
പത്തനംതിട്ടയിലെ സ്കൂളുകൾക്ക് കളക്ടറായ അമ്മ അവധി പ്രഖ്യാപിച്ചപ്പോൾ മകന്റെ പ്രതികരണം
കെ എസ് ശബരിനാഥന്റെയും പത്തനംതിട്ട ജില്ല കളക്ടർ ദിവ്യ എസ് അയ്യരുടെയും പൊന്നോമന മൽഹാർ സമൂഹ മാധ്യമങ്ങളിൽ താരമാണ്. മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ശബരിനാഥൻ പങ്കുവെക്കാറുമുണ്ട്.
പോയോ പൊന്നേ.. നിലവിളിച്ച് ഉമ്മ, ഇനിയെന്തിനാണ് ഈ ജീവിതം, ഒഴുക്കിൽ കൈകളിൽ നിന്നും വിട്ടുപോയി
മുൻപ് ഭാര്യ മകന് വേണ്ടി പാട്ടു പാടുന്ന വീഡിയോ ശബരിനാഥൻ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മകൻ മൽഹാറിന്റെയും ദിവ്യ എസ് നായരുടെയും നിഷ്കളങ്കവും രസകരവുമായ ഒരു വിഡിയോയാണ് ശബരിനാഥൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മഴ കടുത്തതോടെ സ്കൂളുകൾക്ക് അവധികൾ പ്രഖ്യാപിക്കുകയാണ് കലക്ടറ്റർമാർ. കുട്ടികളാണെങ്കിൽ ഈ അവധി പ്രഖ്യാപനത്തിനായി കാത്തിരിക്കുകയുമാണ്.
തകർന്ന് ലാലു അലക്സ്, കുടുംബത്തിൽ അപ്രതീക്ഷിത വിയോഗം, ആശ്വസിപ്പിച്ച് സിനിമാലോകം..
എന്നാൽ പത്തനംതിട്ട ജില്ലക്ക് അവധി പ്രഖ്യാപിച്ച കളക്റ്ററുടെയും മകന്റെയും വിഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. കുഞ്ഞിന് നാളെ എവിടെ പോകണമെന്ന അമ്മയുടെ ചോദ്യത്തിന് സ്കൂളിൽ പോകണം എന്നായിരുന്നു ഈ കൊച്ചു മിടുക്കന്റെ മറുപടി.
അമ്മ സ്കൂളുകൾക്ക് അവധി കൊടുത്താലോ എന്ന് പറയുമ്പോൾ, അവധി വേണ്ട സ്കൂളിൽ പോകണം എന്ന് പറയുകയാണ് മകൻ. മഴ ആയാലും പ്ലേയ് സ്കൂളിന് അവധി വേണ്ട എന്ന് വാദിക്കുന്ന ഒരു മാതൃക വിദ്യാർത്ഥി എന്ന അടികുറിപ്പോടെ ശബരിനാഥൻ പങ്കുവെച്ച വീഡിയോ കുഞ്ഞു മൽഹാറിന്റെ ആരാധകരും ഏറ്റെടുത്തു. വീഡിയോ കാണാം
കാലം കണക്കുചോദിച്ചു; മെഹ്നു അറ സ്റ്റിൽ- പ്രായപൂർത്തിയാകാത്ത പെണ്ണിനെ വിവാഹം ചെയ്തു