
പപ്പയുടെ കൈപിടിച്ചു കുഞ്ഞിലെ മുതൽ നടന്ന മക്കൾ ഒടുവിൽ ഈ പപ്പക്കൊപ്പം തന്നെ യാത്രയായി
പത്തനംതിട്ടയിൽ വെണ്ണിക്കുളത്തു കാർത്തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർ ഒരുമിച്ച് മരണപ്പെട്ടതിന്റെ ദുഖത്തിലാണ് നാടും വീടും. ഇടുക്കി കുമളി സ്വദേശികളായ അച്ഛനും രണ്ട് പെൺമക്കളുമാണ് മ രിച്ചത്. മല്ലപ്പള്ളിക്ക് അടുത്ത് വെണ്ണിക്കുളത്താണ് സംഭവം കുമളി ചക്കുപാലം സ്വദേശിയായ ചാണ്ടി മാത്യു, മക്കളായ ഫേബാ ചാണ്ടി, ബ്ലസി ചാണ്ടി എന്നിവരാണ് മ രിച്ചത്.
ഒടുവിൽ നീണ്ട കാത്തിരിപ്പിന് വിരാമം, സുബി സുരേഷിന് വിവാഹം ; വരൻ ആരാണെന്ന് മനസ്സിലായോ?
രണ്ട് ദിവസത്തെ അവധി കഴിഞ്ഞു കുട്ടികളെ തിരുവല്ലയിൽ കൊണ്ട് വിടാനാണ് പിതാവ് ചാണ്ടി കാറിൽ പോയത്. മാവേലിക്കരയും പരുമലയിലും പഠിക്കുന്ന മക്കൾക്ക് രാവിലെ തിരുവല്ലയിൽ എത്താനുള്ള വാഹനത്തിൻറെ ബുദ്ധിമുട്ട് കൂടി കണക്കിലെടുത്തായിരുന്നു ഈ യാത്ര.
ഇതിനിടയിലാണ് വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന നിയന്ത്രണം വിട്ട് കാർ വെള്ളം നിറഞ്ഞു തോട്ടിലേക്ക് മറിഞ്ഞതും, മൂന്ന് പേരുടെ ജീവൻ നഷ്ടപ്പെട്ടതും. ഇതിലാണ് ഷാൻറിക്ക് ഭർത്താവിനെയും മക്കളെയും നഷ്ടപ്പെട്ടത്.
മഞ്ഞുരുകും കാലത്തിലെ ഈ ജാനിക്കുട്ടിയെ മറന്നോ ? ബേബി നിരഞ്ജനയുടെ പുതിയ ലുക്ക് കണ്ടോ – വൈറൽ
കാറിനുള്ളിൽ നിന്നും ആളുകളെ എടുത്തെങ്കിലും അപകടത്തിൽപ്പെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല. കാറിൽ നിന്നും ലഭിച്ച വിദ്യാർഥിനിയുടെ കോളേജ് ഐഡി കാർഡിലെ വിവരങ്ങളിൽ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. പരുമലയിലെ കോളേജിലെ വിദ്യാർഥിനിയാണെന്ന് വ്യക്തമായതോടെ ഇതനുസരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ വെണ്ണിക്കുളം കല്ലുപാലത്തിൽ വച്ച് നിയന്ത്രണം തെറ്റിയ കാർ ആറ്റിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. അറ്റിലേക്ക് മറിഞ്ഞ കാർ നാട്ടുകാരും ഫയർഫഴ്സും ചേർന്ന് അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.
മകളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ കാലുപിടിച്ചു.. ഒടുക്കം അറിഞ്ഞത് മര ണ വാർത്ത
ഫേബയും ബ്ലസിയും അപകട സ്ഥലത്തും ചാണ്ടി മാത്യു കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചുമാണ് മ രിച്ചത്.തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുന്നിൽ പോയ സ്വകാര്യ ബസ്സിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചതിനിടെയാണ് കാർ തോട്ടിലേക്ക് മറിഞ്ഞത് എന്നാണ് വിവരം. ഇരുപത് മിനിട്ടോളം കാർ വെള്ളത്തിലൂടെ ഒഴുകി മുന്നോട്ട് പോയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
നാട്ടുകാരുടെ നേ തൃത്വത്തിലാണ് ഒഴുക്കിൽപ്പെട്ട കാറിൽ നിന്ന് യാത്രക്കാരെ പുറത്തെടുത്തത്. മൃ തദേഹങ്ങൾ കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.
മകനോട് ചെയ്തതിന് നിങ്ങൾ പശ്ചാത്തപിക്കും; വീണ നായരുടെ പുതിയ വീഡിയോയെ കുറിച്ച് ആരാധകർ