
ഒന്ന് ബി പോസിറ്റീവ് ആകുവാൻ ബാക്കിയെല്ലാം എ പോസിറ്റീവ്, തന്റെ എസ്എസ്എൽസി പരീക്ഷ ഫലം പങ്കുവെച്ച് മീനാക്ഷി, ഏറ്റെടുത്തു ആരാധകർ
ബാലതാരമായി എത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ കുഞ്ഞു സുന്ദരിയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികൾക്ക് സ്വന്തം മീനൂട്ടിയാണ്. ബാലതാരമായി സിനിമയിൽ എത്തി പിന്നീട് ടോപ് സിംഗറിന്റെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീനാക്ഷി.
മീനൂട്ടി എന്ന് മലയാളികൾ സ്നേഹത്തോടെ വിളിയ്ക്കുന്ന താരം ടോപ് സിംഗർ വേദിയിൽ എംജി ശ്രീകുമാറിന്റെ ചോദ്യങ്ങളോട് ബ ബ ബെ അടിയ്ക്കുന്നത് ഒക്കെ വളരെ രസകരമായ കാഴ്ചയാണ്. എന്നാൽ ആ തമാശയ്ക്കപ്പുറം നല്ല പഠിപ്പിസ്റ്റ് കൂടെയാണ് മീനാക്ഷി എന്ന് ഇപ്പോൾ തെളിയിച്ചിരിയ്ക്കുകയാണ്.
ഇപ്പോഴിതാ മീനാക്ഷി തന്റെ എസ്എസ്എൽസി പരീക്ഷ ഫലം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
ഒരു ബി പ്ലസും ബാക്കി എ പ്ലസുമാണ് മീനാക്ഷി കരസ്ഥമാക്കിയിരിക്കുന്നത്. രസകരമായ ഒരു ക്യാപ്ഷനൊപ്പമാണ് മീനാക്ഷി പരീക്ഷ ഫലം പങ്കുവെച്ചിരിക്കുന്നത്. ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ് എന്നാണ് കുറിച്ചിരിക്കുന്നത്.
കൊല്ലത്ത് നടന്ന സംഭവം, ആ കാഴ്ച കണ്ട് നടുങ്ങി നാട്ടുകാർ
മീനാക്ഷിക്ക് ആശംസയുമായി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത്. കിടങ്ങൂർ ഗവൺമെന്റ് സ്കൂളിൽ നിന്നുമാണ് മീനാക്ഷി പത്താം ക്ലാസ് പാസായിരിക്കുന്നത്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ഫിസിക്സിനാണ് മീനാക്ഷിക്ക് ബി പ്ലസ് ലഭിച്ചത്.
ഓർക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങൾ… കണ്ണുകൾ നിറഞ്ഞ് കേരളക്കര