
ഓണം ലോട്ടറി അടിച്ച ജയപാലന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ
ഈ വർഷത്തെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 25 കോടി രൂപ TJ 750605 നമ്പറിന്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണിത്. തങ്കരാജ് എന്ന ഏജന്റാണ് 25 കോടിയുടെ ഭാഗ്യടിക്കറ്റ് വിറ്റത്. ഈ വട്ടം ടിക്കറ്റ് എടുത്തവരും എടുക്കാത്തവരും ആകാംക്ഷയിൽ ആയിരുന്നു, കാരണം ആദ്യമായിട്ടാണ് 25 കോടി സമ്മാന തുകയായി ലഭിക്കുന്നത്.
ദുരന്തം 23 ആം വയസിൽ യാത്രയായി, സംഭവം വീട്ടിലേക്കു മടങ്ങും വഴി – സംഭവിച്ചത്
പക്ഷെ ഈ സമയത്തു തന്നെ മാധ്യമങ്ങൾ കഴിഞ്ഞ വർഷം ലോട്ടറി എടുത്തു പന്ത്രണ്ടു കോടി അടിച്ച ജയപാലന്റെ വീട്ടിലേക്കു പോയിരുന്നു; ഇപ്പോളത്തെ ജയപാലന്റെ അവസ്ഥ കാണുവാൻ. വളരെ മാന്യമായ രീതിയിൽ ഒട്ടുംതന്നെ പൊങ്ങച്ചം കാണിക്കാതെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം.
താൻ ചെയ്തു വന്നിരുന്ന തൊഴിൽ മറക്കാതെ തന്നെ ഇനിയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ഓട്ടോ ഓടിക്കലാണ് എന്റെ പണി ഇപ്പോളും അതിന്റെ ഫിനാൻസ് ഞാൻ അടച്ചു തീർത്തിട്ടില്ല; ഇപ്പോളും അടക്കുന്നുണ്ട്. മുപ്പത്തഞ്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ കയ്യിൽ ഏഴുകോടി രൂപ കിട്ടിരുന്നു.
അഭിരാമിയുടെ മുറിയിൽ കയറിയ അനിയൻ കാശി പൊട്ടിക്കരഞ്ഞു – ചേച്ചിപ്പെണ്ണിന്റെ പാവയെ കണ്ടു വിതുമ്പി
പക്ഷെ ഞാൻ അന്നേരം ആർക്കും അത് കൊടുത്തിരുന്നില്ല. ചെറിയ തുക മാത്രം കൊടുത്തു മറ്റുള്ളവരെ സഹായിച്ചു. ബാക്കി എല്ലാം ഞാൻ FD ആയി ഡെപ്പോസിറ്റ് ചെയ്തു. പിന്നീട് ആണ് കേന്ദ്ര സർക്കാരിന്റെ നികുതിയിനത്തിൽ ഒരുകോടി രൂപയിൽ അധികം അടക്കേണ്ടി വന്നത്. ചിലർ ഇതൊന്നും അറിയാതെയാണ് പണം ചെലവഴിക്കുന്നത്. അതാണ് അവശനായി കടക്കെണിയിലേക്കു പോകുന്നത്.
പിന്നീട് തന്റെ ബന്ധുക്കളെല്ലാം ശത്രുക്കളായി മാറി, കാരണം കാശു ചോദിച്ചിട്ടു കൊടുത്തില്ല എന്ന് പറഞ്ഞു. ഇതാണ് എന്റെ ഇപ്പോളത്തെ ഒരു വിഷമം. നിലവിൽ കിട്ടിയ തുക FD യിലും അതിൽ നിന്നും ലഭിക്കുന്ന തുക മ്യൂച്ചൽ ഫൗണ്ടിലുമാണ് ഇടുന്നതു. ഇനിയൊരു അഞ്ചു വർഷംകഴിഞ്ഞാലേ എനിക്ക് നല്ലൊരു തുക കിട്ടു.
ഞാൻ രണ്ടു സ്ഥലത്തു വസ്തുക്കൾ വാങ്ങിട്ടുണ്ട്, എന്റെ മക്കൾക്ക് വേണ്ടി. വളരെ അധികം പക്വതയോടു കൂടി, വളരെ അധികം ഭാവിയെ കുറിച്ച് മനസിലാക്കിയ രീതിയിൽ തന്നെയാണ് അദ്ദേഹം സംസാരിച്ചത്. മറ്റുള്ളവരുടെ ഉപദേശമൊന്നും തേടാതെ, തന്റെ മക്കളുമായി ആലോചിച്ചാണ് താൻ ഈ തീരുമാനം എടുത്തത് എന്ന് ജയപാലൻ പറയുന്നു.
ലോട്ടറി അടിച്ചു കിട്ടുന്ന തുക അടുത്ത രണ്ടു വർഷത്തേക്ക് ആർക്കും കൊടുക്കരുത്. കാരണം നികുതിയെന്നു പറഞ്ഞു കുറെ പണം അടക്കേണ്ടി വരും. ഇതിനിടക്ക് തനിക്കു നിരവധി സഹായങ്ങൾ ചോദിച്ചു എത്തിരുന്നു. മാത്രവുമല്ല ഭീഷണിയുമുണ്ടായിരുന്നു. ഏതായാലും തനിക്കുകിട്ടിയ തുകയിൽ സന്തുഷ്ട്ടവനാണെന്നു ജയപാലൻ തുറന്നു പറയുന്നു.