
മഞ്ഞുരുകും കാലത്തിലെ ഈ ജാനിക്കുട്ടിയെ മറന്നോ ? ബേബി നിരഞ്ജനയുടെ പുതിയ ലുക്ക് കണ്ടോ – വൈറൽ
മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയെ പ്രേക്ഷകർ ഇന്നും ഓർമിക്കുന്നുണ്ടാവും. വളരെ പെട്ടെന്നാണ് ജാനിക്കുട്ടി പ്രേക്ഷക ഹൃദയങ്ങളിൽ കടന്നു കൂടിയത്. പ്രേക്ഷകർ ഒരേ സമയം സ്നേഹിക്കുകയും എന്നാൽ ഒരുപാട് നൊമ്പരപ്പെടുത്തിയതുമായ കഥാപാത്രം. പ്രേക്ഷകരുടെ മനസ്സിൽ വലിയ ഒരു സ്ഥാനം തന്നെ ജാനിക്കുട്ടി നേടിയിട്ടുണ്ട്.
കാണികൾ എല്ലാവരും ഒരേപോലെ എഴുനേറ്റ് നിന്ന് കയ്യടിച്ചുപോയി , വീഡിയോ കാണാം
മഴവിൽ മനോരമയിൽ ഒരു കാലത്ത് സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയായിരുന്നു മഞ്ഞുരുകും കാലം. വളരെയേറെ നൊമ്പരപെടുത്തിയ സീരിയൽ എന്നാൽ അവസാന രംഗത്ത് പ്രേക്ഷകരെ ഒരുപാട് സന്തോഷിപ്പിച്ച സീരിയൽ ആയിരുന്നു ഇത്. ജാനികുട്ടിയുടെ കഥയാണ് ഈ സീരിയലിൽ ഉടനീളം കാണാൻ കഴിയുന്നത്. വിജയ രാഘവൻ രത്നമ്മ ദമ്പതികൾക്ക് കുട്ടികളില്ലാത്തതിനെ തുടർന്ന് ജാനിക്കുട്ടിയെ ഇവർ ദത്തെടുക്കുന്നു.
പിന്നീട് ഇവർക്ക് രണ്ടു കുട്ടികൾ ഉണ്ടായപ്പോൾ ജാനിക്കുട്ടി അവർക്ക് ബാധ്യതയായി മാറുന്നു. അവരുടെ പീഡനം കൊണ്ട് വീട്ടുജോലിക്കാരിയായി ഒറ്റപ്പെട്ട് ജീവിക്കുന്നു. തന്നെ ദത്തെടുത്തതാണ് എന്ന് ജാനിക്കുട്ടി മനസിലാക്കുകയും പിന്നീട് വലിയ നിലയിലെത്തുകയും ചെയ്യുന്നു. പഴയ കാമുകനുമായുള്ള ജാനിക്കുട്ടിയുടെ വിവാഹ നിശ്ചയത്തിലാണ് സീരിയൽ അവസാനിക്കുന്നത്.
വിവാഹിതയായിട്ട് 6 മാസം മാത്രം – 19 വയസ് മാത്രം പ്രായം – ഒടുവിൽ 6 മാസം കൊണ്ട് അവൾ ജീവിതം മടുത്തു
സീരിയലിൽ ജാനിക്കുട്ടിയുടെ പല കാലഘട്ടത്തിലും ജാനിക്കുട്ടിയായി പല താരങ്ങൾ കടന്നു വരുന്നു. എന്നാൽ അവരിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ സ്നേഹിച്ചത് ബേബി നിരഞ്ജനയെ ആണ്. ജാനിക്കുട്ടിയുടെ ബാല്യ കാലമാണ് ബേബി നിരഞ്ജന അഭിനയിച്ചത്. വളരെയേറെ വാത്സല്ല്യവും ഓമനത്തവും തോന്നുന്ന മുഖമാണ് നിരഞ്ജനയുടേത്. സീരിയലിൽ ജാനിക്കുട്ടിയായി താരം ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം.
വളരെയേറെ ഓമനത്തം തോന്നിയ നിരഞ്ജന സീരിയലിൽ നിന്ന് പടിയിറങ്ങി പോയത് ജാനിക്കുട്ടിയുടെ കൗമാര കാലം വന്നപ്പോഴാണ്. അതിനുശേഷം ബേബി നിരഞ്ജന എന്ന ജാനിക്കുട്ടിയെ പ്രേക്ഷകർ അന്വേഷിച്ചു കാണും.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത് നിരഞ്ജനയുടെ വീഡിയോകളും ചിത്രങ്ങളും ആയിരുന്നു.
വിവാഹിതയായിട്ട് 6 മാസം മാത്രം – 19 വയസ് മാത്രം പ്രായം – ഒടുവിൽ 6 മാസം കൊണ്ട് അവൾ ജീവിതം മടുത്തു
ഈ കുട്ടി താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ജാനിക്കുട്ടിയായി എല്ലാരും സ്നേഹിച്ച ഈ കുട്ടി താരം വളർന്നു സുന്ദരിയായിരിക്കുകയാണ്. ഇപ്പോൾ 12 വയസായി. നിരഞ്ജനയുടെ മാറ്റം കണ്ട് പ്രേക്ഷകർ ഒന്നു ഞെട്ടുവെങ്കിലും ഇത് നമ്മുടെ ജാനിക്കുട്ടി തന്നെയാണെന്ന് ഉറപ്പിച്ചു പറയും.
ഈ കുട്ടി താരത്തിൽ അന്നു കണ്ട അതേ ഓമനത്തം ഇന്നും ഉണ്ട്. മുട്ടറ്റം വരെ നീളൻ മുടി വളർന്നെങ്കിലും ഈ കുട്ടി താരം ഇന്നും നമ്മുടെ ജാനിക്കുട്ടി തന്നെയാണ്. അന്നു കണ്ടതിനേക്കാളും കുറച്ചു വളർന്ന് നല്ല സുന്ദരിയായിരിക്കുകയാണ് താരം. നീളൻ മുടിയുമായി ഒരു സ്റ്റുഡിയോയിൽ കയറി പോകുന്ന താരത്തെയാണ് വീഡിയോയിൽ കാണുന്നത്.
അച്ഛന്റെ മര ണ വാർത്ത.. വികാരഭരിതനായി പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി
മുടി സ്പാ ചെയ്യുന്നതും മുടിയുടെ അറ്റം ചെറുതായി വെട്ടുന്നതായും വീഡിയോയിൽ കാണാം. പിന്നീട് ഒരു പിങ്ക് ഡ്രെസ്സിൽ മുടി കെട്ടി സുന്ദരിയായി നിൽക്കുകയാണ് താരം. ഫോട്ടോഷൂട്ടിനു വേണ്ടിയാകാം ഈ ഒരുക്കം എന്നാണ് ആരാധകർ പറയുന്നത്..
മകളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ കാലുപിടിച്ചു.. ഒടുക്കം അറിഞ്ഞത് മര ണ വാർത്ത