അമൃതയും ഗോപീ സുന്ദറും വീണ്ടും വിവാഹിതരായി
ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് അമൃത സുരേഷും ഗോപി സുന്ദറുമായുള്ള പ്രണയവും വിവാഹവും അറിഞ്ഞത്. സംഗീതം നിറഞ്ഞുനിൽക്കുന്ന ദാമ്പത്യ ജീവിതമാണ് ഇവരുടേത്. എങ്കിലും മുൻ ദാമ്പത്യ ബന്ധവും പ്രണയവും എല്ലാം കൂട്ടിച്ചേർത്ത് ഇരുവരെയും ആളുകൾ ഇപ്പോഴും കുറ്റപ്പെടുത്തുമ്പോഴും ദാമ്പത്യബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും വിവാഹിതരായിരിക്കുകയാണ് അമൃതയും ഗോപീ സുന്ദറും.
ആരോരും ഏറ്റെടുക്കാനില്ലാതെ പ്രിയ മലയാള നടന്റെ ദേഹം, നെഞ്ചുപൊട്ടി മലയാളികൾ
പളനി മുരുഗൻ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും താലിചാർത്തി വീണ്ടും വിവാഹം കഴിച്ചിരിക്കുന്നത്. തങ്ങളുടെ സോഷ്യൽ മീഡിയാ പേജിലൂടെയാണ് ഇക്കാര്യം അമൃത അറിയിച്ചത്. ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിൽ അതിരൂക്ഷമായ വിമർശനങ്ങൾ ഉണ്ടാകുമ്പോഴആണ് വീണ്ടും ഈ വിവാഹ കഴ്ചകൾ ഇരുവരും പങ്കുവച്ചത്.
അസ്തമയ സൂര്യനു മുന്നിൽ അമൃതയെ മാറോടു ചേർത്തു പിടിച്ച് പ്രണയാർദ്രമായി നിൽക്കുന്ന ചിത്രം ഇന്നലെ ഗോപീസുന്ദർ പങ്കുവച്ചിരുന്നു. അതിനു താഴെയും മോശം കമന്റുകളുമായി ആളുകൾ എത്തിയിരുന്നു. അമൃതയെ മാറോടണച്ച് ഗോപി സുന്ദർ ആണ് സെൽഫി ചിത്രം പകർത്തിയത്. ‘നിമിഷങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇജ്ജാതി എനർജി ഇജ്ജാതി പെർഫോമൻസ് , അമ്പോ കിടിലം തന്നെ
ഇവർ പങ്കുവെച്ച പുതിയ ചിത്രം ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അടുത്തിടെ ഒരുമിച്ചുള്ള മനോഹര ചിത്രങ്ങളും വിഡിയോകളും അമൃതയും ഗോപി സുന്ദറും പങ്കുവച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് അമൃത. അതിനൊപ്പം ഗോപീസുന്ദറും എത്തിയതോടെ മനോഹരമായ നിരവധി യാത്രാ ചിത്രങ്ങളാണ് സമൂഹ മാധ്യമത്തിൽ ഇരുവരും പങ്കുവയ്ക്കുന്നത്.
അമൃതയും ഗോപിസുന്ദറും ചാർമിനാറിന്റെ സൗന്ദര്യത്തിൽ നിൽക്കുന്ന ചിത്രവും ദിവസങ്ങൾക്കു മുന്നെ പങ്കുവച്ചിരുന്നു. ഹൈദരാബാദിന്റെ മുഖമുദ്രയായ ചാർമിനാറിൽ നിന്നുള്ള ചിത്രം കൂടാതെ തേക്കടിയിലെ പ്രകൃതി സുന്ദരമായ ഏലക്കാടിനുള്ളിൽ കാഴ്ചകൾ കണ്ടുള്ള വിഡിയോയും മുൻപ് അമൃത പങ്കുവച്ചിരുന്നു.
രണ്ടു മാസങ്ങൾക്കു മുൻപാണ് ഇരുവരും പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ ഓരോ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത തുറന്നു പറഞ്ഞിരുന്നു.
നടി താര കല്യാണിനെ അണിയിച്ചൊരുക്കി സൗഭാഗ്യ – പങ്കുവെച്ച വീഡിയോ വൈറൽ