
നടി താരകല്യാണിന്റെ സർജറി കഴിഞ്ഞു – സംസാരിക്കാൻ കഴിയില്ല എന്ന് സൗഭാഗ്യ
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താര കുടുംബമാണ് താര കല്യാണിന്റേതു. അഭിനയത്രി, നർത്തകി എന്നിങ്ങനെ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായ താരം സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരുമായി കൂടുതൽ അടുക്കുന്നത്. പരമ്പരകളിൽ വില്ലത്തി വേഷങ്ങളിൽ കൂടുതലും കണ്ടിരുന്ന നടി, മകൾ സൗഭാഗ്യക്കൊപ്പം വീഡിയോകളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്.
നിറയെ പ്രതീക്ഷകളോടെ അവൾ അയാൾക്ക് മുന്നിൽ കഴുത്തു നീട്ടി – പക്ഷെ പകരം നൽകിയത് അവളുടെ ജീവൻ
മകൾ സൗഭാഗ്യവും മരുമകൻ അർജുൻ സോമശേഖരനും, പേരക്കുട്ടി സുദർശനയുമെല്ലാം ഇന്ന് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വീട്ടിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും സൗഭാഗ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. വ്ലോഗ്ഗിംഗിൽ സജീവമായ സൗഭാഗ്യയുടെ യൂട്യൂബ് ഇൻസ്റ്റാഗ്രാം പേജുകൾ വഴി വിവരങ്ങൾ പങ്കുവെക്കാറുണ്ട്.
അതിനിടയിൽ കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു വാർത്ത എന്നത് നടിയും നർത്തകിയുമായ താരാ കല്യാണിന്റെ ശാസ്ത്രക്രിയയെ കുറിച്ചുള്ള വാർത്തകളാണ്. മകൾ സൗഭാഗ്യ തന്നെയായിരുന്നു താര കല്യാണിന് ശാസ്ത്രക്രിയ നടത്തുന്നതിനെക്കുറിച്ച് ഒരു വീഡിയോയിലൂടെ പങ്കുവെച്ചിരുന്നത്. ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള ചിത്രങ്ങൾ മകൾ സൗഭാഗ്യ പങ്കുവെക്കുകയും ചെയ്തിരുന്നു. താരയ്ക്ക് എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്ന ആശങ്കയായിരുന്നു പ്രേക്ഷകർ.
മീനാക്ഷിയെ ഹോസ്റ്റലിൽ നിന്നും ചാടിച്ച് മാളവിക ജയറാം, ഇതറിഞ്ഞ ദിലീപിൻ്റെ പ്രതികരണം
തൊണ്ടയിൽ നിന്നും തൈറോയ്ഡ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടിയായിരുന്നു നടിയെ ആശുപത്രിയിലേക്ക് എത്തിച്ചത്. സംസാരിക്കുവാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് തൈറോയ്ഡ് ആണ് എന്ന് തിരിച്ചറിയുന്നത് എന്നാണ് സുബ്ബലക്ഷ്മി വീഡിയോയിലൂടെ പറയുന്നത്. സാധാരണ തൈറോയ്ഡ് മുഴകൾ ശസ്ത്രക്രിയ വഴി നീക്കം ചെയ്യേണ്ടതായി വരും.
മുഴ കാരണം ശ്വാസതടസ്സം, ശബ്ദ വ്യതിയാനം എന്നിവയൊക്കെ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടും ഇത്തര മാളുകളിൽ കാണുന്നുണ്ട്. ശസ്ത്രക്രിയയുടെ കാര്യങ്ങളെക്കുറിച്ച് ഒക്കെ കേട്ടപ്പോൾ ടെൻഷൻ ഉണ്ടെങ്കിലും ഡോക്ടർമാരിലും ദൈവത്തിലും ഒക്കെ വിശ്വസിച്ചാണ് ഓപ്പറേഷന് തയ്യാറാവുന്നത് എന്ന് താര കല്യാൺ വീഡിയോയിലൂടെ പറയുകയും ചെയ്യുന്നുണ്ട്. ഓപ്പറേഷന് ശേഷം ഉള്ള ചിത്രങ്ങളും വീഡിയോകളും ഒക്കെ തന്നെ ഇതിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൂർണമായി വിശ്രമം ആവശ്യമായി ഒരു ഓപ്പറേഷൻ ആണ് ഇത് എന്നാണ് പറയുന്നത്. ഇപ്പോൾ ആരാധകരുടെ ഭാഗത്തു നിന്നും വലിയ സ്വീകാര്യതയാണ് ഇവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഓണം ബമ്പർ 25 കോടിയടിച്ച അനൂപ് പറഞ്ഞത് കേട്ടോ? ഇനിയുള്ള പദ്ധതികൾ ഇതൊക്കെ
നിങ്ങൾ നന്നായി റസ്റ്റ് എടുക്കു അതിനുശേഷം പൂർണ്ണ ആരോഗ്യവതിയായി തിരിച്ചു വരു ഞങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകും എന്നൊക്കെയാണ് പ്രേക്ഷകർ പറഞ്ഞുകൊണ്ടിരിക്കുന്നത്. സൗഭാഗ്യ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വഴിയായിരുന്നു പ്രേക്ഷകരോട് അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് അറിയിച്ചിരുന്നത്. നിങ്ങളുടെ പ്രാർത്ഥന ആവശ്യമാണെന്നും നിങ്ങളൊക്കെ ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് വിശ്വസിക്കുകയാണ് എന്നൊക്കെ ആയിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞിരുന്നത്.
ഈ ഒരു കാരണത്തിനു ആരെങ്കിലും ഇങ്ങനെ ഒക്കെ ചെയ്യുമോ ?