മകനോട് ചെയ്തതിന് നിങ്ങൾ പശ്ചാത്തപിക്കും; വീണ നായരുടെ പുതിയ വീഡിയോയെ കുറിച്ച് ആരാധകർ
മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ചുരുങ്ങിയ സമയം കൊണ്ട് ഇടം നേടിയ താരമാണ് നടി വീണാനായർ. തട്ടീം മുട്ടീം സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. കുറച്ച് ദിവസങ്ങളായി താരത്തെ സോഷ്യൽ മീഡിയയിൽ വിവാദങ്ങൾ വിടാതെ പിന്തുടരുകയാണ്. ബിഗ്ബോസ് ഷോയിൽ പങ്കെടുത്തിരുന്ന താരം ആ ഷോയെ ചൊല്ലിയുണ്ടായ പിണക്കത്തിൽ ഭർത്താവുമായി വേർപിരിയുന്നുവെന്നും, വേർപിരിഞ്ഞുവെന്നും ഗോസിപ്പുകൾ പടർന്നിരുന്നു.
മഞ്ഞുരുകും കാലത്തിലെ ഈ ജാനിക്കുട്ടിയെ മറന്നോ ? ബേബി നിരഞ്ജനയുടെ പുതിയ ലുക്ക് കണ്ടോ – വൈറൽ
ഈ വിവാദങ്ങൾ കെട്ടടങ്ങും മുമ്പാണ് സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ച നടക്കുന്നത്. യുട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. മകനൊപ്പമുള്ള വിശേഷങ്ങളും നിത്യ ജീവിതത്തിലെ കാര്യങ്ങളുമെല്ലാം വീണ ഈ യുട്യൂബ് ചാനൽ വഴി പങ്കുവെക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ മകനേയും കൂട്ടി ടാറ്റു ചെയ്യാൻ പോയതിന്റെ വീഡിയോയാണ് വീണ പങ്കുവെച്ചിരിക്കുന്നത്. വീണ രണ്ട് ടാറ്റുവും മകൻ ഒരു ടാറ്റുവും അടിച്ചിരുന്നു.
ആഗ്രഹിക്കുന്ന ഡിസൈൻ വീണ ടാറ്റു ആർട്ടിസ്റ്റിന് കാണിച്ച് കൊടുത്തിരുന്നു. ആദ്യം ചെറുതായി തുടങ്ങിയാൽ മതിയെന്നായിരുന്നു വീണ പറഞ്ഞത്. പയ്യെ ചെയ്താൽ മതി അമ്മയ്ക്ക് വേദന എടുക്കുമെന്നായിരുന്നു ടാറ്റു ആർടിസ്റ്റിനോട് മകൻ അമ്പൂച്ചൻ പറഞ്ഞത്. താൻ കൈയ്യിലെഴുതിയ പേരിനെക്കുറിച്ച് വീണ സംസാരിച്ചിരുന്നു.
മകളുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാരുടെ കാലുപിടിച്ചു.. ഒടുക്കം അറിഞ്ഞത് മര ണ വാർത്ത
വീണയുടെ ടാറ്റു കണ്ടാണ് മകനും ടാറ്റു ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇയക്കുട്ടിയുടെ പേരും ഗണപതിയുടെ ഫോട്ടോയുമാണ് അമ്പാടിയുടെ കൈയ്യിൽ വരച്ചത്. എന്തൊരു നാണവും ആകാംക്ഷയുമാണ് ഇവനെന്ന് നോക്കിയെ എന്നാണ് മകനെ കണ്ട് വീണ പറഞ്ഞത്. ആരാണ് ഇയക്കുട്ടി എന്ന് ചോദിച്ചപ്പോൾ എന്റെ ഗേൾഫ്രണ്ടാണെന്നായിരുന്നു അമ്പാടിയുടെ മറുപടി. എയ്ക്ക് പുറമെ മകന്റെ യഥാർഥ പേരായ ധൻവിൻ എന്ന നാമവും വീണ കൈയ്യിൽ ടാറ്റു ചെയ്തു.
ഇത്രയും ചെയ്തിട്ടും തനിക്ക് വലിയ വേദനയൊന്നും അനുഭവപ്പെട്ടില്ലെന്നായിരുന്നു വീണ പറഞ്ഞത്. മാത്രമല്ല ഈ രണ്ട് ടാറ്റുവും തനിക്കേറെയിഷ്ടമായിയെന്നും വീണ കൂട്ടിച്ചേർത്തു. ചെറിയൊരു ഉറുമ്പ് കടിക്കുന്ന വേദന മാത്രമേയുണ്ടായിരുന്നുള്ളൂ എന്നും താരം പറയുന്നു. വീഡിയോ വൈറൽ ആയെങ്കിലും വ്യൂവ്സ് കൂട്ടാൻ മകനെക്കൊണ്ട് ടാറ്റൂ ചെയ്തതിനെതിരെ വലിയൊരളവിൽ വിമർശനം ഉയരുന്നുണ്ട്.
കാണികൾ എല്ലാവരും ഒരേപോലെ എഴുനേറ്റ് നിന്ന് കയ്യടിച്ചുപോയി , വീഡിയോ കാണാം
ഇത്ര ചെറിയ പ്രായത്തിൽ കുട്ടിയെ ടാറ്റു അടിപ്പിച്ചത് വളരെ തെറ്റായിപ്പോയി… ഭാവിയിൽ അതോർത്ത് റിഗ്രറ്റ് ചെയ്യേണ്ടി വരും’ എന്നൊക്കെയായിരുന്നു കമന്റുകൾ. അതേ സമയം വിവാ ഹമോചന വാർത്തയെക്കുറിച്ച് വീണയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു…
ഡിവോഴ്സായിട്ടില്ല. എല്ലാ വീട്ടിലുമുണ്ടാവില്ലേ ചെറിയ ചെറിയ പ്രശ്നങ്ങൾ. അതേയുള്ളൂ.’ ഞാനിങ്ങട് പോരുന്നു എന്ന് പറഞ്ഞപ്പോൾ എല്ലാവരും അതേക്കുറിച്ച് ചോദിക്കും… നമ്മൾ പിരിഞ്ഞിട്ടല്ലല്ലോ എന്ന് പറയുക എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു’ വീണ പറഞ്ഞു.
ഒടുവിൽ നീണ്ട കാത്തിരിപ്പിന് വിരാമം, സുബി സുരേഷിന് വിവാഹം ; വരൻ ആരാണെന്ന് മനസ്സിലായോ?