
പ്രാർത്ഥനകൾക്ക് ഫലം …. ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി
പ്രാർത്ഥനകൾക്ക് ഫലം …. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ അത്ഭുതകരമായ പുരോഗതി…. സുരേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി, 48 മണിക്കൂർ വരെ ഐസിയു നിരീക്ഷണത്തിൽ തുടരും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ
വാവ സുരേഷിന് സ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ടെന്നും 48 മണിക്കൂർ വരെ ഐസിയു നി രീക്ഷണത്തിൽ തുടരുമെന്നും മെഡിക്കൽ കോളജ് ആശുപത്രി പുറത്തിറക്കിയ ബുള്ളറ്റിനിൽ പറയുന്നു.
ഇന്നലെ രാത്രി മുതലാണ് വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ അത്ഭുതകരമായ പുരോഗതി ഉണ്ടായത്. സുരേഷ് കണ്ണു തുറന്ന് ഡോക്ടർമാരുമായും ആരോഗ്യ പ്രവർത്തകരുമായും സംസാരിച്ചുവെന്നും ബുള്ളറ്റിനിൽ പറയുന്നു. ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലർച്ചെയും ഇദ്ദേഹത്തിന്റെ ആരോഗ്യനില വ ഷളായെങ്കിലും പെട്ടെന്നു തന്നെ മെച്ചപ്പെടുകയായിരുന്നു.
വെള്ളം വേണോ.. ദാഹിക്കുന്നുണ്ടോ.. തലയാട്ടി വാവാ സുരേഷ്.. വീഡിയോ
ഇ കഴിഞ്ഞ ജനുവരി 30ന് വൈകുന്നേരം 4.30നു കോട്ടയം കുറിച്ചിയിൽ പാമ്പ് പിടിത്തത്തിനിടയിലാണ് വാവ സുരേഷിനു പാ മ്പ് ക ടിയേറ്റത്.
തിങ്കളാഴ്ചയാണ് സുരേഷിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മെച്ചമായെങ്കിലും വൈകിട്ട് പ്ര തികരണം തീരെ കുറഞ്ഞ് സുരേഷ് അ ബോധാവസ്ഥയിലേക്കു പോയി. തലച്ചോറിന്റെ പ്രവർത്തനവും കുറഞ്ഞു.
വിദഗ്ധ ഡോക്ടർമാരുടെ സംഘം ഇന്നലെ യോഗം ചേർന്ന് ചികിത്സാരീതിയിൽ മാറ്റം വരുത്താൻ തീരുമാനിച്ചു. മരുന്നുകളുടെയും ആന്റി സ്നേക്ക് വെ നത്തിന്റെയും അളവ് ഉയർത്തി. ഇതോടെ വീണ്ടും പ്രതീക്ഷയായി സുരേഷ് അ ർധബോധാവസ്ഥയിലേക്കു തിരിച്ചുവന്നു.
കൈകളും കാലുകളും ഉയർത്തുകയും സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ നില അൽപം കൂടി മെച്ചപ്പെട്ട് കണ്ണുകൾ പൂർണമായും തുറന്നിരുന്നു.
വെള്ളം വേണോ.. ദാഹിക്കുന്നുണ്ടോ.. തലയാട്ടി വാവാ സുരേഷ്.. വീഡിയോ
വാവാ സുരേഷ് വെറും ഷോയാണോ? സത്യാവസ്ഥ കാണൂ