
ഇൻസ്റ്റാഗ്രാമിൽ അറുപതിനായിരത്തിലേറെ ഫോളോവേഴ്സുള്ള കപ്പിൾസ് ദേവുവും ഗോകുലും – തേൻ കെണി കേസിൽ അറ സ്റ്റിലാകുമ്പോൾ ഞെട്ടി റീൽസ് ലോകവും
സമൂഹ മാധ്യമ അക്കൗണ്ടിലൂടെ നിരവധി ആരാധകരെ സൃഷ്ടിച്ച ദമ്പതികൾ ഉൾപ്പെടെ ആറുപേർ തേൻ കെണി കേസിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശി ഗോകുൽ ദീപ്, ഭാര്യ ദേവു, ഇരിങ്ങാലക്കുടക്കാരായ ജിഷ്ണു, അജിത്, വിനയ്, പാല സ്വദേശി ശരത് എന്നിവരെയാണ് പാലക്കാട് സൗത്ത് പൊ ലീസ് പി ടികൂടിയത്.
ഇരിങ്ങാലക്കുടയിലെ വ്യവസായിയെ യാക്കരയിലെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേ സിലാണ് നടപ ടി. ദേവുവും ഗോകുൽ ദീപും ചേർന്ന് നിരവധി ആരാധകരെ വരുതിയിലാക്കിയിരുന്ന വീഡിയോ. വ്യത്യസ്ത ഭാവങ്ങളിലും വേഷത്തിലും ഇടവേളകളിൽ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്ന ദൃശ്യങ്ങളുടെ വിശ്വാസ്യതയിലായിരുന്നു ഇവരുടെ തട്ടിപ്പ്.
സമ്പന്നരെ കുടുക്കാൻ ഹണി ട്രാപ്പ് സംഘത്തിന് ഊർജം നൽകിയതും ഇരുവരുടെയും പ്രകടനമാണ്. ഇരിങ്ങാലക്കുടയിലെ വ്യവസായിയെ സംഘം ആറ് മാസം നിരീക്ഷിച്ച് പിന്തുടർന്നു. ചൂണ്ടയിൽ കുരുങ്ങാൻ സാധ്യതയുള്ള ആളെന്ന് ഉറപ്പിച്ചതിന് പിന്നാലെ തേൻ കെണിയൊരുക്കി. ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവിൽ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിച്ചു.
സഹിക്കാനാകില്ല ഇത്. കുടയത്തൂരിലെ കാഴ്ച കണ്ട് അലറിവിളിച്ച് അയൽക്കാർ
അങ്ങനെയാണ് ദേവുവിന്റെ നിർദേശപ്രകാരം വ്യവസായിയോട് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടത്. ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസങ്ങൾ പറഞ്ഞ് രാത്രി വരെ നഗരത്തിൽ നിർത്തി. പിന്നീട് ദേവു തന്ത്രപൂർവം വാഹനത്തിൽ യാക്കരയിലെ വീട്ടിലെത്തിച്ചു.
ഇരുട്ടിൽ മറഞ്ഞിരുന്ന സംഘത്തിലെ മറ്റ് അഞ്ചു പേരും ചേർന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീ ഷണിപ്പെടുത്തി ന ഗ്ന ചിത്രങ്ങൾ എടുത്തു. തുടർന്ന് ഇരിങ്ങാലക്കുടയിലെ വീട്ടിൽ നിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയെ കൊണ്ട് സംഘം പുറപ്പെട്ടു. വഴിയിൽ പ്രാഥമികാവശ്യത്തിന് എന്ന മട്ടിൽ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ട് അടുത്തുള്ള പൊലീസ് സ്റ്റേ ഷനിൽ അറിയിക്കുകയായിരുന്നു.
വിപുലമായ അന്വേഷണം തുടങ്ങിയ സൗത്ത് പൊലീസ് സംഘം ആറുപേരെയും കാലടിയിലെ ഒളിത്താവളത്തിലെത്തി പിടികൂടുകയായിരുന്നു. ദമ്പതികൾക്ക് പുറമെ പാല സ്വദേശി ശരത് എന്ന സിദ്ധു, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിനയ് എന്നിവരാണ് അ റസ്റ്റിലായത്.
ശരത്താണ് ഇതിന്റെ ബുദ്ധി കേന്ദ്രമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രതികളിൽ ഒരാൾ പ്രളയകാലത്ത് വ്യവസായിയുടെ വീടിന് മുകളിൽ താമസിച്ചിരുന്നു. ഈ സമയത്താണ് വ്യവസായിയുടെ നീക്കം നിരീക്ഷിച്ച് കുരുങ്ങുന്നയാളാണെന്ന് ഉറപ്പാക്കിയത്.
ഇ രയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാൽ നാൽപതിനായിരം രൂപയുടെ ക മ്മിഷൻ കിട്ടുമെന്നതാണ് ദമ്പതികളുടെ മൊ ഴി. വ്യവസായിയുടെ കൈയ്യിൽ നിന്ന് തട്ടിയ സ്വർണമാലയും, പണവും എ.ടി.എം കാർഡും വാഹനവുമെല്ലാം പൊ ലീസ് കണ്ടെടുത്തിട്ടുണ്ട്. സംഘം നേരത്തെയും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും പൊ ലീസ് അറിയിച്ചു.
View this post on Instagram
നടുക്കുന്ന വെളിപ്പെടുത്തൽ ആയി നടി അശ്വതി ബാബു