്രക്കാരനെ എയർപോർട്ടിലെത്തിക്കാൻ വന്ന വാഹനം യാത്രക്കാരനെ ഉടനെ ഇറക്കി 3 മിനിറ്റിനുള്ളിൽ സ്ഥലം വിട്ടില്ലെങ്കിൽ പാർക്കിംഗ് ജോലിക്കാരൻ വന്ന് വാഹനത്തിന്റെ ടയർ ലോക്ക് ചെയ്യും. പിന്നെ പോകണമെങ്കിൽ 500 രൂപ ഫൈൻ കൊടുക്കണം. ഹിന്ദി ഇംഗ്ലീഷ് അറിയാത്തവർ ആണെങ്കിൽ പറയുകയും വേണ്ട. യാത്രക്കാരും പാർക്കിംഗ് ജീവനക്കാരും തമ്മിലുള്ള കലഹം സ്ഥിരമായിരിക്കുകയാണ് കോഴിക്കോട് എയർപോർട്ടിൽ.
വിഷയം ജനപ്രതിനിധികളെയും മറ്റുള്ളവരെയും മറ്റുള്ളവരെയും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വിഷയത്തിൽ എയർപോർട്ട് ഡയറക്ടർ നൽകുന്ന വിശദീകരണം ഇങ്ങനെയാണ്. നേരത്തെ എയർപോർട്ടിനകത്തേക്ക് പ്രവേശിച്ച വാഹങ്ങൾക്ക് 15 മിനുട്ട് സമയത്തേക്ക് മാത്രമായിരുന്നു സൌജന്യ പാർക്കിംഗ് അനുവദനീയം. ശേഷം 85 രൂപയായിരുന്നു ഫീസ് ഈടാക്കിയിരുന്നത്.
പൊട്ടിക്കരഞ്ഞ് മകൾ, എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ഉറ്റവർ; സംഭവിച്ചത്
എന്നാൽ ഇപ്പോൾ സമയ ദൈർഘ്യം 30 മിനുട്ട് ആയി ഉയർത്തുകയും ഫീസ് 20 രൂപയായി കുറക്കുകയും ചെയ്തിട്ടുണ്ട്. ഈ സൗകര്യം യാത്രക്കാർ പരമാവധി ഉപയോഗപെടുത്തണം. യാത്രക്കാരെ ഇറക്കാനും കയറ്റാനും വാഹങ്ങൾ കൂടുതൽ സമയം ചെലവഴിക്കുന്നത് വലിയ ട്രാഫിക് ഉണ്ടാക്കുന്നത് പരിഹരിക്കാനും എല്ലാ യാത്രക്കാർക്കും സുഗമമായി യാത്ര സാധ്യമാക്കാനുമാണ് മൂന്നു മിനുറ്റ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് ജനങ്ങൾ പറയുന്നു.
കോഴിക്കോട് വിമാനത്താവളത്തിലെ പാർക്കിങ്ങിൽ ഉടമസ്ഥൻ അടുത്ത് നിൽക്കെ വാഹനം ലോക്ക് ചെയ്ത സംഭവത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഹിന്ദിക്കാരായ ജീവനക്കാർ ഫ്രീ പാർക്കിങ്ങിന് അനുവദനീയമായ മൂന്ന് മിനിറ്റ് കഴിഞ്ഞു എന്ന ന്യായം പറഞ്ഞാണ് വാഹനമുടമ നോക്കി നിൽക്കെ വണ്ടിയുടെ ടയർ ലോക്ക് ചെയ്തത്.
ജീവിക്കാൻ വേണ്ടി വിൽക്കുന്നു എന്നാൽ കേരളത്തിൽ ഇവർക്ക് നേരിടേണ്ടി വന്നത് ഇങ്ങനെ ഒടുവിൽ സംഭവിച്ചത്
എന്നാൽ വാഹനമുടമ ശക്തമായി പ്രതികരിച്ചതോടെ ജീവനക്കാർ പെട്ടു. താൻ അടുത്ത് നിൽക്കെ ഒരു വാക്ക് പോലും പറയാതെ വണ്ടി ലോക്ക് ചെയ്തത് എന്തിന് ? ഇതിന് നിങ്ങൾക്ക് അധികാരമില്ല എന്ന് ഹിന്ദിയിൽ വണ്ടിയുടമ ശക്തമായി വാദിച്ചതോടെ ജീവനക്കാർക്ക് ഉത്തരം മുട്ടി. നിരവധി പേരാണ് വാഹനമുടമയുടെ ചങ്കൂറ്റത്തെ അഭിനന്ദിച്ചു രംഗത്തെത്തിയത്. തുടർന്ന് നടന്ന സംഭവ വികാസങ്ങൾ കാണാൻ വീഡിയോ കാണൂ.
ഹോ… പ്രതിശ്രുത വരനോട് വധു ചെയ്തത് കണ്ടോ? കാരണം