
നടി മീര ജാസ്മിൻ, തങ്ങളുടെ കുടുംബത്തിൽ ചെയ്തത് തുറന്നടിച്ച് ലോഹിതദാസിന്റെ ഭാര്യ
മലയാള സിനിമയിൽ തനിയാവർത്തനങ്ങൾ ഇല്ലാത്ത ശക്തമായി തിരക്കഥകളിലൂടെ പ്രേക്ഷക മനസ്സുകളിൽ ചേക്കേറിയ ലോഹിതദാസ് വിടപറഞ്ഞിട്ട് 12 വർഷങ്ങൾ പിന്നിടുകയാണ്. 2009 ജൂൺ 28 നാണ് ഒട്ടേറെ കഥാപാത്രങ്ങളെ ഈ ഭൂമിയിൽ ബാക്കിയാക്കി ലോഹിതദാസ് കടന്നുപോയത്.
1987 സിബി മലയിൽ സംവിധാനം ചെയ്ത തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥയെഴുതി കൊണ്ടാണ് അദ്ദേഹം മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ഒട്ടേറെ നടി നടൻമ്മാരെ മലയാള സിനിമയിലേയ്ക്ക് കൈപിടിച്ച് കയറ്റി അദ്ദേഹത്തിന് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
സിനിമയെന്നാൽ ഗോസിപ്പുകൾ ഇല്ലാതിരിക്കില്ലല്ലോ? അതിലൊന്നാണ് മീരാജാസ്മിനും ലോഹിതദാസും തമ്മിലുള്ളത്. തങ്ങളുടെ കുടുംബ ജീവിതത്തിൽ മീരാ ജാസ്മിൻ അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു ഒരു പ്രമുഖ മലയാള വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ലോഹിദാസിന്റെ ഭാര്യ സിന്ധു ഇങ്ങനെ പറയുന്നത്.
പക്വതയെത്താത്ത ഒരു പെൺകുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നു പെട്ടതാണ് കുഴപ്പങ്ങൾക്കും കാരണമെന്ന് സിന്ധു അഭിമുഖത്തിൽ വിലയിരുത്തുന്നു. മീരാജാസ്മിനെ നായികയാക്കി തുടർച്ചയായി നാലു സിനിമകൾ സംവിധാനം ചെയ്ത ആളാണ് സത്യൻ അന്തിക്കാട്. ലോഹിതദാസിനെ എതിരായ ആരോപണങ്ങൾ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്നില്ല.
സുന്ദരിയായ പെൺകുട്ടിയാണ് മീരാ ജാസ്മിൻ. പക്വതയെത്താത്ത ഒരു പെൺകുട്ടിയുടെ കൈയിൽ ധാരാളം പണം വന്നുചേർന്നാൽ എന്തുണ്ടാകും? അവൾ അത് വീട്ടുകാർക്ക് നൽകിയതുമില്ല. ഇത് കുറേക്കഴിഞ്ഞപ്പോൾ പ്രശ്നമായി. ലോഹിതദാസിനോട് ഉപദേശം ചോദിക്കു മായിരുന്നു.പിന്നീട് ഫോൺവിളികളും ചർച്ചകളും കൂടി വന്നപ്പോൾ അത് അസ്വസ്ഥത സൃഷ്ടിച്ചു.
എനിക്ക് തന്നെ വിലക്കേണ്ടി വന്നിട്ടുണ്ട് സിന്ധു ലോഹിദാസ് വ്യക്തമാക്കി. ലോഹിയുടെ മര ണത്തിനുശേഷം ദിലീപ് ഒഴികെ സിനിമാരംഗത്തുള്ള മറ്റാരും തങ്ങളെ സഹായിച്ചതില്ലെന്നും എല്ലാവരും സ്വന്തം കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകാതിരിക്കാൻ ശ്രമം നടത്തുകയാണെന്നും അതിനിടയിൽ ലോഹിതദാസിനെ കുടുംബത്തിന്റെ കാര്യം അന്വേഷിക്കാൻ ആർക്കാണ് സമയം എന്നും സിന്ധു ചോദിക്കുന്നു.
ദിലീപ് ഒഴികെ ആരും പിന്നീട് തിരിഞ്ഞുനോക്കിയില്ല. ദിലീപ് എല്ലാ ദിവസവും വിളിച്ച് അന്വേഷിക്കും സാമ്പത്തികമായും സഹായിച്ചു ചക്രം എന്ന സിനിമ മോഹൻലാലിനെ നായകനാക്കി ചെയ്യാൻ തുടങ്ങിയത് ആയിരുന്നു. ചിലർ മോഹൻലാലിനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് അദ്ദേഹം അതിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്.
കുടുംബത്തിലെ പ്രാരാബ്ധങ്ങൾ ഒറ്റയ്ക്ക് ചുമക്കുന്ന പരുക്കനായ ഒരു മനുഷ്യനാണ് ചിത്രത്തിലെ നായകൻ. തുടക്കക്കാരനായ പൃഥ്വിരാജ് ആ വേഷം ഭംഗിയായി അഭിനയിച്ചെങ്കിലും ഒരു വിശ്വസ്തത പ്രേക്ഷകർക്ക് തോന്നിയില്ല. മോഹൻലാൽ ആ വേഷം ചെയ്തിരുന്നെങ്കിൽ ചക്രം വലിയ വിജയമായി മാറും എന്ന് സിന്ധു തുറന്നു പറയുന്നു.