
ടർക്കിയിൽ പൊതിഞ്ഞുതന്നു.. ഞാൻ പൊന്നുവേന്ന് വിളിച്ചപ്പോഴേക്ക് അവൾ പോയി
കഴിഞ്ഞ ദിവസമാണ് കാഞ്ഞിരപ്പിള്ളി ഇടക്കുന്നം പയ്യമ്പള്ളി പ്രിൻസ് തോമസിന്റെയും ദിയ മാത്യുവിന്റെയും ഏക മകൾ ഒന്നര വയസ്സുള്ള സെറ മരിയ പ്രിൻസ് അന്തരിച്ചത്. സെപ്തംബർ പതിമൂന്നിന് പൊള്ളലേറ്റ കുഞ്ഞു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ജീവൻ വെടിയുക ആയിരുന്നു.
എന്റെ അമ്മ പോയി പക്ഷെ നടൻ യദുകൃഷ്ണന്റെ കുറിപ്പ് വേദന ആകുന്നു
സംഭവ ദിവസം രാവിലെ ചായ ഉണ്ടാക്കുന്നതിനായി അമ്മ ദിയ സ്റ്റൗവിൽ നിന്നു തിളച്ച പാൽ വാങ്ങുന്നതിനിടെയായിരുന്നു അപകടം. പിന്നിലൂടെ ഓടിയെത്തിയ കുഞ്ഞ് അപ്രതീക്ഷിതമായി ദിയയുടെ വസ്ത്രത്തിൽ പിടിച്ചുവലിച്ചപ്പോൾ പാൽപാത്രം മറിഞ്ഞു കുഞ്ഞിന്റെ ദേഹത്തു വീഴുകയായിരുന്നെന്ന് പ്രിൻസ് പറഞ്ഞു. കണ്ണിലും ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ ഇടതുവശത്തു സാരമായി പൊള്ളലേറ്റിരുന്നു.
16 ദിവസമായി കുഞ്ഞ് ചികിത്സയിലായിരുന്നു. എങ്കിലും എല്ലാം വെറുതെയായി അതേസമയം ഇപ്പോൾ സെറയുടെ മരണത്തിൽ തുറന്നടിച്ചു രംഗത്ത് എത്തിരിക്കുകയാണ് മാതാപിതാക്കൾ. എരുമേലിയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയും ചികിത്സപ്പിഴവുമാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പ്രിൻസ് പരാതിപ്പെട്ടു. ആശുപത്രിക്കെതിരെ പരാതി നൽകുമെന്നും പറഞ്ഞു.
വസ്ത്രധാരണ സംഭവത്തിൽ ഭാവനയുടെ ഭർത്താവ് നവീന്റെ മറുപടി
ചികിത്സ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ അണുബാധ ആരംഭിച്ചിരുന്നെങ്കിലും, മറ്റു എവിടേക്കും മാറ്റേണ്ട ആവശ്യം ഇല്ലെന്നനായിരുന്നു ആശുപത്രി അധികൃതർ നൽകിയ മറുപടി. പലവട്ടം മറ്റു ആശുപത്രിയിലേക്ക് കൊണ്ടുപൊക്കോട്ടെ എന്ന് ചോദിച്ചിട്ടും അതിന്റെ ആവശ്യം ഇല്ലെന്നായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞിരുന്നത്.
ബുധനാഴ്ച അർധരാത്രിയോടെ കുട്ടിയുടെ നില വഷളാവുകയും ഓക്സിജൻ നൽകുകയും ചെയ്തു. പിന്നാലെ കുഞ്ഞിന്റെ അവസ്ഥ കൂടുതൽ വഷളായപ്പോളാണ് കൊണ്ട് പൊയ്ക്കൊള്ളാൻ പറയുന്നത് എന്ന് അമ്മ ഡിയ പറയുന്നു. മെഡിക്കൽ കോളേജിലേക്ക് മാറ്റുവാനായി മാതാപിതാക്കൾ ആംബുലൻസ് വിളിച്ചു വരുത്തി. എന്നാൽ അത്യാഹിത ഘട്ടമായിരുന്നിട്ടും ഓക്സിജൻ വേർപ്പെടുത്തിയതിനു ശേഷമാണ് കുട്ടിയെ ആംബുലൻസിലേക്കു കയറ്റിയത് എന്നാണ് ആരോപണം.
അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങിയത് മകൾ ഇറങ്ങിയത് മര ണത്തിലേക്ക്
ഓക്സിജൻ മാറ്റിയതിനു ശേഷം ടർക്കിയിൽ പൊതിഞ്ഞാണ് കുഞ്ഞിനെ എന്റെ കയ്യിൽ തന്നത്. ഞാൻ വണ്ടിയിൽ കയറി, എന്റെ കൈകളിൽ എന്റെ കുഞ്ഞിന്റെ തല ഇരിക്കുകയാണ്. ഞാൻ പൊന്നുവേ എന്ന് വിളിച്ചു അപ്പോളേക്കും എന്റെ കുഞ്ഞു പോയി. ഇനി കിട്ടുമോ എന്റെ മോളെ. ആരും തരുകയില്ലല്ലോ? എന്റെ പൊന്നുവിനെ ആരെങ്കിലും തിരിച്ചു തരുമോ ഞങ്ങൾക്ക് എന്ന് അമ്മ ചോദിക്കുന്നു.
സ്കാൻ ചെയ്തു നോക്കിരുന്നെങ്കിൽ എന്റെ മോളെ കിട്ടുമായിരുന്നു. എന്റെ പൊന്നുവിന് നീതി കിട്ടണം. ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരരുത്. അവിടെയുള്ള സിസ്റ്റർമാർ പറഞ്ഞത് ഇവിടെയുള്ള ഡോക്റ്റർമാർക്ക് പൈസക്കുള്ള മൈൻഡ് എന്നാണ് എന്ന് ഡിയ പറയുന്നു.
നാടിനെ നടുക്കിയ സംഭവം… സംഭവം പാലക്കാട്… ഉറങ്ങി കിടന്ന ഭാര്യയോടും മകളോടും യുവാവ് ചെയ്തത്
എന്നാൽ കുഞ്ഞിന് 40 % പൊള്ളലേറ്റിരുന്നതായും ചികിത്സപ്പിഴവ് ഉണ്ടായില്ലെന്നും സോണി ആശുപത്രി അധികൃതർ അറിയിച്ചു. ആദ്യ ദിവസങ്ങളിൽ നില മെച്ചപ്പെട്ടിരുന്നു. പിന്നീട് അണുബാധയും ന്യൂമോണിയയും ബാധിച്ച് ആരോഗ്യനില വഷളാവുകയായിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു
ഒരേയൊരു മകൾ എന്നാൽ അമ്മയുടെ മുന്നിൽ വെച്ചു തന്നെ ഈ കുഞ്ഞുവാവക്ക് സംഭവിച്ചത്