ഒരേയൊരു മകൾ എന്നാൽ അമ്മയുടെ മുന്നിൽ വെച്ചു തന്നെ ഈ കുഞ്ഞുവാവക്ക് സംഭവിച്ചത്
തിളച്ചപ്പാൽ വീണു പൊള്ളലേറ്റ ഒന്നര വയസ്സുകാരി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി പാലമ്പ്ര റേഷൻ കടക്ക് സമീപം താമസിക്കുന്ന പയ്യം പള്ളിയിൽ പ്രിൻസ് തോമസ് – ഡിയാ മാത്യു ദമ്പതികളുടെ ഏകമകൾ സെറ മരിയാ പ്രിൻസ് ആണ് മരിച്ചത്.
വസ്ത്രധാരണ സംഭവത്തിൽ ഭാവനയുടെ ഭർത്താവ് നവീന്റെ മറുപടി
തിളച്ച പാൽ ദേഹത്ത് വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. 15 ദിവസം മുമ്പാണ് കുട്ടിയുടെ ദേഹത്ത് പാൽ വീണത്. രാവിലെ ചായ ഉണ്ടാക്കുന്നതിനായി അമ്മ ഡിയ സ്റ്റവിൽ നിന്ന് എടുക്കുന്നതിനായിടയിലായിരുന്നു അപകടം സംഭവിച്ചതു. പിന്നിലൂടെ ഓടിയെത്തിയ കുഞ്ഞു അപ്രതീക്ഷിതമായി ഡിയയുടെ വസ്റ്റത്തിൽ പിടിച്ചു വലിച്ചപ്പോൾ പാൽപാത്രം മറിഞ്ഞു കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുക ആയിരുന്നു എന്ന് പ്രിൻസ് പറഞ്ഞു.
കണ്ണിലും ചെവിയിലും ഉൾപ്പെടെ ശരീരത്തിന്റെ ഇടതുവശത്തു സാരമായി പൊള്ളലേറ്റു കഴിഞ്ഞ രണ്ടാഴ്ചയോളമായി കോട്ടയം മെഡിക്കൽ കോളേജിൽ സെറ ചികിത്സയിൽ ആയിരുന്നു.
അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങിയത് മകൾ ഇറങ്ങിയത് മര ണത്തിലേക്ക്
കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ പൊടിമറ്റം സെന്റ് മേരിസ് പള്ളിയിൽ സംസ്ക്കരിച്ചു. ഒമാനിൽ ജോലിചെയ്യുക ആയിരുന്ന പ്രിൻസ് കുഞ്ഞിന്റെ അപകട വിവരമറിഞ്ഞാണ് നാട്ടിൽ എത്തിയത്.
എരുമേലി സ്വകാര്യ ആസ്പത്രി അധികൃതരുടെ അനാസ്ഥതയും, ചികിത്സ പിഴവുമാണ് കുഞ്ഞിന്റെ മരണ കാരണമെന്നു പ്രിൻസ് പരാതിപ്പെട്ടു ഒപ്പം ആശുപത്രിക്കെതിരെ പരാതി നൽകുമെന്നും പറഞ്ഞു. എന്നാൽ കുഞ്ഞിന് നാൽപതു ശതമാനത്തോളം പൊള്ളൽ ഏറ്റിരുന്നതായും ചികിത്സ പിഴവ് ഉണ്ടായിട്ടില്ല എന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആദ്യദിവസങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടിരുന്നു. പിന്നീട് അണുബാധയും ന്യൂമോണിയയും ബാധിച്ചു ആരോഗ്യനില വഷളാവുകയും ആയിരുന്നു.
എന്റെ അമ്മ പോയി പക്ഷെ നടൻ യദുകൃഷ്ണന്റെ കുറിപ്പ് വേദന ആകുന്നു