
അച്ഛന്റെ ജീവനായ മകൾ – മകളെ ഡോക്ടർ ആക്കണം എന്ന ആഗ്രഹം സാധിക്കുന്നതിനു മുൻപ് പോയ മണി
മരണത്തിനു പോലും മായിച്ചു കളയുവാൻ സാധിക്കാത്ത ചില മനുഷ്യരുണ്ട്. അങ്ങനെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയും പിന്നീട് വളരെ അപ്രതീക്ഷിതമായി വിടപറയുകയും ചെയ്ത വ്യക്തിയാണ് കലാഭവൻ മണി. തന്റെ അധ്വാനം കൊണ്ടും അർപ്പണ മനോഭാവവും കൊണ്ടും ഏറെ കഷ്ടപാടുകൾക്കിടയിലും സിനിമ ലോകത്തു സ്വന്തമായ ഒരു മേൽവിലാസം സൃഷ്ടിക്കുവാൻ സാധിച്ച നടനാണ് അദ്ദേഹം.
മിമിക്രിയിലൂടെയും കോമഡിയിലൂടെയും കടന്നു വന്നു പിന്നീട് എല്ലവളെയും ഞെട്ടിക്കുന്ന തരത്തിലായിരുന്നു മുഖ്യധാരാ സിനിമകളിലേക്കും, കഥാപ്രാധാന്യമുള്ള സിനിമകളിലേക്കും അദ്ദേഹം നടന്നു നീങ്ങിയത്. ചുരുക്കി പറഞ്ഞാൽ വേഗത്തിൽ അതിശയിപ്പിക്കുന്ന ഒരു വളർച്ച.
നടനായും നാടൻപാട്ടുക്കാരനായും അദ്ദേഹം പ്രേക്ഷകർക്കിടയിൽ തിളങ്ങി. സിനിമ പ്രേമികൾക്ക് അദ്ദേഹം മികച്ചൊരു നടനും സുഹൃത്തുകൾക്ക് അദ്ദേഹം സഹായിയും, ചാലകുടിക്കാർക്കു സ്വന്തം മണിയുമാണ്. കലാഭവൻ മണിഎന്നാ അന്വശ്വര നടൻ വിടപറഞ്ഞിട്ടു വർഷങ്ങൾ പിന്നിടുമ്പോളും അദ്ദേഹത്തിന്റെ മരണത്തിന്റെ പുറകിൽ അനേകം ദുരൂഹതകൾ ബാക്കി നിൽക്കുകയാണ്.
താൻ ഇതുവരെ സമ്പാദിച്ച സമ്പാദ്യം ഇതാണ് – തുറന്ന് പറഞ്ഞ് നടി ശാലു മേനോൻ
പാടിയ പാട്ടുകളിലും അതിലെ വരികളിലും നിൻറഞ്ഞു നിൽക്കുന്നത് ചാലക്കുടിയും അവിടത്തെ അനുഭവങ്ങളും ചിന്തകളും ആയിരുന്നു. ചാലക്കുടിക്കാർക്കു മണി എന്ന പേര് കേവലം ഒരു നടന്റെത് മാത്രമല്ല. അവരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ആ മനുഷ്യൻ. മാർച്ച് ആറിനാണ് അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത്.
മണിക്ക് ലോകത്തോട് എന്താണ് ഏറ്റവും പ്രിയമെന്നു എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിരുന്നത്; അത് അദ്ദേഹത്തിന്റെ കുടുംബം എന്നായിരുന്നു. അതിൽ മകളോടാണ് തനിക്കു ഏറ്റവും കൂടുതൽ സ്നേഹം എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഏകമകളാണ് ശ്രീലക്ഷ്മി. ഭാര്യ നിമ്മിയും മകളും കലാഭവൻ മണിക്കൊപ്പം അദ്ദേഹത്തിന്റെ പല പരിപാടികളിലും പങ്കെടുക്കാനായി അദ്ദേഹത്തിനൊപ്പം എത്താറുണ്ടായിരുന്നു.
സംഭവം നടന്നത് കോഴിക്കോട് – അമ്പരന്ന് നാട്ടുകാരും വീട്ടുകാരും
കലാഭവൻ മണിയെ കുറിച് മകൾ ശ്രീലക്ഷ്മി മുൻപ് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ. അച്ഛൻ മരിച്ചുവെന്നതി തനിക്കു ഇപ്പോളും വിശ്വസിക്കുവാൻ സാധിക്കുന്നില്ല. ഞാൻ പത്താംക്ലാസ് പരീക്ഷ എഴുതുന്ന സമയത്താണ് അച്ഛൻ മരണപ്പെടുന്നത്.
ആ വേദനയിലാണ് ഞാൻ പരീക്ഷ എഴുതിയത്. ഞാനൊരു ഡോക്റ്റർ ആകണമെന്നതായിരുന്നു അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം. അച്ഛൻ മരിച്ചു ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും മണി എന്ന് കേട്ടാൽ എന്റെ അമ്മയുടെ കണ്ണുകൾ നിറയും. എന്തിനായിരുന്നു അച്ഛാ ഇത്ര തിടുക്കം? എങ്ങോട്ടാണ് എന്റെ അച്ഛൻ പോയത്?
വല്ലാത്തൊരു സ്ത്രീ തന്നെ – ഒന്നും മിണ്ടാതെ ഓട്ടോറിക്ഷ ഡ്രൈവർ – വൻ പ്രതിഷേധം ഒടുവിൽ പോലീസ് ചെയ്തത്
ഈ മകളുടെ സങ്കടം മകൾ കാണുന്നുണ്ടോ? അച്ഛനെ ബലികുടീരത്തിൽ ഇരിക്കുമ്പോൾ ഒരു കാറ്റു വരും, ആ കാറ്റിനും ഇപ്പോളും അച്ഛന്റെ മണമാണ്. അച്ഛനെയാണ് ഞാൻ കാത്തിരിക്കുന്നത്. ഇപ്പോളും അച്ഛന്റെ ഓർമകളിൽ ജീവിക്കുകയാണ് ഈ മകൾ. ഈ മകളുടെ ഉയർച്ചകൾ കാണുവാൻ മണി ഒരുപാടു ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ ഈ മകളും അതിയായി ആഗ്രഹിക്കുന്നുണ്ട്. ഇന്നും ശ്രീലക്ഷ്മിയും, ശ്രീലക്ഷ്മിയുടെ അമ്മയും മണിയെ ഓർത്തു ജീവിതം മുന്നോട്ടു നീങ്ങുന്നു.
ജീവിതത്തിലൊരിടത്തും ഇത്രയും അപമാനിക്കപ്പെട്ടിട്ടില്ല; ഫ്ലൈറ്റിൽ പൊട്ടിത്തെറിച്ച് നസ്രിയ