
എൻറെ കുഞ്ഞിൻറെ കാത് കുത്ത്, ആ രഹസ്യം പരസ്യമാക്കി അനു ജോസഫ്; ആരുടേയും കണ്ണ് നനയിക്കുന്ന വീഡിയോ കാണാം
മലയാള സിനിമ – സീരിയൽ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് അനു ജോസഫ്. വളരെ ചെറുപ്പത്തിൽ തന്നെ കലാരംഗത്ത് സാനിധ്യം അറിയിച്ച വ്യക്തിയാണ് അനുജോസഫ്. കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കാര്യം നിസാരം’ എന്ന പരിപാടിയിലൂടെയാണ് അനു കൂടുതൽ ശ്രദ്ധ നേടുന്നത്.
ലാലേട്ടൻ്റെ ഏറെ നാളത്തെ ആഗ്രഹം സഫലീകരിച്ച് താരം
നിരവധി സീരിയലുകളുടെയും, സിനിമകളുടെയും ഭാഗമായിട്ടുണ്ടെങ്കിലും കാര്യം നിസാരം പരിപാടിയിലെ ‘ സത്യഭാമ’ എന്ന കഥാപാത്രത്തെയാണ് പ്രേക്ഷക മനസ്സുകളിൽ താരം ചേക്കേറിയത്. കണിശക്കാരിയും, കാര്യപ്രാപ്തിയുമുള്ള വീട്ടമ്മയുടെ കഥാപാത്രത്തെ വളരെ ഭംഗിയായി അവതരിപ്പിക്കുവാൻ അനുവിന് ഇതിനോടകം സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തൻ്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അഭിനയരംഗത്ത് സജീവമായ അനുജോസഫ് തൻ്റെ ജീവിതത്തിലെ വലുതും, ചെറുതുമായ വിശേഷങ്ങൾ പങ്കുവെക്കുന്നതിനായി ഒരു യുട്യൂബ് ചാനൽ ആരംഭിച്ചിട്ടുണ്ട്. ഇത് വഴി വ്യത്യസ്ത വീഡിയോകളും, ചിത്രങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. സഹപ്രവർത്തകർക്കൊപ്പമുള്ള ഇന്റെർവ്യൂവും, ഫുഡ് വീഡിയോകളെല്ലാം ഇവയിൽ പ്രധാനമാണ്.
മിഥുൻ്റെയും ലക്ഷ്മിയുടെയും മകൾ തൻവി കുട്ടി ഋതുമതിയായ ചടങ്ങിൻ്റെ ചിത്രങ്ങൾ
പതിനഞ്ച് വർഷത്തോളമായി അഭിനയമേഖലയിൽ സജീവമായിട്ടുള്ള അനുജോസഫ് ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല. ഇതുവരെയും വിവാഹം കഴിച്ചിട്ടില്ലേ ? ഇനിയും വിവാഹം കഴിക്കുന്നില്ലേ ? എന്നീ തരത്തിലുള്ള ചോദ്യങ്ങൾക്കെല്ലാം അനുവിന് നേരേ നിരന്തരം ഉയർന്ന് കേൾക്കാറുണ്ട്. എന്നാൽ അത്തരം ചോദ്യങ്ങൾക്കെല്ലാം രസകരമായ മറുപടി നൽകിക്കൊണ്ട് അനുവും രംഗത്തെത്താറുണ്ട്.
ഇടയ്ക്കെല്ലാം അനാവശ്യമായി അനുജോസഫിൻ്റെ പേരുകളും ഗോ സിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ട്. എന്നാൽ അവയെയൊന്നും വലിയ ഗൗരവത്തോട് കൂടെ അനു സമീപിക്കാറില്ല. ഇപ്പോഴിതാ വിവാഹിതയല്ലാത്ത അനു പ്രേക്ഷരെ ആശയ കുഴപ്പത്തിലാക്കിക്കൊണ്ട് ഒരു വീഡിയോ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്.
അച്ഛന്റെ സ്ഥാനത്ത് ആ കുഞ്ഞ് കണ്ടിരുന്നവർ – ഒടുവിൽ തന്നോട് ചെയ്തത് വിശ്വസിക്കാൻ ആകാതെ ആ പാവം
യുട്യൂബ് ചാനലിൽ പുതിയതായി പങ്കുവെച്ച ചാനലിലൂടെയാണ് അനു തൻ്റെ കുഞ്ഞിനെ ആരാധകർക്കായി പരിചയപെടുത്തിയിരിക്കുന്നത്. അനുവിന്റെ യുട്യൂബ് ചാനലിലെ പുതിയ വീഡിയോയുടെ തലക്കെട്ടാകട്ടെ, ‘എൻ്റെ കുഞ്ഞിൻ്റെ കാത് കുത്ത്’ എന്നാണ്.
വീഡിയോ ആരംഭിക്കുന്നതും അങ്ങനെ തന്നെ. ഇതുവരെ ഞാൻ നിങ്ങളോട് പറയാത്ത രഹസ്യം ഇന്ന് വെളിപ്പെടുത്താൻ പോവുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ്.
വീഡിയോ കാണുന്ന ഏതൊരാളിൻ്റെ മനസിലും ഇത് അനുവിന്റെ കുട്ടി തന്നെയാണോ എന്ന സംശയം തോന്നും, ആ ചിന്ത ഉള്ളിലിട്ടുകൊണ്ടാണ് എല്ലാവരും വീഡിയോ കാണുന്നതും. എന്നാൽ വീഡിയോ പകുതി എത്തുമ്പോഴാണ് രഹസ്യം അനു വെളിപ്പെടുത്തുന്നത്. അനുവിന്റെ അടുത്ത സുഹൃത്തായ കൃഷ്ണയുടെ മകളാണ് താരത്തിൻ്റെ കൈകളിലുള്ളത്.
അച്ഛന്റെ ജീവനായ മകൾ – മകളെ ഡോക്ടർ ആക്കണം എന്ന ആഗ്രഹം സാധിക്കുന്നതിനു മുൻപ് പോയ മണി
സ്വന്തം മകളെന്ന് വിശേഷണം കൊടുത്തത് മാത്രമല്ല, വളരെ സ്നേഹത്തോടെ അനു കുഞ്ഞിനെ എടുക്കുന്നതും കൊഞ്ചിക്കുന്നതും, ലാളിക്കുന്നതും വീഡിയോയിൽ കാണാം. ഇവൾ തൻ്റെയും കൂടെ മകളാണെന്നും, നക്ഷത്രയെന്നാണ് കുഞ്ഞിൻ്റെ പേരെന്നും ഒരുപാട് നാൾ കാത്ത് നിന്ന് കിട്ടിയ മകളാണെന്നും താരം വിഡിയോയിൽ വിവരിക്കുന്നുണ്ട്.
താൻ യുട്യൂബ് ചാനൽ ആരംഭിക്കുന്നതിന്റെ കാരണംപോലും തൻ്റെ കൂട്ടുകാരി കൃഷ്ണയാണെന്നും, അവളും ഈ ഫാമിലിയുടെ ഭാഗമാണെന്നും അതുകൊണ്ട് അത്രത്തോളം ബന്ധം അവളോടും, കുടുംബത്തോടും ഉണ്ടെന്നും, നക്ഷത്ര തൻ്റെ കൂടെ മകളാണെന്നും അനുജോസഫ് സൂചിപ്പിച്ചു. അനു തന്നെയാണ് കുഞ്ഞിനെ കാത് കുത്തുമ്പോൾ മടിയിലിരുത്തി കുട്ടിയെ ആശ്വസിപ്പിക്കുന്നതും, ചേർത്ത് പിടിക്കുന്നതും എല്ലാം.
ഈശ്വരാ! എന്താണിത്? വിശ്വസിക്കാനാകാതെ ബന്ധുക്കൾ! സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സത്യമായി