
നാട്ടുകാരുടെ വായടപ്പിച്ച് 30 കാരി ചെയ്തത് എന്തെന്ന് കണ്ടോ? സംഭവം വൈറലാകുന്നു
പ്രായപൂർത്തിയായി കഴിഞ്ഞാൽ എല്ലാവരും നേരിടുന്ന ചോദ്യമാണ് എപ്പോഴാണ് വിവാഹം എന്നത്. പെൺകുട്ടികൾക്കാണ് ഈ ചോദ്യം എപ്പോഴും നേരിടേണ്ടി വരിക. 20 കഴിഞ്ഞ പെൺകുട്ടികൾക്കാണ് വിവാഹത്തിന്റെ പേരിൽ ഏറ്റവും സമ്മർദ്ദമുണ്ടാകുക. എന്നാൽ പെൺകുട്ടിക്ക് 30 വയസായാലോ എന്നാൽ മൂക്കിൽ പല്ല് വന്നു എന്ന സ്ഥിരം പല്ലവിയും കേൾക്കേണ്ടതായി വന്നേക്കാം.
കാമുകി പ്രണയത്തിൽനിന്ന് പിന്മാറി, പിന്നാലെ കാമുകന് സംഭവിച്ചത് കണ്ടോ?
കേരളത്തിൽ മാത്രമല്ല എവിടെ ആണെങ്കിലും ഇതൊക്കെ തന്നെയാണ് അവസ്ഥ എന്ന് വ്യക്തമാക്കുന്ന സംഭവമാണ് ഇപ്പോൾ രാജസ്ഥാനിൽ നിന്ന് പുറത്ത് വരുന്നത്. വിവാഹ ശേഷമുള്ള ബുദ്ധിമുട്ടുകളും കലഹങ്ങളും മൂലം വിഷമിക്കാതിരിക്കാൻ വേണ്ടി വിവാഹമേ വേണ്ട എന്ന് വെച്ച യുവതിക്കാണ് നാട്ടുകാരുടെ സമ്മർദ്ദം മൂലം വിവാഹം കഴിക്കേണ്ടി വന്നത്.
എന്നാൽ യുവതി തന്റെ വരനായി തെരഞ്ഞെടുത്തയാളെ ആണ് കൗതുകമായി തോന്നുന്നത്. രാജസ്ഥാനിലെ ജയ്പൂരിന് സമീപമുള്ള ഗോവിന്ദഗറിലെ നരസിംഹപുരയിലാണ് സംഭവം. പൂജ സിംഗ് എന്ന 30 കാരിയാണ് ആദ്യം വിവാഹമേ വേണ്ട എന്ന് വെച്ചത്. വിവാഹ ശേഷം പലരുടേയും ജീവിതം ബുദ്ധിമുട്ടുന്നത് കണ്ടതിനാലാണ് പൂജ സിംഗ് വിവാഹം വേണ്ട എന്ന് വെച്ചത്.
തൃശ്ശൂരിൽ MBA കാരിയായ യുവതി ചെയ്തത് കണ്ടോ
എന്നാൽ മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടുന്ന നാട്ടുകാരും ബന്ധുക്കളും പൂജ സിംഗിന്റെ നാട്ടിലുമുണ്ടായിരുന്നു. അവർ പൂജ സിംഗിനെ വിവാഹം കഴിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി കൊണ്ടേയിരുന്നു. ഒടുവിൽ പൂജ സിംഗ് വിവാഹം കഴിക്കാൻ തന്നെ തീരുമാനിച്ചു. എന്നാൽ വരനെ പൂജ സിംഗ് തന്നെ നിശ്ചയിച്ച് കണ്ടെത്തിയതോടെ നാട്ടുകാരുടെ മുഖത്തടിയേറ്റ പോലെ ആയി.
ഭഗവാൻ വിഷ്ണുവിനെ ആണ് പൂജ സിംഗ് തന്റെ വരനായി തെരഞ്ഞെടുത്തത്. വിഷ്ണു ഭഗവാനുമായുള്ള പൂജയുടെ നവിവാഹം ഡിസംബർ എട്ടിന് നടക്കുകയും ചെയ്തു. വിവാഹത്തിനെടുത്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. തന്റെ വിവാഹത്തേക്കുറിച്ച് നാട്ടുകാർ ചർച്ച ചെയ്യുന്നതും ആശങ്കപ്പെടുന്നതും അവസാനിപ്പിക്കാനാണ് പൂജാ സിംഗ് ഇത്തരമൊരു ന ടപടിയിലേക്ക് കടന്നത് എന്ന് ഡി എൻ എ റിപ്പോർട്ട് ചെയ്യുന്നു.
കേരളത്തെ ഞെട്ടിച്ച് മറ്റൊരു സംഭവം കൂടി, ആ കാഴ്ച നേരിൽ കണ്ട് നടുങ്ങി നാട്ടുകാർ
കുട്ടിക്കാലം തൊട്ടെ കടുത്ത വിഷ്ണു ഭക്തയാണ് പൂജ് സിംഗ്. അതിനാൽ തന്നെയാണ് വിഷ്ണുവിനെ തന്റെ വരനായി സ്വീകരിച്ചത് എന്ന് പൂജ സിംഗ് പറയുന്നു. കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരുമടക്കം 300 ഓളം പേർ പൂജയുടെ വിവാഹത്തിൽ സന്നിഹിതരായിരുന്നു. വിവാഹത്തേക്കുറിച്ചുള്ള നാട്ടുകാരുടെ ആധി പൂജയെ അലട്ടിയിരുന്നു എന്ന് വീട്ടുകാരും സമ്മതിക്കുന്നുണ്ട്. പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ് പൂജ സിംഗ്. അതേസമയം ബി എസ് എഫ് ഉദ്യോഗസ്ഥനായ പൂജ സിംഗ് വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല.
എന്നാൽ പൂജയുടെ മാതാവ് വിവാഹത്തിന്റെ എല്ലാ കാര്യങ്ങളിലും മകൾക്കൊപ്പം നിന്നു. മകളുടെ ആഗ്രഹത്തിന് അമ്മ പൂർണ പിന്തുണ നൽകുകയായിരുന്നു. പൂജയുടെ കന്യാദാനം നടത്തിയത് അമ്മയായിരുന്നു. വിവാഹ ശേഷം താൻ കണ്ട പലരും ചെറിയ കാര്യങ്ങൾക്ക് പോലും കലഹിക്കുന്നതിനാലാണ് വിവാഹത്തിലുള്ള താൽപര്യം നഷ്ടമാകാൻ കാരണം എന്ന് പൂജ സിംഗ് പറയുന്നു.
ഗർഭിണി ആണെന്നുപോലും അറിയാതെ യുവതി വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി