
നിങ്ങളുടെ പ്രാർത്ഥനയും ഉള്ളത് കൊണ്ടും ഒപ്പം ഡോക്റ്റർമാർ തന്ന ആത്മവിശ്വാസത്തിലുമാണ് ഞാൻ അതിന് തയ്യാറായത് – ആശുപത്രിയിൽ ആയതിന്റെ കാരണം തുറന്നു പറഞ്ഞ് താര കല്യാൺ
ടെലിവിഷൻ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് താര കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും. ഒരു അഭിനേത്രി എന്നതിന് പുറമെ താരം നല്ലൊരു നർത്തകി കൂടിയാണ് താരം. അമ്മയെ പോലെ തന്നെ അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുണ്ട് മകൾ സൗഭാഗ്യ വെങ്കിടേഷും.
അഭിരാമിയുടെ മുറിയിൽ കയറിയ അനിയൻ കാശി പൊട്ടിക്കരഞ്ഞു – ചേച്ചിപ്പെണ്ണിന്റെ പാവയെ കണ്ടു വിതുമ്പി
സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖർ താര കല്യാണിന്റെ നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥി ആയിരുന്നു. ഈ അടുത്തായിരുന്നു ഇരുവർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. സുദർശന എന്നായിരുന്നു ഇരുവരും മകൾക്ക് നൽകിയ പേര്. സോഷ്യൽ മീഡിയയിൽ സജീവമായി മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളാണ് താര കല്യാണും മകൾ സൗഭാഗ്യ വെങ്കിടേഷും മരുമകൻ അർജുൻ സോമശേഖറും.
ഇരുവരും തങ്ങളുടെ ഓരോ വിശേഷങ്ങളും ഇൻസ്റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും പങ്ക് വെച്ച് എത്താറുണ്ട്. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ എപ്പോഴും കാത്തിരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അമ്മയ്ക്കും മകൾക്കും മാത്രമല്ല ആരാധകർ, കുഞ്ഞു സുദർശനയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കാറുണ്ട്.
എന്നാൽ ഈ അടുത്തായിരുന്നു സൗഭാഗ്യ ‘അമ്മ താര കല്യാണിന്റെ ആശുപത്രിയിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് എല്ലാവരും പ്രാർത്ഥിക്കണമെന്ന് പറഞ്ഞിരുന്നത്. ഒരു സർജറിക്ക് വേണ്ടി താരത്തിനെ ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയെന്നും എന്നാൽ ഇപ്പോൾ സർജറി കഴിഞ്ഞ് ‘അമ്മ ഓക്കേ ആയി വരുന്നുണ്ടെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. അതോടൊപ്പം സർജറി കഴിഞ്ഞിട്ടുള്ള അമ്മയുടെ ചിത്രങ്ങളും മകൾ സൗഭാഗ്യ പങ്ക് വെച്ചിരുന്നു.
പലരും അമ്മയ്ക്ക് എന്താണ് പറ്റിയതെന്നൊക്കെ ചോദിച്ചു കമന്റ് ബോക്സിൽ എത്തിയിരുന്നു. എന്നാൽ വ്യക്തമായ മറുപടി ഒന്നും തന്നെ ആരും നൽകിയിരുന്നില്ല. എന്നാൽ താരത്തിന് തൊണ്ടയിൽ നിന്നും തൈറോയിഡ് നീക്കം ചെയ്യുന്നതിന് വേണ്ടിയുള്ള ശസ്ത്രക്രിയ ആണ് ചെയ്തതെന്നാണ് താരം തുറന്നു പറഞ്ഞത്.
മീനയെ ഒറ്റക്ക് വിടാതെ ചേർത്ത് നിർത്തി കൂട്ടുകാർ – കണ്ണുനിറഞ്ഞ് മീന – വീഡിയോ വൈറൽ
സർജറി കഴിഞ്ഞതിന് ശേഷം പുതിയ വീഡിയോയുമായി എത്തിയ താര സർജറിക്ക് മുൻപുള്ള കാര്യങ്ങളും അതിന് ശേഷമുള്ള കാര്യങ്ങളും എല്ലാം തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ വീഡിയോയിൽ നിന്നും വ്യക്തമാകുന്നതാണ് താരത്തിന് സംസാരിക്കാൻ നല്ല ബുദ്ധിമുട്ടുണ്ട് എന്ന കാര്യം. എന്നാൽ വീഡിയോയിലൂടെ താരയും മകളും പ്രാർത്ഥിച്ച എല്ലാവര്ക്കും വേണ്ടി നന്ദി പറയുന്നുമുണ്ട്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്.
ദുരന്തം 23 ആം വയസിൽ യാത്രയായി, സംഭവം വീട്ടിലേക്കു മടങ്ങും വഴി – സംഭവിച്ചത്