
കോ ടതിയിൽ വച്ച് യുവതി പറഞ്ഞത് കേട്ടോ…. ജ ഡ്ജി പോലും ഞെ ട്ടി… യുവതിയുടെ വെളിപ്പെടുത്തൽ
ജീവിതം സമ്മാനിച്ച ഇരുണ്ട അധ്യാങ്ങളെ കുറിച്ച് വികാരനിർഭരമായി കുറിക്കുകയാണ് സിൻസി അനിൽ. സ്വപ്നം കണ്ടതോ കണക്കു കൂട്ടിയതോ ഒന്നുമായിരിക്കില്ല മുന്നിലേക്ക് എത്തിക്കിട്ടുന്ന ജീവിതമെന്നു സിൻസി തന്റെ കുറുപ്പിലൂടെ വ്യക്തമാക്കുന്നു.
കേട്ട് രസിക്കാനല്ല… ആദ്യമായി താൻ നേരിട്ടത് വെളിപ്പെടുത്തി യുവതി…ഞെ ട്ടിക്കുന്ന വെളിപ്പെടുത്തൽ
സിൻസിയുടെ കുറുപ്പിൽ പറയുന്നത് ഇങ്ങനെ , എന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ആയിരുന്നു മകന്റെ ജനനം. ഒട്ടും സുരക്ഷിതമായിരുന്നില്ല അവനെ ഉദരത്തിൽ പേറിയുള്ള ഗ ർഭകാലം. അനുവാദം ചോദിക്കാതെ ഓടിയെത്തുന്ന ഓർമ്മകൾ സമ്മാനിക്കുന്നത് ക ണ്ണുനീർ മാത്രമല്ല ഉയർന്നു പറക്കേണ്ട ഒരു ജീവിതം ഇരുപതാം വയസ്സിൽ തന്നെ സ്വയം ച വിട്ടി അ രച്ചതിന്റെ നിരാശ കൂടിയാണ്.
പ്രണയവിവാഹം ആയിരുന്നു. 33 വയസ്സുള്ള ആൾക്ക് 20 ക്കാരിയായ എന്റെ മാനസിക അവസ്ഥയിലേക്ക് ഇറങ്ങി ചിന്തിക്കാനോ 20 ക്കാരിയായ എനിക്ക് 33 വയസ്സിന്റെ പക്വതയിലേക്ക എത്താനോ സാധിക്കില്ലന്ന് ഞാൻ മനസ്സിലാക്കി വന്നപ്പഴേക്കും മകനെ ഗ ർഭം ധരിച്ചിരുന്നു. മാനസികമായി തകർന്നിരിക്കുന്ന ഞാൻ ഏഴര മാസത്തിൽ അവനെ പ്രസവിച്ചു.
എട്ട് തവണ നിർത്താൻ പറഞ്ഞു, ഡ്രൈവർ കേട്ടില്ല, ഒടുവിൽ യുവതി ചെയ്തത് കണ്ടോ
എന്റെ മകനെ നീ വശീകരിച്ചെടുത്തു ഇനിയെന്റെ ഭർത്താവിനെ വശീകരിക്കാൻ അല്ലേ നീ നടക്കുന്നത് എന്ന ചോദ്യം കേറി ചെന്നിടത്ത് എനിക്ക് ന രകമാക്കി മാറ്റി. ചേർത്ത് പിടിക്കേണ്ടിടത്തു നിന്ന് മൗനവും. ഇതെല്ലാം എന്നേക്കാൾ അപ്പുറം വേദനിപ്പിച്ചത് എന്റെ അപ്പനെ തന്നെ ആയിരുന്നു. ചർച്ചകൾ കൗൺസിലിംഗ് എല്ലാം നടന്നു.
ഒടുവിൽ അവർ നിരത്തിയ ഡിമാൻഡുകൾ അംഗീകരിക്കാൻ ഞാനും എന്റെ അപ്പനും തയ്യാറായില്ല. എനിക്ക് പറ്റാത്തിടത്തു നിന്നും ഇറങ്ങി പോരാൻ കൈപിടിച്ചത് എന്റെ അപ്പൻ ആയിരുന്നു. എന്റെ മകനെ നോക്കിയതും എന്നെ വീണ്ടും പഠിപ്പിച്ചതും എന്റെ മാതാപിതാക്കൾ ആയിരുന്നു.
ഇതിനിടയിൽ അവർക്ക് അമേരിക്കയിലേക്ക് പോവേണ്ടി വന്നു. അങ്ങനെ നാലുവർഷത്തോളം ഞാനും അവനും മാത്രമായി ഒരു ജീവിതം കടന്നുപോയി. വിവാ ഹമോചിതയായ പെണ്ണായതിനാൽ തന്നെ രാത്രി സുഖവിവരം അന്വേഷിക്കാനുള്ള പല മാന്യന്മാരുടെ ഫോൺ വിളികളും പലവിധ നാടകങ്ങളും കണ്ടു.
തൃശൂർ പാലക്കാട് റൂട്ടിൽ ബസ് ഓടിച്ചുകൊണ്ടിരിക്കെ ഡ്രൈവർ ചെയ്തത് കണ്ടോ?
കഷ്ടപാടുകളിൽ അയൽക്കാരൊക്കെ സഹായിച്ചു എങ്കിലും ഞാനും മകനും തനിയെ ജീവിതത്തോട് പൊ രുതികൊണ്ടിരുന്നു. ഒരാളെ ഒരുപാടങ്ങു ത ളർത്തിയാൽ തിരിച്ചു കേറില്ല എന്ന ശാസ്ത്രം കൊണ്ടാകാം പ്രകൃതി വീണ്ടും എനിക്കൊരു വിവാഹ ജീവിതം നൽകിയത്. ഇന്ന് ഞാൻ അദ്ദേഹത്തിന്റെ ഭാര്യയും ഒരു മകളുടെ കൂടി അമ്മയും മറ്റൊരു മാതാപിതാക്കളുടെ മരുമകളും കൂടിയാണ്.
അന്നത്തെ എന്നിൽനിന്നും ഇന്നത്തെ എന്നിലേക്കുള്ള യാത്ര അതി സാഹസികമായിരുന്നു. പിരിയുമ്പോൾ മകനെ മാസംതോറും കാണാനുള്ള സാഹചര്യം ഉണ്ടാക്കി തരാമെന്ന് പറഞ്ഞ കോ ടതിയോട് അവന്റെ അച്ഛൻ പറഞ്ഞു അതിന്റെ ആവശ്യം ഇല്ലായെന്ന്. അതുകേട്ടതോടെ കുഞ്ഞിന്റെ ചിലവിനുള്ള പണം വാങ്ങിത്തരാമെന്നു പറഞ്ഞ കോ ടതിയോട് ഞാനും പറഞ്ഞു എനിക്ക് അതിന്റെ ആവശ്യമില്ല എന്ന്.
തിരുവല്ലയിൽ 13 വയസുകാരിക്ക് സംഭവിച്ചത്… വാ വിട്ടു നി ലവിളിച്ച് മാതാപിതാക്കൾ
20 വയസ്സിൽ വിവാഹം കഴിച്ചുപോയി. ഇരുപത്തിമൂന്നാം വയസ്സിൽ തിരികെ എത്തിയപ്പോൾ ആകെയുള്ളത് പപ്പാ തന്ന കുറച്ചു ആഭരണങ്ങളും ബുദ്ധിമുട്ടുകൾ നേരിടുന്ന കുഞ്ഞും ഒരു ഡിഗ്രി സർട്ടിഫിക്കറ്റും മാത്രമായിരുന്നു. കഷ്ടപാടുകൾക്കിടയിലും ഉയർന്ന മാർക്കോടെ തന്നെ ഓപ്താമോളജി പാസ്സായി ജോലിയിൽ പ്രവേശിച്ചു.
അതുകൊണ്ട് പെൺ കുഞ്ഞുങ്ങളെ വീണ്ടും പറയുന്നു , സ്വപ്നം കണ്ടതോ കണക്കു കൂട്ടിയതോ ഒന്നും ആയിരിക്കില്ല മുന്നിലേക്ക് എത്തി കിട്ടുന്ന ജീവിതം. അതുകൊണ്ട് ഒരു സ്ഥിരവരുമാനം ഇല്ലാതെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കരുത്. സൗന്ദര്യമോ കുടുംബ മഹിമയോ ഭർത്താവിന്റെ വരുമാനവോ കണ്ട് പെൺ മക്കളെ ഒരു മാതാപിതാക്കളും പറഞ്ഞയിക്കരുത്. അവർക്കു കൊടുക്കാൻ ഉള്ളത് സ്ത്രീധനം അല്ല. നല്ല വിദ്യാഭ്യാസമാണ്. മാറ്റങ്ങൾ അനിവാര്യമാണ്. കാലം അത് നമ്മുടെ പെൺ മക്കളിലൂടെ അടയാളപ്പെടുത്തട്ടെ. ഇങ്ങനെ ആയിരുന്നു കുറിപ്പ്
ഈശ്വരാ… പ്രശസ്ത നടന് സംഭവിച്ചത് കണ്ടോ? പ്രാർത്ഥനയിൽ ആരാധകർ.