
കണ്ണുനിറഞ്ഞ് കേരളക്കര..!! ഇതിലും നല്ല ഒരു വാർത്ത ഇന്ന് കേൾക്കാനില്ല..! മക്കളെ കാണിച്ചു കൊടുക്കണം
മാതാപിതാക്കൾ ഏറെ ആഗ്രഹിച്ചതാണ് തങ്ങളുടെ മകൾ ഗോപികയെ ഒരു ഡോക്റ്റർ ആക്കണം എന്നുള്ളത്. അവർ മാത്രമല്ല കുടുംബത്തിലെ എല്ലാവരും. എന്നാൽ മകൾ ഡോക്റ്റർ ആകുന്നത് കാണാതെ അച്ഛനും അമ്മയും, ബന്ധുക്കളുമടക്കം ഇരുപത്തിനാലുപേരും ഒറ്റദിവസം കൊണ്ട് ഈ ലോകത്തു നിന്ന് വിടവാങ്ങി.
കുടിവെള്ളം ചോദിച്ചെത്തിയ ആൾ ഉമ്മറത്തെ മൊബൈലും മോഷ്ടിച്ചുകൊണ്ട് ഓടി,കൈയടിച്ച കണ്ടെത്തലിന് പിന്നിലെ കഥ
ഇപ്പോൾ പ്രിയപെട്ടവരോട് പൂർത്തിയാക്കിയ ആഗ്രഹം പറയുവാൻ അവരുടെ കല്ലറയിൽ എത്തിയ ഗോപികയുടെ വാർത്തയാണ് കേരളത്തിന്റെ കണ്ണ് നിറക്കുന്നത്. നോക്ക് അമ്മ, അച്ഛാ എനിക്ക് ക്ളാസ് തുറക്കുവാൻ പോകുകയാണ്. നാലുവർഷംകൂടി കഴിഞ്ഞാൽ അച്ഛന്റെ ആഗ്രഹം പോലെ മോൾ ഡോക്റ്ററാകും. അമ്മയുടെയും അച്ഛന്റെയും ആഗ്രഹം പോലെ കല്ലറയുടെ മുൻപിൽ ഇതുപറയുമ്പോൾ ഗോപികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ മാതാപിതാക്കളെയും ബന്ധുക്കളെയും നഷ്ട്ടപെട്ട ഗോപിക എം ബി ബി സ് പ്രവേശനം നേടിയ ശേഷം അനുഗ്രഹം തേടി അച്ഛന്റെയും അമ്മയുടെയും കല്ലറയിൽ എത്തിയത് നീറുന്ന നൊമ്പരം പേറിയാണ്. സഹോദരി ഹേമലത, ബന്ധു രാജേഷ്കുമാർ എന്നിവർക്കൊപ്പമാണ് ഗോപിക രാജമലക്കു സമീപമുള്ള കല്ലറയിൽ എത്തിയത്.
ഞാൻ പോകുന്നു, സ്കൂട്ടർ പാലത്തിലുണ്ടാകും…കത്തെഴുതിവച്ച് ആതിര പോയി കരണമറിഞ്ഞ് നടുക്കത്തിൽ വീട്ടുകാർ
കല്ലറയിൽ ചുംബനം നൽകിയതിന് ശേഷം, താൻ ജനിച്ചു വളർന്ന സ്ഥലത്തു എത്തി, കളിച്ചു വളര്ന്ന വീടും സ്ഥലവും വെറും മൺകൂനയായി മറിയത്തിന്റെ നീറ്റലിലായിരുന്നു മടക്കം. അച്ഛനമ്മമാർ മരിച്ച കടുത്ത വേദനയിലും, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയും ഗോപിക മികവ് തെളിയിച്ചിരുന്നു. ഗോപികയിൽ വലിയ പ്രതീക്ഷയാണ് അധ്യാപകർക്കും സുഹൃത്തുക്കൾക്കുമുളളത്. പെട്ടിമുടി ഡിവിഷനിൽ നിന്ന് എംബിബിഎസ് പഠനത്തിന് ചേരുന്ന ആദ്യ വിദ്യാർത്ഥിയാണ് ഗോപിക. ഒപ്പം സർക്കാരിന്റെ ദത്ത് പുത്രി കൂടിയാണ്.
എൻട്രൻസിൽ മികച്ച വിജയം നേടിയാണ് പാലക്കാട് മെഡിക്കൽ കോളേജിൽ എം ബി ബി സ് നു ഗോപിക പ്രവേശനം നേടിയത്. ദുരന്തം നടക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് വരെയും അച്ഛനും അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നെന്നും എന്നെ ഒരു ഡോക്ടറായി കാണണമെന്ന അവരുടെ ആഗ്രഹത്തിന് വേണ്ടിയുളള ശ്രമമാണ് ഇനിയെന്നും അതിനായി തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഗോപിക പറഞ്ഞു. കൂടാതെ തനിക്ക് ലഭിച്ച പ്രോത്സാഹങ്ങൾക്കും പിന്തുണയ്ക്കും സുഹൃത്തുക്കളോടും അധ്യാപകരോടും ജനപ്രതിനിധികളോടും നന്ദി പറയാനും ഗോപിക മറന്നില്ല.
16 കാരിയായ മകളോടെ അച്ഛൻ ചെയ്തത്, വിശ്വസിക്കാനാകാതെ നാട്