
മിയയ്ക്കും അശ്വിനും ആൺകുഞ്ഞ്, അമ്മയായ സന്തോഷം പങ്കുവെച്ച് നടി, ചിത്രം വൈറൽ ആയി കഴിഞ്ഞു
മലയാളി സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് മിയ ജോർജ്ജ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെല്ലാം താരം തിളങ്ങി. മുൻനിര നായികയായി മലയാള സിനിമകളിൽ മിന്നി തിളങ്ങി നിന്ന സമയത്താണ് നടിയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ എറണാകുളം സ്വദേശിയും ബിസിനസുകാരനുമായ അശ്വിനാണ് മിയയെ തന്റെ ജീവിത സഖിയാക്കിയത്.
ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം അന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും ആണ് മിയ അന്ന് അറിയിച്ചത്. മാട്രിമോണി സെെറ്റിലൂടെ അമ്മ തന്നെയാണ് അശ്വിനെ കണ്ടെത്തിയതെന്നും നടി അന്ന് തന്നെ പറഞ്ഞിരുന്നു. വിവാഹ ശേഷവും വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു നടി. കൂടാതെ തുടർന്ന്ചാ നൽ പരിപാടികളിൽ അശ്വിനൊപ്പം അതിഥിയായും മിയ പ്രേക്ഷകർക്ക് മുന്പിലെത്തുകയും ചെയ്തിരുന്നു.
അതേസമയം കുറച്ചു നാളായി സമൂഹ മാധ്യമങ്ങളിൽ നിന്നും ഒരു ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. മിയ ഗർഭിണിയാണെന്ന തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നടി ഇതേകുറിച്ച് അപ്പോൾ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അമ്മയായ സന്തോഷം പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിൽ വീണ്ടും എത്തിയിരിക്കുകയാണ് താരം ഇപ്പോൾ . തനിക്കും അശ്വിനും ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചാണ് മിയ എത്തിയത്.
ദിലീപിൻറെ മകൾ മഹാലക്ഷ്മിയുടെ ആദ്യത്തെ മുഴുനീളം വീഡിയോ സോഷ്യൽ മീഡിയയിൽ ഏറ്റെടുത്തു മലയാളികൾ
അശ്വിനും കുഞ്ഞിനുമൊപ്പമുളള ചിത്രം പങ്കുവെച്ച താരംമകന്റെ പേരും തന്റെ പുതിയ പോസ്റ്റിലൂടെ അറിയിച്ചു. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മിയയും അശ്വിനും ആദ്യത്തെ കൺമണിക്ക് ഇതിനോടകം പേര് നല്കിരിക്കുന്നതു. നിരവധി പേരാണ് നടിക്കും ഭർത്താവിനും അഭിനന്ദനങ്ങൾ അറിയിച്ച് എത്തുന്നത്. കമന്റുകളിൽ ഗർഭിണിയായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിക്കാതിരുന്ന മിയയെ അഭിനന്ദിച്ചും ചിലർ ഇതിനോടകം എത്തി.
‘അഭിനന്ദനങ്ങൾ, ഗർഭിണിയായതും പ്രസവിച്ചതും ഒന്നും ആരും അറിഞ്ഞതുമില്ല, മാധ്യമങ്ങൾ കൊട്ടിഘോഷിച്ചതുമില്ല’ എന്നാണ് ഒരാൾ മിയയുടെ ചിത്രത്തിന് താഴെ കുറിച്ചത്. കുഞ്ഞിനൊപ്പമുളള മിയയുടെ ചിത്രം പുറത്തിറങ്ങി നിമിഷ നേരങ്ങൾക്കുളളിലാണ് ചിത്രം വൈറൽ ആയി മാറിയത് . അടുത്തിടെ മിയയുടെ സുഹൃത്ത് ജിപിയുടെ യൂടൂബ് വീഡിയോ ഇറങ്ങിയതിന് പിന്നാലെയാണ് നടി ഗർഭിണിയാണോ എന്ന സംശയം ആരാധകരിലുണ്ടായത്.
അന്ന് മിയയുടെ വീട് സന്ദർശിച്ചത് വീഡിയോ ആക്കി യൂടൂബിൽ പോസ്റ്റ് ചെയ്യുകയായിരുന്നു ജിപി. വീഡിയോ കണ്ട മിക്കവരും മിയ ഗർഭിണിയാണെന്ന് അന്ന് തന്നെ ഉറപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ അന്ന് ഒന്നും ഇതേകുറിച്ച് നടി അപ്പോൾ പ്രതികരിച്ചിരുന്നില്ല. മിയ ഉടൻ തന്നെ ഈ വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാലിപ്പോൾ പ്രസവ ശേഷമാണ് നടി ഇതേകുറിച്ച് അറിയിച്ചത്.
ഗാർഡിയൻ ആണ് മിയയുടെതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് നടിയുടെ സിനിമാ അരങ്ങേറ്റം. തുടർന്ന് മുപ്പത്തഞ്ചിലധികം സിനിമകളിൽ നായികയായും സഹനടിയായും മിയ ഇതിനോടകം അഭിനയിച്ചു.
അനുഭവിച്ചോ, എം.എൽ.എയെ ട്രോ ളി ട്രോ ളന്മാർ, സഹതാരമായി വനിതാ കമ്മീഷൻ മുൻ അധ്യക്ഷയും