
കരമടക്കാൻ ചെന്നയാളോട് പ്രിന്റർ കേടെന്ന് ജീവനക്കാർ. 9 രൂപയുടെ കാര്യത്തിന് അക്ഷയയിൽ പോയി 59 രൂപ കൊടുക്കാനാവില്ലെന്ന് ആഗതൻ. പിന്നെ വില്ലേജ് ഓഫീസിൽ നടന്നത്
കേരളത്തിലെ വില്ലേജ് ഓഫീസുകളിലെ കെടുകാര്യസ്ഥതയും, അ ഴിമതിയും കുപ്രസിദ്ധമാണ്. ഏത് മുന്നണി ഭരണത്തിൽ ഇരുന്നാലും ഇതിനൊന്നും കാര്യമായി മാറ്റമുണ്ടാകാറില്ല. 2021 ഒക്ടോബർ രണ്ടിനകം സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുമെന്ന് കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
വിദ്യാ സാഗറിന്റെ മൃതദേഹം വീട്ടിലെത്തിച്ചു.. മകളെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ് മീന
അഞ്ച് വർഷത്തിനകം വില്ലേജ് ഓഫീസുകൾ പൂർണമായും സ്മാർട്ടാക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. പക്ഷെ എന്തൊക്കെ ചെയ്താലും ജനങ്ങളെ വട്ടം ചുറ്റിക്കുന്നത് ഇപ്പോഴും പല വില്ലേജ് ഓഫീസിലെയും പതിവ് കാഴ്ചയാണ്.
സംസ്ഥാനത്തെ വില്ലേജ് ഓഫീസർമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കിയിരുന്നു. ജനങ്ങൾ ഏറ്റവുമധികം ബന്ധപ്പെടുന്ന ഓഫീസുകളാണ് വില്ലേജ് ഓഫീസുകൾ. അതിനാൽ വേഗവും കാര്യക്ഷമവുമായ സേവനങ്ങൾ അനിവാര്യമാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി.
പാലക്കാടിനെ നടുക്കിയ സംഭവം, മകനെ എടുത്ത് ഉമ്മവച്ചു; ഭാര്യയെ ഭർത്താവ് ചെയ്തത് കണ്ടോ? നടുങ്ങി നാട്
ഇക്കഴിഞ്ഞ വർഷം 1666 വില്ലേജ് ഓഫീസുകളിൽ 126 എണ്ണം സ്മാർട്ടായി. 342 ഓഫീസുകൾ സ്മാർട്ട് ആക്കുന്ന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ബാക്കിയുള്ളവ കൂടി ഉടനടി സ്മാർട് ആക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാലാനുസൃതമായി നടക്കേണ്ട പരിഷ്കരണങ്ങളുമായി പല ജീവനക്കാരും പൊരുത്തപ്പെടാത്തതാണ് പ്രശ്നം.
കരമടക്കാൻ ചെന്നയാളോട് പ്രിന്റർ കേടാണെന്ന് പറഞ്ഞതിനെത്തുടർന്ന് വെട്ടിക്കവല വില്ലേജ് ഓഫീസിൽ നടന്ന തർക്കമാണ് ഇപ്പോൾ സൈബറിടങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത്. പ്രിന്റർ വർക്ക് ചെയ്യുന്നില്ലെന്നും അക്ഷയയിൽ പോകാനും വില്ലേജ് ഓഫീസ് ജീവനക്കാർ പറഞ്ഞതോടെ സേവനം തേടി എത്തിയയാൾ പ്രതികരിച്ചു.
നിരവധി സിനിമകളിലെ നിറ സാന്നിദ്ധ്യം – അനുശോചനം അറിയിച്ച് താരങ്ങളും പ്രേക്ഷകരും
9 രൂപയുടെ കാര്യത്തിന് അക്ഷയയിൽ പോയി 59 രൂപ കൊടുക്കാനാവില്ലെന്ന് ആഗതൻ പറഞ്ഞതോടെ ഓഫീസിൽ തർക്കമായി. തുടർന്നുണ്ടായ സംഭവവികാസങ്ങൾ കാണാൻ വീഡിയോ കാണുക.
നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിന്റെ യഥാർഥകാരണം