സമൂഹ മാധ്യമങ്ങളിൽ നിരവധി അക്കൗണ്ടുകൾ ഉണ്ടായിരുന്ന യുവതിയെ കിണറ്റിനുള്ളിൽ കണ്ടെത്തി
കാണാതെയായ യുവതിയുടെ മൃതദേഹം വീടിനു സമീപത്തെ കിണറ്റിൽ നിന്നും കണ്ടെത്തി. ഉപയോഗശൂന്യമായ കിണറ്റിൽ നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വെമ്പായം വേറ്റിനാട് ചന്തയ്ക്ക് സമീപം കുന്നും പുറത്ത് വീട്ടിൽ പത്മാവതിയുടെ മകൾ അനുജയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുപത്തിയാറു വയസ്സായിരുന്നു.
ഇതു രണ്ടുപേരുടെയും നല്ലതിന്, എല്ലാ പിണക്കവും അലിയുന്നു, ആ സന്തോഷവാർത്ത പുറത്തു
വീട്ടിനടുത്തുള്ള ഇരുപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.കഴിഞ്ഞ മാസം 30 മുതൽ യുവതിയെ കാണാതായിരുന്നു. ഓഗസ്റ്റ് 31-ന് അനുജയുടെ അമ്മ മകളെ കാണാനില്ലെന്ന് വട്ടപ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അനുജയെ കണ്ടെത്താൻ ഉളള അന്വേഷണവും നടന്നുവരികയായിരുന്നു.
ഇതിനിടയിലാണ് വീടിനടുത്തുള്ള കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന അനുജയ്ക്ക് നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടായിരുന്നു.കാണാതാകുന്നതിന് മുമ്പ് ചില സാമ്പത്തിക ഇടപാടുകൾ അനുജ നടത്തിയെന്ന് പോ ലീസ് കണ്ടെത്തിയിരുന്നു.
ഓണം ലോട്ടറി അടിച്ച ജയപാലന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ
രണ്ട് വർഷം മുൻപ് വിവാഹ മോചിതയായിരുന്ന അനുജയുടെ പുനർവിവാഹം ഈ മാസം 3ന് നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് മൃ തദേഹം കണ്ടെത്തിയത്. പോ സ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു കൊണ്ടുപോയി. പോ സ്റ്റുമോർട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ പറയാനാകു എന്ന് പോ ലീസ് വ്യക്തമാക്കി.
എന്തിനാ മനുഷ്യാ 500 രൂപ കളഞ്ഞത് എന്നായിരുന്നു ഭാര്യയുടെ ചോദ്യം – പക്ഷെ കിട്ടിയത് 15.75 കോടി