
പ്രശസ്ത നടൻ വിടവാങ്ങി, നടുങ്ങി ആരാധകർ, വിടപറഞ്ഞത് ഒരു കാലഘട്ടത്തിലെ അതുല്യ പ്രതിഭ
ഇതിഹാസ ബോളിവുഡ് നടൻ ദിലീപ് കുമാർ അന്തരിച്ചു, 98 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നുചികിത്സയിൽ കഴിയുക ആയിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഏഴരയോടെ ആണ് അന്ത്യം സംഭവിച്ചത്.
മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം . യൂസഫ് ഖാൻ എന്നാണ് ദിലീപ് കുമാറിന്റെ യഥാർഥ പേര്. 1922 ഡിസംബർ 11ൽ പാകിസ്താനിലെ പെഷാവറിൽ ജനിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതം തൂടങ്ങുന്നത്. ഭാര്യ സൈറ ഭാനു. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലാണ്. പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
1944 ലിൽ ജ്വാർ ഭട്ട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദിലീപ് കുമാർ ആറു പതിറ്റാണ്ട് കാലം അഭിനയരംഗത്ത് നിറഞ്ഞുനിന്നു. ഇക്കാലയളവിൽ 62 സിനിമകളിൽ വേഷമിട്ടു. ആൻ, ധാഗ്, ആസാദ് ഗംഗ യുമന അടക്കമുള്ള സിനിമകൾ ദിലീപ് കുമാറിന്റെ അഭിനയശൈലി അടയാളപ്പെടുത്തിയ സിനിമകളായിരുന്നു. 80കളിൽ റൊമാന്റിക് നായകനിൽ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് അദ്ദേഹം മാറി. ക്രാന്തി, ശക്തി, കർമ്മ, സൗഗാദർ അടക്കമുള്ള സിനിമകളിൽ ശക്തമായ വേഷങ്ങളിലെത്തി.
1998 ൽ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. 1966 ലാണ് ബോളിവുഡ് താരമായ സൈറ ബാനുവിനെ വിവാഹം കഴിച്ചത്. നടൻ, നിർമാതാവ് എന്നീ നിലകളിൽ തിളങ്ങിയ ദീലീപ് കുമാർ രാജ്യസഭാംഗമായും നാമനിർദേശം ചെയ്യപ്പെട്ടു. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്.
ഉർദു-ഹിന്ദി ചലച്ചിത്ര ലോകത്തെ ഒരു ഐതിഹാസിക നടനും മുൻ പാർലമെന്റ് അംഗവുമാണ് ദിലീപ് കുമാർ. ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. അതിനു ശേഷമാണ് യൂസുഫ് ഖാൻ എന്ന പേര് മാറ്റി ദിലീപ് കുമാർ എന്നാക്കിയത്. 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളീൽ അഭിനയിച്ചിട്ടുണ്ട്.
വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന നടൻ ആയിരുന്നു ദിലീപ് കുമാർ. ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ അദ്ദേഹമാണ്.
മിയയ്ക്കും അശ്വിനും ആൺകുഞ്ഞ്, അമ്മയായ സന്തോഷം പങ്കുവെച്ച് നടി, ചിത്രം വൈറൽ ആയി കഴിഞ്ഞു