
വീണ പൊട്ടിക്കരഞ്ഞുകൊണ്ട് തൻ്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ
ബിഗ് സ്ക്രീൻ – മിനി സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് വീണ നായർ. പക്ഷെ പ്രേക്ഷകർ കൂടുതലായി താരത്തെ അറിയുന്നത് ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. സ്ക്രീനിൽ കാണുന്നത് പോലെയല്ല ജീവിതമെന്നും, തന്നെക്കുറിച്ച് ആർക്കും അറിയാത്ത നിരവധി കാര്യങ്ങളുണ്ടെന്നും പറഞ്ഞുകൊണ്ടാണ് വീണ ബിഗ്ബോസ് വേദിയിൽ വെച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയത്.
അതെസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കു മുൻപ് വീണനായരും ഭർത്താവും വേ ർപിരിഞ്ഞു എന്ന വാർത്തകൾക്ക് പിന്നാലെയാണ് അന്ന് ഷോയിൽ വെച്ച് അന്ന് പറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലായി മാറുന്നത്. ബിഗ്ബോസിൽ രണ്ടാം ദിവസം സ്വയം പരിചയപ്പെടുത്തുന്നതിൻ്റെ ഭാഗമായി വീണ, തനിയ്ക്ക് ലഭിച്ച ടാസ്ക്കിൽ ജീവിതകഥ വെളിപ്പെടുത്തി പൊ ട്ടികരയുകയായിരുന്നു.
കോട്ടയം ജില്ലയിലാണ് വീണയുടെ ജനനം. പ്ലസ്ടുവിന് പഠിക്കുന്ന സമയത്ത് അഭിനയരംഗത്ത് എത്തിയത് മുതലുള്ള കഥകൾ താരം പങ്കുവെച്ചു. ചെറുപ്പം മുതലേ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന വ്യക്തിയാണ് വീണ. ബിസ്നസ് പൊട്ടിയതോട് കൂടെ കുടുംബത്തിൻ്റെ അവസ്ഥ മോശമായതായും, അങ്ങനെയാണ് സീരിയലുകൾ ചെയ്ത് തുടങ്ങിയതെന്നും, അന്ന് മുതൽ കുടുംബം നോക്കുന്നത് താനാണെന്നും, സീരിയലിൽ അഭിനയിച്ച് കിട്ടിയ പൈസ കൊണ്ടാണ് ചേട്ടൻ്റെ വിവാഹം വരെ നടത്തിയതെന്നും വീണ പറഞ്ഞിരുന്നു.
അച്ഛനും, അമ്മയ്ക്കും അസുഖം വന്നതോട് കൂടെ കുടുബത്തി ൻ്റെ മുഴുവൻ ചുമതലയും വീണയുടെ ചുമലിലാവുകയായിരുന്നു. അമ്മയ്ക്ക് അസുഖം കൂടി ആശുപത്രിയിലായ സമയത്ത് കിഡ്നി കൊടുത്തും അമ്മയെ ചികിത്സിക്കണം, പണത്തിന് വേണ്ടി എന്തും ചെയ്യാം എന്ന നിലയിലായിരുന്നു തൻ്റെ അവസ്ഥയെന്ന് വീണ സൂചിപ്പിക്കുകയും ചെയ്തു
സുരാജ് വെഞ്ഞാറമൂട്, കലാഭവൻ മണി പോലുള്ളവർ തന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും വീണ തുറന്ന് പറഞ്ഞിരുന്നു. പതിനഞ്ച് ദിവസം ആശുപത്രിയിൽ കിടന്ന് അമ്മ പിന്നീട് മ രിക്കുകയായിരുന്നു. അമ്മ മരിച്ച് ആറ് മാസം ആവുമ്പോഴേക്കും വീണയുടെ ജീവിതത്തിൽ മറ്റൊരു അപ്രതീക്ഷിത ദുരന്തം കൂടെ സംഭവിക്കുകയായിരുന്നു.
വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് ദീപൻ മുരളി, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
അച്ഛനും മ രിച്ചു. അച്ഛൻ്റെ മൃതശരീരം വിട്ട് കിട്ടുന്നതിനായി ഇരുപത്തിയാറായിരം രൂപയ്ക്ക് വേണ്ടി പലരോടും ഇരന്ന സന്ദർഭവും വേദനയോടെ വീണ പറഞ്ഞിരുന്നു. വീണയുടെ വിവാഹത്തിന് കേവലം നാൽപ്പത്തി മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കയെയാണ് അച്ഛൻ മ രിക്കുന്നത്.
അച്ഛൻറെ മര ണാന്തര ചടങ്ങുകൾക്ക് ശേഷം അബുദാബിയിൽ ജോലി ചെയ്യുകയായിരുന്ന ചേട്ടൻ മടങ്ങി പോയതോടെ, അച്ഛനും അമ്മയും ചേട്ടനും ഒന്നും ഇല്ലാതെയാണ് തൻ്റെ വിവാഹം നടന്നതെന്നും വീണ കൂട്ടിച്ചേർത്തു.
എൻറെ കുഞ്ഞിൻറെ കാത് കുത്ത്, ആ രഹസ്യം പരസ്യമാക്കി അനു ജോസഫ്; ആരുടേയും കണ്ണ് നനയിക്കുന്ന വീഡിയോ കാണാം
കുടുംബം നോക്കുവാനും, എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള തിരക്കിനിടയിലും അമ്മയെയും, അച്ഛനെയും സ്നേഹിക്കാൻ കഴിയാതെ പോയെന്നും, , ഇപ്പോൾ ഭർത്താവിനും, കുടുംബത്തിനുമൊപ്പം ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും വീണ അന്ന് പറഞ്ഞിരുന്നു. ഭർത്താവും കുടുംബവും തനിക്കു വേണ്ട സ്നേഹവും എല്ലാവിധ പിന്തുണയും നൽകുന്നു എന്ന് പറയുകയും അത് ഏറെ ശ്രദ്ധ നേടിയ വാക്കുകളായിരുന്നു.
തന്റെ കല്യാണം ഉറപ്പിച്ച സമയത്താണ് അച്ഛനും, അമ്മയും മരണപ്പെടുന്നതെന്നും, കഷ്ടപ്പാടുകൾ അറിഞ്ഞാൽ തന്നെ ഇട്ടിട്ട് പോകുമെന്ന് കരുതി ആ സമയത്ത് കണ്ണേട്ടനോട് ഒന്നും പറയാൻ പറ്റിയില്ലെന്നും പക്ഷെ ഭർത്താവിന്റെ അമ്മയോട് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിരുന്നെന്നും, കണ്ണേട്ടനോട് ഒന്നും പറയാൻ പറ്റാത്തതിൽ വിഷമമുണ്ടെന്നും അതിൽ മാപ്പ് ചോദിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വീണ അന്ന് ബിഗ് ബോസ് വേദിയിൽ പൊട്ടി കരയുക ആയിരുന്നു.