
വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ദീപൻ മുരളി, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്മാരിൽ ദീപൻ മുരളി. സുമംഗലി ഭവ എന്ന സീരിയലിലൂടെയാണ് ദീപൻ എന്ന താരത്തെ പ്രേക്ഷകർ ഇഷ്ടപ്പെട്ട് തുടങ്ങിയത് എന്ന് തന്നെ പറയേണ്ടി വരും. എന്നാലിപ്പോൾ താരത്തിന് നിറയെ ആരാധകരാണ്. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി ദീപൻ പങ്കുവെക്കാറുമുണ്ട്. താരത്തിന്റെ പുതിയ കുറിപ്പാണു ഇപ്പോൾ വൈറലായി മാറുന്നത്.
ഈശ്വരാ! എന്താണിത്? വിശ്വസിക്കാനാകാതെ ബന്ധുക്കൾ! സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് സത്യമായി
തങ്ങളുടെ ജീവിതത്തിലേക്ക് ഒരാൾ കൂടി എത്തിയ സന്തോഷ വാർത്ത പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് ദീപൻ ഇപ്പോൾ . ദീപൻ വീണ്ടും ഒരു കുഞ്ഞിന്റെ അച്ഛനായി എന്നും, ആൺ കുഞ്ഞിന് ഭാര്യ മായ ജന്മം നൽകിയ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ദീപൻ തന്നെയാണ് അറിയിച്ചത്.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള ഫോട്ടോ ആണ് ദീപൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ആശുപത്രിയിൽ നിന്നുള്ള ഫോട്ടോ ആണ് താരം പങ്കിട്ടത്. ഇതിനു പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തിയത്. നേരത്തെ മകൾ പിറന്ന സന്തോഷവും നടൻ പങ്കുവെച്ചു. കുഞ്ഞിന്റെ ഫോട്ടോയും ദീപൻ ആരാധകരെ കാണിച്ചിരുന്നു.
ലാലേട്ടൻ്റെ ഏറെ നാളത്തെ ആഗ്രഹം സഫലീകരിച്ച് താരം
ദീപൻ മുരളി സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബിഗ് ബോസ് മത്സരാർത്ഥി ആയിട്ടും താരം എത്തി. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. സീരിയൽ വിശേഷങ്ങൾക്ക് പുറമേ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.
എൻറെ കുഞ്ഞിൻറെ കാത് കുത്ത്, ആ രഹസ്യം പരസ്യമാക്കി അനു ജോസഫ്; ആരുടേയും കണ്ണ് നനയിക്കുന്ന വീഡിയോ കാണാം