
ദുഃഖ വാർത്ത – മലയാളത്തിന്റെ പ്രിയ നടൻ വിടവാങ്ങി, കണ്ണീരോടെ താരങ്ങൾ
സിനിമ, സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
അപകടം നടന്നപ്പോൾ സഹായം ചോദിച്ചിട്ടും വണ്ടികൾ നിർത്താതെ പോയി – പക്ഷെ ഈ സത്യം നിങ്ങൾ അറിയണം
1989ൽ പുറത്തിറങ്ങിയ ‘ക്രൈംബ്രാഞ്ച്’ എന്ന സിനിമയിലൂടെയാണ് കാര്യവട്ടം ശശികുമാർ സിനിമാഭിനയ രംഗത്തെത്തിയത്. പിന്നീട് ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. നാഗം, മിമിക്സ് പരേഡ്, കുഞ്ഞിക്കുരുവി, ചെങ്കോൽ, ദേവാസുരം, കമ്പോളം, കുസൃതിക്കാറ്റ്, ആദ്യത്തെ കൺമണി തുടങ്ങിയവയാണ് ശശികുമാറിന്റെ പ്രധാന സിനിമകൾ.
ചലച്ചിത്ര ലോകത്തെ നിരവധിപ്പേർ ശശികുമാറിന് അന്ത്യാഞ്ജലി രേഖപ്പെടുത്തി. നടി സീമ ജി.നായർ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ – ‘‘പ്രണാമം ..സിനിമ സീരിയൽ നടനും ..പ്രോഗ്രാം കോർഡിനേറ്ററും ആയിരുന്ന കാര്യവട്ടം ശശി ചേട്ടൻ അന്തരിച്ചു ..പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ..
അയാളുടെ സീറ്റിന്റെ തൊട്ടു പുറകിൽ ഇരുന്ന യുവതി ആ കാഴ്ച കണ്ടു ഞെട്ടി – ജീവൻ കൈയിൽ പിടിച്ചു യാത്ര
എല്ലാവരോടും സ്നേഹമായി പെരുമാറിയിരുന്ന ആൾ ..ഞാൻ എന്ത് ചെയ്യുമ്പോളും എന്നെ അഭിനന്ദിച്ചുകൊണ്ടിരുന്ന ആൾ ..ഏട്ടന് സുഖമില്ലയെന്നും പറഞ്ഞു മനോജിന്റെ ഫോൺ വരുമ്പോൾ ഞാൻ കട്ടപ്പനയിൽ ആണ് ..ചേട്ടന്റെ ചികിത്സക്കുള്ള ഫണ്ട് സ്വരൂപിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു ..
അതിനു വേണ്ടി ഇന്നലെ തന്നെ പോസ്റ്റുകൾ പോയി തുടങ്ങിയിരുന്നു ..ആരുടേയും സഹായത്തിനു കാത്തു നിൽക്കാതെ ..ഒരുപാട് പേർക്ക് ഉപകാരിയായിരുന്ന ചേട്ടൻ യാത്രയായി ..എന്ത് പറയാൻ ..ഒന്നുമില്ല പറയാൻ.’’ നടി സീമ ജി.നായർ സമൂഹമാധ്യമത്തിലെ കുറപ്പിൽ പറഞ്ഞു.
പി.റ്റി സാറാണെങ്കിലും കുട്ടികളുടെ വീട്ടിൽ ടൈൽ പണിക്കും വരുന്ന അധ്വാനി! വിഷ്ണുസർ ഇനിയില്ല.
നടൻ ബാലാജി ശർമ, സംവിധാകൻ മധുപാൽ, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം.ബാദുഷ ഉൾപ്പെടെയുള്ളവരും ശശികുമാറിന് ആദരാഞ്ജലി രേഖപ്പെടുത്തി കുറിപ്പ് പങ്കുവച്ചു. ‘‘എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖവും ടിപ് ടോപ് ഡ്രെസ്സിങ്ങും സ്നേഹം നിറഞ്ഞ സംഭാഷണങ്ങളും….. അതാണ് കാര്യവട്ടം ശശി ചേട്ടൻ…. ഇനി ഓർമകളിൽ…. അസുഖം ബാധിച്ചു കിടപ്പിലായി കഷ്ടപ്പെടുകയായിരുന്നു… ദൈവം അങ്ങ് വിളിച്ചു സഹായിച്ചത് പോലെ…. ആദരാഞ്ജലികൾ ശശിച്ചേട്ടാ….’’– ബാലാജി ശർമ കുറിച്ചു.
കണക്കുകൾ തെറ്റിച്ച് നയൻതാരയും ഭർത്താവും. അമ്മയായ സന്തോഷം പങ്കുവച്ച് നടി