
ഭർത്താവിൻ്റെയും കാമുകിയുടെയും വിവാഹം നടത്തി ഭാര്യ, ഒടുവിൽ സംഭവിച്ചത്
ഭർത്താവിനെ തേടിയെത്തിയ കാമുകിയുമായി ഭർത്താവിനെ ഒന്നിപ്പിച്ച ഭാര്യയുടെ സംഭവം കുറച്ചു ദിവസങ്ങൾക്കു മുൻപ് വൈറലായിരുന്നു. ആന്ധ്രാപ്രദേശിലെ തിരുപ്പതി ഡക്കിളി അംബേദ്കർ നഗർ സ്വദേശി കല്യാൺ ആണ് ഈ കഥാനായകൻ. ടിക്ടോക് വഴി പരിചയപ്പെട്ട കടപ്പ സ്വദേശി വിമലയാണ് കല്യാണിന്റെ ഭാര്യ. ഇരുവരും ടിക്ടോക് താരങ്ങളാണ്.
ടർക്കിയിൽ പൊതിഞ്ഞുതന്നു.. ഞാൻ പൊന്നുവേന്ന് വിളിച്ചപ്പോഴേക്ക് അവൾ പോയി
വിശാഖപട്ടണത്ത് നിന്ന് കല്യാണിന്റെ മുൻകാമുകി നിത്യശ്രീ എത്തിയതോടെ വിമല തന്റെ ഭർത്താവുമായി യുവതിയുടെ വിവാഹം നടത്തി കൊടുക്കുകയും മൂന്ന് പേരും ഒരുമിച്ച് ഒരുവീട്ടിൽ താമസം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഒരാഴ്ച കഴിഞ്ഞതോടെ യുവാവ് നാടുവിട്ടതായി റിപ്പോർട്ടുകൾ.
കഴിഞ്ഞ ആഴ്ചയാണ് വിമലയുടെ അടുത്ത് നിത്യശ്രീ കല്യാണിനെ മറക്കാൻ കഴിയുന്നില്ലെന്ന് വെളിപ്പെടുത്തി എത്തിയത്. കല്യാണിന്റെ മുൻ കാമുകിയാണ് താനെന്നും ചില പ്രശ്നങ്ങളുടെ പേരിൽ പിരിയേണ്ടി വന്നുവെന്നും ഇവർ പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചിരുന്നില്ല.
ഒരേയൊരു മകൾ എന്നാൽ അമ്മയുടെ മുന്നിൽ വെച്ചു തന്നെ ഈ കുഞ്ഞുവാവക്ക് സംഭവിച്ചത്
കല്യാണിനെ പിരിയാണോ മറക്കാനോ തനിക്ക് സാധിച്ചില്ലെന്നും ഇവർ പറഞ്ഞു. പിന്നീട് സംഭവിച്ചതൊക്കെ ഒരു സിനിമ പോലെ അപ്രതീക്ഷിതമായിരുന്നു. കാമുകിയെകൊണ്ട് തന്റെ ഭർത്താവിനെ വിവാഹം കഴിപ്പിക്കാൻ വിമല തീരുമാനിച്ചു. ബന്ധുക്കളുടെ എല്ലാം എതിർപ്പിനെ അവഗണിച്ച് വിമല തന്നെ അതിന് വേണ്ട എല്ലാ ഒരുക്കങ്ങളും ചെയ്തു.
മുൻകയ്യെടുത്ത് വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്തതും വിമല തന്നെയായിരുന്നു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച് ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. വിമലയുടെ നേതൃത്വത്തിൽ ഡക്കിളിയിലെ ക്ഷേത്രത്തിൽവച്ച് കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹവും നടന്നു. വൈറൽ താരമായ കല്യാൺ നിത്യശ്രീയുമായുള്ള വിവാഹത്തിന് ശേഷം രണ്ട് ഭാര്യമാരുടെയും ശല്യം സഹിക്കാനാകാതെ നാടുവിട്ടുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന സ്ഥിതികരിക്കാത്ത റിപ്പോർട്ട്.
ഒടുവിൽ മാപ്പ് പറഞ്ഞ് മനോജ് കുമാർ – സഹിക്കാൻ കഴിയാതെ ബീന ആന്റണി