
ഓണം ബമ്പർ 25 കോടിയടിച്ച അനൂപ് പറഞ്ഞത് കേട്ടോ? ഇനിയുള്ള പദ്ധതികൾ ഇതൊക്കെ
25 കോടിയുടെ തിരുവോണം ബംബറടിച്ച സന്തോഷം പങ്കുവെച്ച് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ്. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അനൂപ് പറയുന്നു. മനസ്സിലാകെ ലോട്ടറി അടിച്ചതിന്റെ സന്തോഷം മാത്രമേയുള്ളൂ. ഭാവി പദ്ധതികളൊന്നും തീരുമാനിച്ചിട്ടില്ലെന്നും അനൂപ് കൂട്ടിച്ചേർത്തു. ഓട്ടോ ഡ്രൈവറായാണ് അനൂപ് ജോലി ചെയ്യുന്നത്.
എന്തിനാ മനുഷ്യാ 500 രൂപ കളഞ്ഞത് എന്നായിരുന്നു ഭാര്യയുടെ ചോദ്യം – പക്ഷെ കിട്ടിയത് 15.75 കോടി
താരാ കല്യാണിനെ ബാധിച്ചത് ഈ രോഗം.. നിങ്ങളുടെ പ്രാർത്ഥനയും ഉള്ളത് കൊണ്ടും ഒപ്പം ഡോക്റ്റർമാർ തന്ന ആത്മവിശ്വാസത്തിലുമാണ് ഞാൻ അതിന് തയ്യാറായത് – നടിക്ക് സംഭവിച്ചത്
ഫലം വന്നപ്പോൾ ഒന്നാം സമ്മാനം തന്നെയാണോ എന്ന് സംശയമുണ്ടായിരുന്നു. ഭാര്യ നോക്കിയാണ് ഉറപ്പിച്ചത്. ശനിയാഴ്ച രാത്രി ഏഴരയ്ക്കു ശേഷമാണ് ടിക്കറ്റ് എടുത്തത്. ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനർഹമായ ടിക്കറ്റ് എടുത്തത്. മുൻപൊക്കെ ടിക്കറ്റ് എടുത്തിട്ടുണ്ട്. അന്ന് അയ്യായിരം രൂപ ലഭിച്ചിട്ടുണ്ട്. സന്തോഷമുണ്ട്. ഒപ്പം ടെൻഷനും. കാരണം ഇത്രയും വലിയ തുക ആദ്യമായല്ലേ കിട്ടുന്നത്. അതിന്റെ ടെൻഷനാണ് മൊത്തത്തിൽ- അനൂപ് ചിരിയോടെ പറയുന്നു. അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം.
ഇതു രണ്ടുപേരുടെയും നല്ലതിന്, എല്ലാ പിണക്കവും അലിയുന്നു, ആ സന്തോഷവാർത്ത പുറത്തു
തുക എന്തു ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. ഒരുമാസത്തിനു ശേഷം ഷെഫ് ജോലിക്കായി മലേഷ്യയിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു അനൂപ്. അതിനിടെയാണ് ഭാഗ്യദേവത ഇദ്ദേഹത്തെ കടാക്ഷിച്ചത്. ഓണം ബംബർ എടുക്കണമെന്ന് കരുതിയിരുന്നു. എന്നാൽ പണമില്ലാത്തതിനെ തുടർന്ന് നടന്നില്ല. ഒടുവിൽ ഇന്നലെ പണം കയ്യിൽവന്നപ്പോൾ എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: 25 കോടിയുടെ ഓണം ബംബറടിച്ച സന്തോഷം മാതൃഭൂമി ന്യൂസിനോടു പങ്കുവെച്ച് തിരുവനന്തപുരം സ്വദേശി അനൂപ്. ശ്രീവരാഹം സ്വദേശിയാണ് ഇദ്ദേഹം. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. മനസ്സിലാകെ ലോട്ടറി അടിച്ചതിന്റെ സന്തോഷം മാത്രമേയുള്ളൂ. ഭാവി പദ്ധതികളൊന്നും തീരുമാനിച്ചിട്ടില്ലെന്നും അനൂപ് കൂട്ടിച്ചേർത്തു. ഓട്ടോ ഡ്രൈവറാണ് അനൂപ്.
ഫലം വന്നപ്പോൾ ഒന്നാം സമ്മാനം തന്നെയാണോ എന്ന് സംശയമുണ്ടായിരുന്നു. ഭാര്യ നോക്കിയാണ് ഉറപ്പിച്ചത്. ശനിയാഴ്ച രാത്രി ഏഴരയ്ക്കു ശേഷമാണ് ടിക്കറ്റ് എടുത്തത്. ആദ്യം വേറൊരു ടിക്കറ്റ് എടുത്തത് തിരിച്ചുവെച്ചിട്ടാണ് സമ്മാനർഹമായ ടിക്കറ്റ് എടുത്തത്. മുൻപൊക്കെ ടിക്കറ്റ് എടുത്തിട്ടുണ്ട്. അന്ന് അയ്യായിരം രൂപ ലഭിച്ചിട്ടുണ്ട്.
സന്തോഷമുണ്ട്. ഒപ്പം ടെൻഷനും. കാരണം ഇത്രയും വലിയ തുക ആദ്യമായല്ലേ കിട്ടുന്നത്. അതിന്റെ ടെൻഷനാണ് മൊത്തത്തിൽ- അനൂപ് ചിരിയോടെ പറയുന്നു. അമ്മയും ഭാര്യയും കുഞ്ഞും അടങ്ങുന്നതാണ് അനൂപിന്റെ കുടുംബം.
തുക എന്തു ചെയ്യുമെന്ന് തീരുമാനിച്ചിട്ടില്ല. ഒരുമാസത്തിനു ശേഷം ഷെഫ് ജോലിക്കായി മലേഷ്യയിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു അനൂപ്. അതിനിടെയാണ് ഭാഗ്യദേവത ഇദ്ദേഹത്തെ കടാക്ഷിച്ചത്. ഓണം ബംബർ എടുക്കണമെന്ന് കരുതിയിരുന്നു. എന്നാൽ പണമില്ലാത്തതിനെ തുടർന്ന് നടന്നില്ല. ഒടുവിൽ ഇന്നലെ പണം കയ്യിൽ വന്നപ്പോൾ ടിക്കറ്റ് വാങ്ങുക ആയിരുന്നു എന്ന് അനൂപ് തുറന്നു പറയുന്നു.
അൻപതു രൂപ കുറവുണ്ടായിരുന്നതിനാൽ ലോട്ടറി എടുക്കേണ്ട എന്നു കരുതിയിരുന്നതാണ്. പിന്നെ കുഞ്ഞിന്റെ കുടുക്ക പൊട്ടിച്ച് അതിൽ നിന്നുള്ള പണം കൂടിചേർത്താണ് ലോട്ടറി എടുത്തത്. ലോട്ടറി അടിച്ചില്ലായിരുന്നെങ്കിൽ ഭാര്യ വഴക്കു പറഞ്ഞേനെ, കാരണം അഞ്ഞൂറു രൂപ മുടക്കി എടുക്കേണ്ട എന്നായിരുന്നു ഭാര്യ അന്നേരം പറഞ്ഞത്, അനൂപ് സന്തോഷം കൊണ്ട് പറയുന്നു.
സമൂഹ മാധ്യമങ്ങളിൽ നിരവധി അക്കൗണ്ടുകൾ ഉണ്ടായിരുന്ന യുവതിയെ കിണറ്റിനുള്ളിൽ കണ്ടെത്തി