
ഞാനൊക്കെ മ രിച്ചാൽ കൊണ്ട് പോകാൻ ഇക്ക ഉണ്ടാകുമല്ലോ. ഞാൻ ആ കേക്ക് തിന്നുന്ന സമയത്തിനുള്ളിൽ അദ്ദേഹം ഇത്രയും പറഞ്ഞു വെച്ചു ആ മര ണവാർത്തയിൽ നടുങ്ങി അഷ്റഫ് താമരശ്ശേരി, നൊ മ്പരമായി കുറിപ്പ്.
അഷ്റഫ് താമരശ്ശേരി എന്ന മനുഷ്യ സ്നേഹിയെ പ്രവാസികൾക്ക് പരിചയപ്പെടുത്താൻ അതിനാൽ ഒരു മുഖവുരയുടെ ആവശ്യമില്ല. ജീവിക്കുന്നവർക്ക് വേണ്ടിയല്ല മരി ച്ചവർക്ക് വേണ്ടിയാണ് അഷ്റഫ് ജീവിക്കുന്നത്.
അപരിചിതമായ മൃ തദേഹത്തിന് വേണ്ടി അന്യനാട്ടിലെ നി യമത്തിന്റെ നൂലാമാലകൾക്ക് പിന്നാലെ പോകുന്നത് മ രിച്ചവരിൽ നിന്നോ ജീ വിച്ചിരിക്കുന്നവരിൽ നിന്നോ പ്രതിഫലം പ്രതീക്ഷിച്ചല്ല. അഗാധമായൊരു പു ണ്യകർമ്മത്തിന്റെ അ ത്യപൂർവ്വമായ ശക്തിസൗന്ദര്യത്തെ തുറന്ന് കാട്ടുകയാണ് അഷ്റഫ്.
‘ഞാനൊക്കെ മ രിച്ചാൽ കൊണ്ടുപോകാൻ ഇക്ക ഉണ്ടാകുമല്ലോ’ എന്നു ചോദിച്ച യുവാവിന്റെ മൃ തദേഹം കയറ്റി അയക്കേണ്ടി വന്ന അനുഭവം അഷ്റഫ് താമരശ്ശേരിയാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ്. ഷാർജ വിമാനത്താവളത്തിലെ സെ ക്യൂരിറ്റി ജീവനക്കാരനായ യുവാവിനെ മൃ തദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള രേഖകൾ ശരിയാക്കാൻ പോകുമ്പോൾ പല തവണ അഷ്റഫ് കണ്ടിട്ടുള്ളതാണ്.
കഴിഞ്ഞ ദിവസം ഈ യുവാവിന്റെ മൃ തദേഹം നാട്ടിലേക്ക് അയക്കേണ്ടി വന്ന അനുഭവമാണ് ഇപ്പോൾ അഷ്റഫ് താമരശ്ശേരി ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വിവരിക്കുന്നത്
അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ –
ഇന്ന് 5 മലയാളികളുടെ മൃ തദേഹമാണ് ന ടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതിൽ ഒരു സുഹൃത്തിൻറെ മര ണം നിറ ക ണ്ണുകളോടെയല്ലാതെ വിവരിക്കാൻ കഴിയില്ല……
ഷാർജയിൽ നിന്നും മൃ തദേഹങ്ങൾ അയക്കുമ്പോൾ വിമാനത്താവളത്തിലുള്ള പൊ ലീസ് ഐഡ് പോസ്റ്റിൽ നിന്നും രേഖകൾ സീൽ ചെയ്ത് വാങ്ങിക്കേണ്ടതുണ്ട്. ഇതിനായി ഏതാണ്ട് എല്ലാ ദിവസങ്ങളിലും ഞാൻ അവിടെ കയറി ഇറങ്ങാറുണ്ട്. ഇതിനിടയിൽ കണ്ടു മുട്ടാറുള്ള മലയാളിയായ ഒരു സെ ക്യുരിറ്റിക്കാരൻ എന്നോട് സൗഹൃദം കാണിച്ച് പലപ്പോഴും നമ്പർ ചോദിക്കാറുണ്ട്.
തിരക്കിനിടയിൽ നമ്പർ നൽകാൻ മറന്ന് പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു പട്ടാമ്പിക്കാരൻ മര ണപ്പെട്ടതുമായി ബന്ധപ്പെട്ട് അവിടെ പോയി തിരക്കിൽ ഇറങ്ങി വരികയായിരുന്നു ഞാൻ. അപ്പോഴും ഈ സുഹൃത്ത് മുന്നിൽ വന്നു പെട്ടു.
കയ്യിൽ ഒരു കേക്കിൻറെ കഷ്ണവും കരുതിയിട്ടുണ്ട്. അത് തന്ന ശേഷം എന്നോട് ഒരു കാര്യം പറഞ്ഞു. ” ഇക്കയുടെ നമ്പർ ഞാൻ വേറെ ആളിൽ നിന്നും സംഘടിപ്പിച്ചു. എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാമല്ലോ എന്ന് കരുതിയാണ്. ഞാനൊക്കെ മ രിച്ചാൽ കൊണ്ട് പോകാൻ ഇക്ക ഉണ്ടാകുമല്ലോ “.
ഞാൻ ആ കേക്ക് തിന്നുന്ന സമയത്തിനുള്ളിൽ അദ്ദേഹം ഇത്രയും പറഞ്ഞു വെച്ചു. ” ഒഴിവ് ദിനങ്ങളായ ശനിയും ഞായറും അല്ലാത്ത ദിവസം മ രിച്ചാൽ മതി “. എന്ന് ഞാൻ തമാശയായി മറുപടിയും പറഞ്ഞു. അത് കേട്ട് ഞങ്ങൾ പരസ്പരം ചിരിച്ച് കൈ കൊടുത്താണ് പിരിഞ്ഞത്.
ഓട്ടപ്പാച്ചിലിനിടയിൽ ഭക്ഷണം കഴിച്ചിട്ടില്ലാതിരുന്നതിനാൽ അദ്ദേഹം സ്നേഹത്തോടെ തന്ന കേക്കിൻ കഷ്ണത്തിന് എൻറെ വിശപ്പിനെ തെല്ലൊന്ന് ആശ്വസിപ്പിക്കാൻ കഴിഞ്ഞിരുന്നു. ദിനംപ്രതി നിരവധി പേർ മ രിച്ച വിവരം പറഞ്ഞു എന്നെ വിളിക്കാറുണ്ട്.
ഇന്നലെ വന്ന വിളി കേട്ട് പതിവില്ലാതെ ഞാനൊന്ന് ഞെ ട്ടിപ്പോയി. കാസർകോട് മധൂർ കൂടൽ ആർ.ഡി നഗർ ഗുവത്തടുക്ക ഹൗസിലെ എം.കെ ചന്ദ്രന്റേയും സാവിത്രിയുടേയും മകൻ സച്ചിൻ എം.സി (24) , വിമാനത്താവളത്തിലെ സെ ക്യുരിറ്റി ജീവനക്കാരനായ ആ പ്രിയ സുഹൃത്തിൻറെ മര ണ വാർത്തയുമായിട്ടായിരുന്നു ആ ഫോൺ കോൾ.
മനസ്സ് വല്ലാതെ നൊ മ്പരപ്പെട്ടു. ഇത്രയേയുള്ളൂ മനുഷ്യരുടെ കാര്യം. എപ്പോഴാണ് അവസാന ശ്വാസം മുകളിലെക്കെടുത്ത് പുറത്തേക്ക് വിടാൻ കഴിയാതെ നിശ്ചലമായി പോകുന്നതെന്ന് ആർക്കും പറയാൻ കഴിയില്ല…… വി ടപറഞ്ഞ പ്രിയ സുഹൃത്തിന് നി ത്യശാന്തി നേരുന്നു…..
Ashraf Thamarasery