
ഒന്നു ഉറങ്ങാൻ പോലും പറ്റുന്നില്ല കണ്ണടക്കുമ്പോൾ ആ ദൃശ്യങ്ങളാണ് കണ്മുന്നിൽ നിറയെ – അപകടത്തെ കുറിച്ച് യുവാവ് പറയുന്നു
കേരളക്കരയെ ഒന്നടങ്കം വേദനയിൽ താഴ്ത്തിയ ഒന്നുതന്നെ ആയിരുന്നു പാലക്കാട് വടക്കാഞ്ചേരിയിലെ ബസ് അപകടം. തീർത്തും അപ്രതീക്ഷിതമായി സംഭവിച്ച ഈ അപാകത്തിന്റെ ഞെട്ടലിൽ നിന്നും മലയാളികൾ ഇനിയും മോചിതരായിട്ടില്ല എന്ന് വേണം പറയുവാൻ. ആ അപകടം കവർന്നെടുത്ത് ഒൻപതു ജീവനുകളാണ്. ടൂറിസ്റ്റ് ബസ് KSRTC ബസുമായി കൂട്ടിയിടിച്ചതിനു ശേഷം തലകീഴായി മറിഞ്ഞു. ഒരു സ്കൂളിലെ അഞ്ചു വിദ്യാർത്ഥികളുടെയും, സ്കൂളിലെ കായിക അധ്യാപകന്റെയും, KSRTC യിലെ മൂന്നു യാത്രക്കാരുടെയും ജീവനുകൾ നഷ്ടമാകുകയും ചെയ്തു.
കണക്കുകൾ തെറ്റിച്ച് നയൻതാരയും ഭർത്താവും. അമ്മയായ സന്തോഷം പങ്കുവച്ച് നടി
ഈ ദാരുണമായ വാർത്ത കേട്ടുകൊണ്ടാണ് ഓരോ മലയാളികളും കഴിഞ്ഞ വ്യാഴാച്ച രാവിലെ ഉണർന്നത്. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അമിത വേഗതയും, അശ്രദ്ധയുമാണ് അപകടം നടക്കുവാൻ കാരണമായതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇയാളെ പോലീസ് പിടികൂടിയെങ്കിലും ആ നഷ്ട്ടപെട്ട ജീവനുകൾ ഇനി തിരിച്ചു കിട്ടുമോ?
ഓരോ ലക്ഷ്യങ്ങൾക്ക് വേണ്ടി യാത്ര തിരിച്ചവരാണ് ആ മരിച്ചവരിൽ ഓരോരുത്തരും. പ്രിയപ്പെട്ടവരോട് യാത്രപറഞ്ഞു ഇറങ്ങുമ്പോൾ അവരുടെ മരണത്തെ കുറിച്ച് അവർ പോലും ചിന്തിച്ചു കാണില്ല. ജീവൻ നഷ്ട്ടമായ ഓരോരുത്തരും അവരുടെ കുടുംബത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ആയിരുന്നു വിടപറഞ്ഞു പോയവർ.
അപകടം നടന്നപ്പോൾ സഹായം ചോദിച്ചിട്ടും വണ്ടികൾ നിർത്താതെ പോയി – പക്ഷെ ഈ സത്യം നിങ്ങൾ അറിയണം
ഡ്രൈവറുടെ അശ്രദ്ധ കാരണം ഒരു കുടുംബത്തെ തന്നെയാണ് ഇല്ലാതാക്കിയത് എന്ന് പറയുന്നതാകും ഉചിതം. ജീവിതത്തിൽ പല പ്രതീക്ഷകളും മുന്നിൽ കണ്ട് യാത്ര ചെയ്തവരായിരിക്കും അവർ. ചേതനയറ്റ അവരുടെ മൃതശരീരം വീട്ടിൽ കൊണ്ടുവന്നപ്പോൾ അവരുടെ പ്രിയപ്പെട്ടവരുടെ നിലവിളികൾ ഒരിക്കലും കണ്ടു നിൽക്കുവാൻ സാധിക്കുകയില്ല.
ജീവിതത്തിലെ ഓരോ യാത്രയും നല്ല ഓർമ്മകൾ സമ്മാനിക്കുന്നു. എന്നാൽ ഇവരുടെ യാത്ര ഒരു വൻ ദുരന്തത്തിന്റെ ആഘാതമാണ് സൃഷ്ടിച്ചത്. കൂടെ യാത്ര ചെയ്തവരുടെ അവസ്ഥ വളരെ ദയനീയമാണ്. ആ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും അവർ ഇന്നും കരകയറിയില്ല. അവർക്കും പറയാനുണ്ട് ദുരന്തം മുന്നിൽ കണ്ട ആ കാഴ്ചയെ കുറിച്ച്.
അയാളുടെ സീറ്റിന്റെ തൊട്ടു പുറകിൽ ഇരുന്ന യുവതി ആ കാഴ്ച കണ്ടു ഞെട്ടി – ജീവൻ കൈയിൽ പിടിച്ചു യാത്ര
ഈ ദുരന്തത്തിന്റെ ദൃക്സാക്ഷിയാണ് അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരനായിരുന്ന അടൂർ സ്വദേശിയായ മനോമിത്രൻ. തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ അദ്ദേഹം ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു. ട്രെയിനിന് ടിക്കറ്റ് കിട്ടാത്തതിനെ തുടർന്ന് ബസിൽ യാത്ര ചെയ്തു.
അപകടം സംഭവിക്കുന്നതിനു തൊട്ടുമുൻപ് ഫോൺ വിളിച്ചു ഞാൻ ഒന്നു ഉറങ്ങിപ്പോയി. പെട്ടെന്ന് ഒരു കുലുക്കവും വലിയ ശബ്ദവും കേട്ട് ഉണർന്നപ്പോൾ കണ്ടത് ബസിന്റെ ഒരു ഭാഗം തന്നെ ഇല്ലാത്ത ആ കാഴ്ചയാണ്. എന്റെ തൊട്ടടുത്ത് ഇരുന്നയാൾ അപ്പോൾ തന്നെ മരിച്ചു. അദ്ദേഹം സീറ്റിനടിയിൽ കുടുങ്ങി കിടക്കുകയായിരുന്നു. രാത്രി 11.30 ആയി കാണും. ഫോണെല്ലാം തെറിച്ചുപോയി. പിന്നിലിരുന്ന യാത്രക്കാർ എല്ലാം കരഞ്ഞു നിലവിളിക്കുന്നുണ്ടായിരുന്നു.
പി.റ്റി സാറാണെങ്കിലും കുട്ടികളുടെ വീട്ടിൽ ടൈൽ പണിക്കും വരുന്ന അധ്വാനി! വിഷ്ണുസർ ഇനിയില്ല.
എങ്ങനെയോ ഞാൻ ഒറ്റയ്ക്ക് പുറത്തിറങ്ങി. കൈകളെല്ലാം അറ്റുപോയ നിലയിൽ റോഡിൽ രണ്ടുപേർ കിടപ്പുണ്ടായിരുന്നു. ബസിൽ നിന്നും ഇറങ്ങിയപ്പോൾ ടൂറിസ്റ്റ് ബസ് കണ്ടില്ല. ടൂറിസ്റ്റ് ബസ് കുറച്ചപ്പുറത്തായി മറിഞ്ഞ് കിടക്കുകയായിരുന്നു എന്ന് പലരും പറഞ്ഞു. ബസിന്റെ വലതുഭാഗത്ത് നടുക്കുള്ള സീറ്റിലാണ് ഞാൻ ഇരുന്നത്.
അപകടം സംഭവിച്ചതോടു കൂടി എല്ലാവരും ഓടിയെത്തി. അപകടം പറ്റിയവരെ കിട്ടിയ വണ്ടിയിൽ ആശുപത്രിയിൽ കൊണ്ടു പോയി. കുറച്ചു കഴിഞ്ഞപ്പോഴാണ് എന്റെ തലയിൽനിന്ന് ചോ രയൊലിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഒരു ബൈക്കുകാരൻ എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. കാലിനും തലയിലും സാരമായി പരിക്കേറ്റിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു- മനോമിത്രൻ തുറന്നു പറയുന്നു.
ദുഃഖ വാർത്ത – മലയാളത്തിന്റെ പ്രിയ നടൻ വിടവാങ്ങി, കണ്ണീരോടെ താരങ്ങൾ